Wayanad: വയനാട്ടിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മീനങ്ങാടിക്കടുത്ത അപ്പാട് പന്നി മുണ്ടയില്‍ ബൈക്ക് കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപ്പാട് മൈലമ്പാടി റോഡില്‍ സ്രാമ്പിക്കല്‍ വീട്ടിൽ സുധീഷ് (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. മീനങ്ങാടി കോ ഓപ്പറേറ്റിവ് പ്രസിലെ ജീവനക്കാരനാണ് സുധീഷ്. നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.