Ulliyeri: കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. ഉള്ള്യേരി പുത്തഞ്ചേരിയിലാണ് സംഭവം. റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥൻ ചേരിയയില്‍ ശ്രീധരൻ, ശ്രീഹരിയില്‍ ബാലൻ എന്നിവർക്കാണ് പരിക്കേറ്റത്.
വീട്ടില്‍ നിന്നും പാല്‍ വാങ്ങാനായി പോവുന്നതിനിടെയാണ് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ ശ്രീധരൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. ബാലകൃഷ്ണനെയും പാല്‍ വാങ്ങാനായി പോവുമ്ബോഴാണ് കാട്ടുപന്നി അക്രമിച്ചത്. പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിദ്ധ്യമുണ്ടെങ്കിലും ജനങ്ങളെ ആക്രമിച്ച സംഭവം ആദ്യമാണെന്ന് വാർഡ് അംഗം സി അജിത പറഞ്ഞു.
Two residents were injured in separate wild boar attacks in Puthanchery, Ulliyeri. Retired military officer Sreedharan from Cheriyal sustained serious leg injuries when attacked while going to buy milk, while Balakrishnan from Srihari Nagar was similarly attacked during a milk purchase. Both victims received treatment at Koyilandy Taluk Hospital, with Sreedharan currently recuperating at home.