Wayanad, the body of the youth who died during treatment was exhumed and sent for post-mortem image

Wayanad, ചികിത്സക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു

hop thamarassery poster

Wayanad: കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ച യുവാവിന്റെ മൃത ദേഹം നാലു ദിവസത്തിന് ശേഷം പള്ളി സെമിത്തേരിയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റു മോർട്ടത്തിനയച്ചു. ശശിമല ചോലിക്കര വടക്കെ കണ്ണമംഗലത്ത് സ്റ്റെബിൻ (28) ന്റെ മൃത ദേഹമാണ് കൽപ്പറ്റ പോലീസിന്റെ നേത്യത്വത്തിൽ പുറത്തെടുത്തത്.

ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് മൃതദേഹം സംസ്ക്കരിച്ച ശശിമല ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ നിന്നും പുറത്തെടുത്തത്. ഡിസംബര്‍ ഒന്നിനാണ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ സ്റ്റെബിന്‍ മരിച്ചത്. സംഭവ സമയം കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് പരാതിയില്ലാതിരുന്നതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് പിറ്റേ ദിവസം മൃതദേഹം അടക്കം ചെയ്തത്.

എന്നാല്‍ ചികിത്സാ പിഴവാണ് സ്റ്റെബിന്റെ മരണത്തിന് ഇടയാക്കിയതെന്നാരോപിച്ച് ബന്ധുക്കള്‍ തിങ്കളാഴ്ച ജില്ലാ പോലീസ് മേധാവി, കലക്ടര്‍, ഡി.എം.ഒ, ആരോഗ്യ മന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകുന്നേരം നാല് മണിയോടെ മൃതദേഹം വീണ്ടും പുറത്തെടുത്തത്.

വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ്. സജിയുടെ മേല്‍ നോട്ടത്തിലായിരുന്നു നടപടികള്‍. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജില്‍ നിന്നുള്ള അസി. പോലീസ് സര്‍ജന്റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റു മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test