Wayanad: ബത്തേരി, നൂൽപ്പുഴയിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. തോട്ടാമൂല കുളുക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കാളനാണ് പരിക്കേറ്റത്.
കോളനിയോട് ചേർന്നുള്ള വനത്തിൽ പാടക്കിഴങ്ങ് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. വനത്തിൽ നിന്നും ഒരു കിലോമീറ്റർ ദൂരം ചുമലിലേറ്റിയാണ് കാളനെ ആശുപത്രിയിലെത്തിച്ചത്. ഇയാളെ ബത്തേരി താലൂക് ഹോസ്പിറ്റലും തുടർന്നും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി.