Wayanad, the body of the soldier who committed suicide was brought home and cremated image

Wayanad, ആത്മഹത്യ ചെയ്ത‌ സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

hop thamarassery poster

Wayanad: വൈത്തിരി, കഴിഞ്ഞ ദിവസം കശ്മ‌ീരിലെ ക്യാമ്പിൽ ആത്മഹത്യ ചെയ്ത‌ സൈനികന്റെ മൃത ദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. വൈത്തിരി പരേതനായ വട്ട കണ്ടത്തിൽ അപ്പുവിന്റെയും ലീലയുടെയും മകൻ ഹവിൽദാർ സന്തോഷിൻ്റെ (52) മൃത ദേഹമാണ് വൈത്തിരി പൊതു ശ്‌മശാനത്തിൽ സംസ്കരിച്ചത്.

സഹോദരൻ റിട്ട. ആർമി ഓഫിസർ സുരേഷിന് ദേശീയ പതാക കൈമാറിയ ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ചൊവ്വാഴ്ച രാത്രിയാണ് Kozhikode വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിച്ചത്. ഓഫിസർ ഇൻ കമാൻഡ് മാത്യു വർഗീസിന്റെ നേതൃത്വ ത്തിലുള്ള സംഘം മൃതദേഹത്തെ അനുഗമിച്ചിരുന്നു.

കശ്മീർ ഫഖ്വാര റെജിമെന്റിലെ ജോലി കഴിഞ്ഞു ട്രാൻസിറ്റ് ക്യാമ്പിലെത്തിയ സന്തോഷ് അവിടെ ആത്മഹത്യ ചെയ്യുകയായിരുന്നു വെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. രണ്ടാഴ്ചത്തെ അവധിക്കു ശേഷം നാലു ദിവസം മുമ്പാണ് സന്തോഷ് ജോലി സ്ഥലത്തേക്ക് പോയത്. അവധിക്കു വന്നപ്പോൾ മകനെയും കൂട്ടി ശബരിമല സന്ദർശനത്തിന് പോയിരുന്നു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test