wildlife-attacks-public-fear-must-be-addressed-says-independent-farmers-association

വന്യജീവി ആക്രമം.,ജനങ്ങളുടെ ഭീതിയകറ്റണം. സ്വതന്ത്ര കർഷക സംഘം

hop thamarassery poster

Thamarassery: മലയോര മേഖലയിലെ ജനങ്ങൾ പ്രത്യേകിച്ച് കർഷകർ വന്യജീവികളുടെ ആക്രമണ ഭീഷണിയിൽ ഭയചകിതരാണെന്നും ഭീതിയകറ്റാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും Thamarassery ലീഗ് ഓഫീസിൽ ചേർന്ന സ്വതന്ത്ര കർഷക സംഘം താമരശ്ശേരി പഞ്ചായത്ത് കൺവെൻഷൻ സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലയോര മേഖലയിലെ ജനങ്ങൾ ഇതു സംബന്ധിച്ച ആശങ്കയിൽ കഴിയുമ്പോഴാണ് കഴിഞ്ഞ ദിവസം കൂടരഞ്ഞിയിൽ നിന്ന് പുലിയെ പിടിക്കപ്പെട്ടത്.
ഫോറസ്റ്റ് അധികൃതർ ഈ മേഖലകളിൽ രാത്രി സമയങ്ങളിലും പട്രോളിംഗ് നടത്തിയും വന്യജീവികളുടെ ഭീഷണി നേരിടാൻ പ്രായോഗിക വഴി സ്വീകരിക്കണം. കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായതിനാൽ നിരവധി സ്ഥലങ്ങളിൽ വ്യാപക കൃഷി നാശം സംഭവിച്ചിട്ടുണ്ട്. ഇരയായവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം.

അഷ്റഫ് കോരങ്ങാട് അധ്യക്ഷതവഹിച്ചു, ജില്ല വൈസ് പ്രസിഡണ്ട് എപി മൂസ ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി, ഹബീബ് റഹ്മാൻ എ.പി സ്വാഗത പ്രഭാഷണം നടത്തി, അബ്ബാസ് എ കെ, അബ്ദുറഹിമാൻ വി പി, റഷീദ് പരപ്പൻപൊയിൽ, എ കെ അസീസ്, നോനി ചുങ്കം നിയാസ് ഇല്ലിപ്പറമ്പിൽ, സലീം ചുങ്കം, സക്കീർ ഹുസൈൻ, അബ്ദുൽ ഖാദർ, ബഷീർ കോരങ്ങാട്, റഷീ, ബാബി തുടങ്ങിയവർ സംസാരിച്ചു

 

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test