അബ്ദുൾ നാസർ മഅദനി നാളെ നാട്ടിലേക് പുറപ്പെടും (Bengaluru)

Abdul Nasser Madani will leave for home tomorrow image

Bengaluru: അബ്ദുൾ നാസർ മദനി നാളെ നാട്ടിലേക്ക് പുറപ്പെടും. സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതനുസരിച്ച് നാട്ടിലേക്ക് പോകാൻ അനുമതി ലഭിച്ചു.നാളെ രാവിലെ 9 മണിക്കാണ് ബെംഗളുരുവിൽ നിന്ന് വിമാനം പുറപ്പെടുക. തിരുവനന്തപുരത്തേക്കാണ് നാളെ രാവിലെ മദനി എത്തുന്നത്. അവിടെ നിന്ന് കാർ മാർഗം അൻവാർശ്ശേരിക്ക് പോകും. മദനിക്കൊപ്പം കുടുംബവും പിഡിപി പ്രവർത്തകരുമുണ്ടാകും. ചികിത്സയുടെ കാര്യം ഇത് വരെ തീരുമാനിച്ചിട്ടില്ലെന്നും, അച്ഛനെ കാണുകയും കൂടെ സമയം ചിലവഴിക്കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യമെന്നും കുടുംബം വ്യക്തമാക്കി. 2014 […]

ബാലുശ്ശേരി എക്‌സൈസ് ഓഫീസിന് ‍ തീയിട്ടു:തീയണക്കുന്നതിനിടെ അജ്ഞാതന്‍ രക്ഷപ്പെട്ടു (Balussery)

Balussery excise office image

Balussery: ഉള്ള്യേരി 19 ലുള്ള Balussery എക്‌സൈസ് ഓഫീസില്‍ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് ഓഫീസിന് മുമ്പില്‍ തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അത്തോളി പൊലീസ് സ്ഥലത്തെത്തി പരിശോധന പുരോഗമിക്കുകയാണ്. ഓഫീസിന്റെ മുന്‍ഭാഗത്തെ വാതിലില്‍ ആരോ തീയിട്ടതാണെന്ന് ജീവനക്കാര്‍ പറയുന്നു. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ തന്നെ തീയണച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും അജ്ഞാതന്‍ രക്ഷപ്പെട്ടിരുന്നു. പാറാവ് ജീവനക്കാര്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ വലിയ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. ഓഫീസിന്റെ മുന്‍വശത്തെ വാതിലിന് മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചത്. അറപ്പീടികയില്‍ പ്രവര്‍ത്തിച്ചിരുന്ന റെയ്ഞ്ച് ഓഫീസ് […]

കോടമഞ്ഞിൽ സുന്ദരിയായി താമരശ്ശേരി ചുരം; വ്യൂപോയിന്‍റില്‍ കാഴ്ച്ചക്കാരുടെ തിരക്കേറുന്നു (Thamarassery)

Thamarassery pass looks beautiful in fog; Crowds of onlookers at the viewpoint image

Thamarassery: താമരശ്ശേരി ചുരം വ്യൂപോയിന്റില്‍ ഇപ്പോള്‍ തിരക്കോട് തിരക്കാണ്. ചാറ്റല്‍മഴക്കൊപ്പം എത്തുന്ന കോടമഞ്ഞിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാനും വ്യൂപോയിന്റില്‍ നിന്ന് താഴേക്കുള്ള കാഴ്ച്ചകള്‍ ആസ്വാദിക്കാനുമാണ് ആളുകളുടെ തിരക്ക്. പുലര്‍കാലത്ത് തന്നെ ചുരം പാതയിലും പരിസരങ്ങളിലുമൊക്കെ കോടമഞ്ഞ് സഞ്ചാരികള്‍ എത്തുന്നുണ്ട്. മിക്ക സമയങ്ങളിലും നൂല്‍മഴ പെയ്യുന്ന ചുരത്തില്‍ കോടമഞ്ഞിറങ്ങിയാല്‍ ഡ്രൈവര്‍മാര്‍ക്ക് ആധിയാണെങ്കിലും ഇതുവഴിയുള്ള യാത്രികര്‍ മഞ്ഞും തണുപ്പും ശരിക്കും ആസ്വാദിക്കുകയാണ്. ഉച്ചവെയിലിനെ മായ്ച്ച് നില്‍ക്കുന്ന നേര്‍ത്ത മഞ്ഞിന്‍കണങ്ങളുടെ പശ്ചാത്തലത്തിലുള്ള ചുരം വ്യൂപോയിന്റില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ സദാ സമയവും സഞ്ചാരികളുടെ തിരക്കാണ്. […]

