Thamarassery: ചുങ്കത്ത് വീട് കുത്തിതുറന്ന് കവർച്ച നടത്തിയ തമിഴ്നാട് സ്വദേശിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും Thamarassery പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. തമിഴ്നാട് നീലഗിരി സ്വദേശി അബ്ദുൽ കബീർ ആണ് പിടിയിലായത്.
Thamarassery ചുങ്കം റിലയൻസ് പെട്രോൾ പമ്പിനു മുൻവശത്തുള്ള പനന്തോട്ടത്തിൽ ഇന്ദിരയുടെ വീട്ടിൽ മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ മാസം 24 നായിരുന്നു സംഭവം. അഞ്ച് പവനോളം സ്വർണ്ണവും ഡയമണ്ട് നക്ലേസും സി സി ടി വി ക്യാമറയുടെ ഡി വി ആറുമാണ് മോഷ്ടാവ് അപഹരിച്ചത്. പ്രതിയെ Thamarassery പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്.