Kozhikode: Kozhikode Medical College ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തില്‍ നിന്നു ചാടിമരിച്ചു. Thalassery സ്വദേശിയായ അസ്‌കര്‍ ആണ് ചാടി മരിച്ചത്. Pancreas അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അസ്‌കര്‍. രണ്ടു ദിവസം മുമ്പാണ് അസ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഒമ്പതാം വാര്‍ഡിലായിരുന്നു അഡ്മിറ്റ് ചെയ്തത്. എന്നാല്‍ ഇന്നലെ രാത്രി 31ാം വാര്‍ഡിലെത്തിയ അസ്‌കര്‍ ജനല്‍ വഴി ചാടുകയായിരുന്നു. ഉടന്‍ സെക്യൂരിറ്റി ജീവനക്കാര്‍ എത്തി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.