Forest Department in Katana attack image

Wayanad: കാട്ടാന ആക്രമണത്തില്‍ കര്‍ണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണം

hop thamarassery poster

Wayanad: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ കര്‍ണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കേരള വനം വകുപ്പ്.

പല തവണ ആവശ്യപ്പെട്ടിട്ടും കര്‍ണാടക വനം വകുപ്പ് ആനയുടെ മേല്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗന്ല്‍ ലഭിക്കുന്നതിനായി ആന്റിനയും റിസീവറും നല്‍കിയില്ല. കാട്ടാനയെ നിരീക്ഷിക്കുന്നതിനുള്ള റേഡിയോ കോളര്‍ ഫ്രീക്വന്‍സി നല്‍കിയത് അജീഷിന്റെ മരണ ശേഷം മാത്രമാണെന്ന് കേരള വനം വകുപ്പ് ആരോപിച്ചു.

മോഴ ആനയെ ട്രാക് ചെയ്യാന്‍ ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് ഈ മാസം 5ന് കേരളം കത്തു നല്‍കിയിരുന്നു. തണ്ണീര്‍ കൊമ്പന്‍ വിദഗ്ധ സമിതി ബന്ദിപ്പൂരില്‍ എത്തിയപ്പോള്‍ നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മൂന്ന് മണിക്കൂര്‍ മുമ്പുള്ള വിവരം ലഭിക്കുന്ന യൂസര്‍ നെയിമും പാസ്വേര്‍ഡും മാത്രമാണ് കര്‍ണാടക നല്‍കിയത്. ആന്റിനയും റിസീവറും സ്വകര്യമായി വാങ്ങിയിട്ടും ഫ്രീക്വന്‍സി നല്‍കിയത് അജീഷിന്റെ മരണത്തിന് ശേഷം മാത്രമാണെന്നുള്ള ആരോപണങ്ങള്‍ കര്‍ണാടകയുമായുള്ള യോഗത്തില്‍ ഉന്നയിക്കുമെന്ന് കേരള വനം വകുപ്പ് വ്യക്തമാക്കി.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test