Wayanad, student seriously injured in wild eliphant attack image

Wayanad, കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

hop thamarassery poster

Wayanad: വയനാട്ടിലെ പുല്‍പള്ളിയില്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാക്കം കാരേരിക്കുന്ന് കോളനിയിലെ വിജയന്‍ കമലാക്ഷി ദമ്പതികളുടെ മകന്‍ ശരത്തിനാണ് (14) പരിക്കേറ്റത്.

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആനയുടെ മുന്നില്‍ പെടുകയായിരുന്നു. ഗുതുതരമായി പരിക്കേറ്റ ശരത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. പാക്കം കാരേരി കുന്നിലെ സുഹൃത്തുക്കള്‍ക്കൊപ്പം ശരത് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കോളനിക്ക് സമീപം എത്തിയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ശരത്തിനെ തുമ്പിക്കൈ കൊണ്ട് ഇടിച്ചിട്ട ശേഷം എടുത്തെറിയുകയായിരുന്നു. കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test