Wayanad, Family of nine stuck on inter-state highway with wild animals roaming, traffic police help image

Wayanad, ഒൻപതംഗ കുടുബം വന്യമൃഗങ്ങള്‍ വിഹരിക്കുന്ന അന്തര്‍ സംസ്ഥാന പാതയിൽ കുടുങ്ങി, തുണയായത് ട്രാഫിക് പൊലീസ്

hop thamarassery poster

Wayanad: ബത്തേരി, കടുവയും കാട്ടാനയു മുള്‍പ്പെടെയുള്ള വന്യ മൃഗങ്ങള്‍ വിഹരിക്കുന്ന കാനന പാതയിൽ കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച വാഹനം അർധ രാത്രി കേടായി. തലശ്ശേരി സ്വദേശിയായ നംഷിലും കുടുംബവുമാണ് ഊട്ടിയില്‍ പോയി തിരിച്ചുവരുന്നതിനിടെ കാനന പാതയില്‍ കുടുങ്ങിയത്.

ബത്തേരി-ഊട്ടി അന്തര്‍ സംസ്ഥാന പാതയിലെ വന മേഖലയിലൂടെ കടന്നു പോകുന്ന മുണ്ടക്കൊല്ലി ഭാഗത്ത് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഒടുവിൽ, പട്രോളിംഗിന്റെ ഭാഗമായി സ്ഥലത്തെത്തിയ ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസ് സംഘമാണ് കുടുംബത്തിന് തുണയായത്.

അതു വഴി കടന്നു പോയ പലരോടും കുടുംബം സഹായം അഭ്യഥിച്ചെങ്കിലും വന്യ മൃഗങ്ങളെ ഭയന്ന് ആരും വണ്ടി നിര്‍ത്തിയിരുന്നില്ല. നിരവധി തവണ കാട്ടാനയും മറ്റും വാഹനത്തിന് സമീപത്തു കൂടെ കടന്നു പോയതോടെ ഭയന്നു വിറച്ച കുടുംബം കാറില്‍ തന്നെ കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ട്രാഫിക് പൊലീസ് വാഹനം സ്ഥലത്തെത്തിയത്.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test