Thamarassery: യുവാവിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരിക്ക് സമീപം ചമല്‍ കാരപ്പറ്റ-വള്ളുവോര്‍ക്കുന്നില്‍ രാവിലെ 6.45 ഓടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി തെയ്യപ്പാറ പൂണ്ടയില്‍ ഗോപാലനാണ്(47) മരിച്ചത്.
കാരപ്പറ്റ മാളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിയതായിരുന്നു ഗോപാലന്‍. യുവാവ് ക്ഷേത്രത്തില്‍ തുടികൊട്ടിയിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. Thamarassery പോലീസും RTO യും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റും.
Thamarassery: A young man was found dead on the roadside near Thamarassery. The body was discovered by locals around 6:45 AM at Chamal Karappatta-Valluvoor Kunnu. The deceased has been identified as Gopalan (47) from Theyyapara Poondan House, Kodanchery.
Gopalan had come to attend the festival at Karappatta Malassery Bhagavathi Temple. Locals stated that he was playing the drum at the temple before his death. Thamarassery police and RTO officials arrived at the scene. After completing the inquest procedures, the body will be shifted to the Medical College mortuary.