ചുങ്കത്ത് വീട് കുത്തിതുറന്ന് കവർച്ച; തമിഴ്നാട് സ്വദേശി പിടിയിൽ (Thamarassery)

Burglary; A native of Tamil Nadu was arrested in Thamarassery image

Thamarassery: ചുങ്കത്ത് വീട് കുത്തിതുറന്ന് കവർച്ച നടത്തിയ തമിഴ്നാട് സ്വദേശിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും Thamarassery പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. തമിഴ്നാട് നീലഗിരി സ്വദേശി അബ്ദുൽ കബീർ ആണ് പിടിയിലായത്. Thamarassery ചുങ്കം റിലയൻസ് പെട്രോൾ പമ്പിനു മുൻവശത്തുള്ള പനന്തോട്ടത്തിൽ ഇന്ദിരയുടെ വീട്ടിൽ മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 24 നായിരുന്നു സംഭവം. അഞ്ച് പവനോളം സ്വർണ്ണവും ഡയമണ്ട് നക്ലേസും സി സി ടി […]

സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ച; ഇന്ന് ദർബാർ ഹാളിൽ പൊതുദർശനം (Thiruvananthapuram)

Funeral services Thursday; Public darshan at Durbar Hall today image

Thiruvananthapuram: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി പള്ളിയിൽ നടക്കും. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ ബെംഗളൂരുവിൽ നിന്നും Thiruvananthapuram വസതിയിലേക്ക് പ്രത്യേക വിമാനത്തിൽ എത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് അദ്ദേഹത്തിന്റെ ദേവാലയമായ സെന്റ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രലിൽ പൊതുദർശനത്തിന് വച്ച ശേഷം ഇന്ദിരാഭവനിൽ കൊണ്ടുവരും. […]

കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക് (Vadakara)

Housewife injured in wild boar attack image

Vadakara: കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിനുസമീപം ചീരാംവീട്ടിൽ പീടിക കടയ്ക്കോട്ട് സൗഭാഗ്യയിൽ പത്മിനിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഇവർ Vadakara ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. വീട്ടിലേക്ക് ഓടിക്കയറിയ കാട്ടുപന്നി മുറ്റത്ത് നിൽക്കുകയായിരുന്ന പത്മിനിയെ കുത്താനടുത്തപ്പോൾ ഇവർ കൈകൊണ്ട് തടഞ്ഞു. മകൻ സ്വരാഗും കൂടെയുണ്ടായിരുന്നു. സ്വരാഗിന്റെ ഇടപെടലാണ് കൂടുതൽ പരിക്കേൽക്കാതെ പത്മിനിയെ രക്ഷിച്ചത്. കൈയ്ക്കാണ് പരിക്കേറ്റത്.  

ജലോത്സവത്തിനൊരുങ്ങി കോടഞ്ചേരി (Kodanchery)

Kodanchery image

Thamarassery: കാടും കാട്ടാറും വെള്ളച്ചാട്ടവും നിറഞ്ഞ Kodanchery ജലോത്സവത്തിന് ഒരുങ്ങുകയാണ്. ഓളപ്പരപ്പിൽ തുഴയെറിഞ്ഞുള്ള സാഹസിക ടൂറിസത്തിന്റെ മനോഹാരിതയ്ക്ക് സാക്ഷ്യം വഹിക്കാം. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയതികളിലാണ് ഒമ്പതാമത് അന്തർദേശീയ വൈറ്റ് വാട്ടർ കയാക്കിംഗ് നടക്കുന്നത്. ജല വിസ്മയം തീർക്കാൻ കയാക്കിംഗ് സംഘങ്ങൾ എത്തിത്തുടങ്ങി. തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാഡമിയുടെ നേതൃത്വത്തിൽ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും പരിശീലനം ആരംഭിച്ചു. സംസ്ഥാന ടൂറിസം വകുപ്പും സംസ്ഥാന അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ഇന്ത്യൻ കനോയിംഗ് […]

