Wayanad: കൂടല്ലൂരില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ കൊല്ലാതെ കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടുമായി പ്രദേശ വാസികള്‍ രംഗത്ത്.
പ്രജീഷെന്ന യുവാവിനെ അതി ക്രൂരമായി കൊന്നു തിന്ന നരഭോജി കടുവയെ ഒരു കാരണവശാലും കൊല്ലാതെ വിടരുതെന്നാണ് കക്ഷി രാഷട്രീയ ഭേദമന്യേ നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പ്രജീഷ് കൊല്ലപ്പെട്ട് പത്താം നാളാണ് കടുവ കൂട്ടിലായത്. കടുവയെ കൊല്ലണമെന്ന് തുടക്കം മുതലേ നാട്ടുകാര്‍ ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് വെടിവെച്ചു കൊല്ലാന്‍ ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ കൂട് വെച്ച് പിടികൂടുകയോ, അല്ലെങ്കില്‍ മയക്കുവെടി വെച്ച് പിടി കൂടുകയോ ചെയ്യണമെന്നും ഈ ദൗത്യം പരാജയപ്പെട്ടാല്‍ മാത്രം കടുവയെ വെടിവെച്ച് കൊല്ലണമെന്നുമാണ് ഉത്തരവ്.
ഈ പശ്ചാത്തലത്തില്‍ കൂട്ടില്‍ കുടുങ്ങിയ കടുവയെ വെടിവെച്ച് കൊല്ലാനുള്ള നിയമ നടപടി ക്രമങ്ങള്‍ വനം വകുപ്പിന് കടുത്ത തലവേദനയാകുമെന്നുറപ്പാണ്. നാട്ടുകാരുടെ സ്വാഭാവിക പ്രതിഷേധത്തെ നിയന്ത്രിക്കുകയെന്നുള്ളത് പോലീസിനും പ്രതിസന്ധിയാകുന്നുണ്ട്. എംഎല്‍എ അടക്കമുള്ള ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി ഒരു തീരുമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം.