Wayanad: വാകേരിയിലെ കടുവ ഭീതി അകലുന്നില്ല. കല്ലൂർ കുന്ന് ഞാറ്റാടി വാകയിൽ സന്തോഷിന്റെ തൊഴുത്തിൽ കെട്ടിയ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. പുറത്തെ ശബ്ദവും ആടുകളുടെ കരച്ചിലും കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് തൊഴുത്തിൽ നിന്നും വലിച്ചു കൊണ്ടു പോയ അവസ്ഥയിൽ പശു കിടക്കുന്നത് കണ്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
അതേ സമയം ഇന്നലെ വട്ടത്താനി വയലിൽ വീണ്ടും കടുവയുടെ കാൽ പാടുകൾ കണ്ടെത്തിയിരുന്നു. വിഷ്‌ണു ക്ഷേത്രത്തിന് സമീപം വി.സി നാരായണന്റെ വയലിലാണ് കാൽ പാടുകൾ കണ്ടത്. പുല്ലരിയാൻ പോയവരാണ് കാൽ പാടുകൾ കണ്ടത്. കാൽ പാടുകൾ കടുവയുടേതെന്ന് വനം വകുപ്പ്.