സംസ്ഥാനത്ത് ഇന്ന് പൊതുഅവധി (Kerala)

Today is a public holiday in the state image

Thiruvananthapuram: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് (Kerala) രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവുമായിരിക്കും. ഇന്ന് പുലർച്ചെ 4.25 ഓടെ ബംഗളൂരുവിലെ ഹെൽത്ത് കെയർ ആശുപത്രിയിലായിരുന്നു ഉമ്മൻചാണ്ടിയുടെ മരണം. 79 വയസ്സായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു

Former Chief Minister Oommen Chandy passed away image

Bengaluru: മുൻമുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (73) അന്തരിച്ചു. ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതന‌യാരിന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കുടുംബം-ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. Bengaluru വിലെ ചിന്മയ ആശുപത്രിയിലാണ് ചികിത്സിച്ചിരുന്നത്. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദ​ഗ്ധ ഡോക്ടർ സംഘമായിരുന്നു […]

കാലിക്കറ്റ് സർവകലാശാല (Calicut Univesity) പരീക്ഷകൾ മാറ്റി

university of calicut

Thenhipalam: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ Calicut Univesity ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും 22-ലേക്ക് മാറ്റി. പരീക്ഷാ സമയത്തിൽ മാറ്റമില്ല ഇന്നത്തെ മൂല്യനിർണയ ക്യാമ്പുകൾക്ക് അവധി പ്രഖ്യാപിച്ചു.

Dubai യിൽ നിന്നും ഇറാഖിലെ എർബിലിലേക്കു പുറപ്പെട്ട Flydubai FZ 203 വിമാനം അടിയന്തരമായി കുവൈറ്റിൽ ഇറക്കി

flydubai-fz-203-flight-from-dubai-to-erbil-diverted

Dubai: ദുബായിൽ നിന്നും ഇറാഖിലെ എർബിലിലേക്കു പുറപ്പെട്ട Flydubai FZ 203 വിമാനം അടിയന്തരമായി കുവൈറ്റിൽ ഇറക്കി, ലാന്ഡിങ്ങിന് വളരെ കുറച്ചു സമയം മാത്രം ബാക്കി നിൽക്കെ ആകാശത്തു 7 തവണയോളം വട്ടമിട്ടു ശേഷമാണ് കുവൈറ്റിലേക്ക് തിരിച്ചുപറന്നതു. കുവൈറ്റിൽനിന്നും വൈകാതെ തന്നെ ദുബായിലേക്ക് തിരിച്ചു, 17/07/2023 6:30 PM ന് വൈകുന്നേരം ദുബായിൽനിന്നും പുറപ്പെട്ട വിമാനം അർധരാത്രിയോടെ ആണ് ദുബായിൽ തിരിച്ചിറങ്ങിയത്. വിമാനം തിരിച്ചുപറന്നതിന്റെ കാരണം വ്യക്തമല്ല. Flight Route കാണാനായി തായെ കൊടുത്ത Link click […]

വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി സ്വന്തമാക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ (Kollam)

The woman was arrested for trying to obtain a government job by forging documents image

Kollam: വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലി സ്വന്തമാക്കാൻ ശ്രമിച്ച സംഭവത്തിൽ കൊല്ലത്ത് യുവതി അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി ആർ. രാഖിയാണ് അറസ്റ്റിലായത്. റാങ്ക്ലിസ്റ്റ് അഡ്വൈസ് മെമ്മോ, നിയമന ഉത്തരവ് എന്നിവ വ്യാജമെന്ന് പൊലീസും പി.എസ്.സിയും വ്യക്തമാക്കി. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ രേഖകളുമായി യുവതി ജോലിക്കെത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ പൊലീസ് പിടിയിലായിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിന്റെ പേരിൽ നിഖിൽ തോമസ് എന്ന വിദ്യാർത്ഥിയെയും പൊലീസ് അറസ്റ്റ് […]

test