യുവാവ് പാലത്തിലെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ (Balussery)
Balussery: യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലോളി പുതുക്കുടി സത്യന്റെ മകൻ ആകാശ് ( 24) ആണ് മരിച്ചത്. ബാലുശ്ശേരിയിലെ ഗ്ലാസ് മാർട്ട് എന്ന സ്ഥാപനത്തിലെ ജീവനക്കരനാണ്. മഞ്ഞ പ്പാലത്തിനടുത്ത് ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പ് കടന്നുപോകുന്ന പാലത്തിലെ ചെറിയ പൈപ്പിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് മൃതദേഹം കാണുന്നത്. Balussery പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു.
ഭിന്നശേഷി കുടുംബങ്ങൾക്ക് പ്രിവിലേജ് കാർഡ് ഒരുക്കി താമരശ്ശേരി ഗ്രാമപഞ്ചായത്ത് (Thamarassery)
Thamarassery: ഭിന്നശേഷി കുട്ടികളുള്ള കുടുംബങ്ങൾക്ക് Thamarassery ഗ്രാമപഞ്ചായത്ത് പ്രിവിലേജ് കാർഡ് സജ്ജമാക്കി. സർക്കാർ ആശുപത്രികൾ, ബാങ്കുകൾ, അക്ഷയ സെൻ്റർ, പൊലീസ് സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും പ്രിവിലേജ് കാർഡ് വഴി സേവനങ്ങൾ പെട്ടെന്ന് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഏറെ കാലത്തെ ഭിന്നശേഷി കുടുംബങ്ങളുടെ ആവശ്യമാണ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയത്. പ്രിവിലേജ് കാർഡ് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെ.ടി. അബ്ദുറഹ്മാൻ നിർവഹിച്ചു. സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ. മഞ്ജിത […]
പ്രവാസിയുടെ ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന പരാതി; പോലീസ് കേസ് എടുത്തു (Thamarassery)
Thamarassery: ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസിയുടെ വീടും 25 സെൻ്റ് സ്ഥലവും എംബസിയുടെ വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുത്തെന്നും ഇതിന് റജിസ്ട്രറാർ സഹായം നൽകിയെന്നും ആരോപിച്ച് നൽകിയ പരാതിയിലാണ് Thamarassery പോലീസ് കേസെടുത്തത്. പരാതിക്കാരനായ വില്ല്യാപ്പളളി കുഞ്ഞി പീടികയിൽ കുഞ്ഞബ്ദുളള മകൻ ഷെരീഫ് കഴിഞ്ഞ 16 വർഷമായി ഖത്തറിൽ ജോലി ചെയ്തു വരികയാണ്. ഷെരീഫ് വില്ല്യാപ്പളളി വില്ലേജിലെ മലാർക്കൽതാഴെ എന്ന സ്ഥലത്ത് 2012 വർഷം 25 സെന്റ് വസ്തു വാങ്ങി കൈവശം വെച്ച് വരികയായിരുന്നു. പിന്നീട് ഷെരീഫിന്റെ […]
ബിജു പൂക്കോട്ടിനും, കെ സുജാതക്കും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ (Thamarassery)
Thamarassery: 2023-വർഷത്തെ സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് Koduvally പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബിജു പൂക്കോട്ടും, Kakkoor പോലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ കെ.സുജാതയും അർഹരായി. ബിജു നരിക്കുനി പി സി പാലം സ്വദേശിയും, സുജാത ബാലുശ്ശേരി എരമംഗലം സ്വദേശിനിയുമാണ്.
മഹാരാജാസില്‍ അധ്യാപകനെ അപമാനിച്ച സംഭവം; K S U നേതാവടക്കം ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
Ernakulam: മഹാരാജാസ് കോളേജില്‍ അന്ധനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. K S U യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസില്‍ അടക്കം ആറ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെയാണ് വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. ക്ലാസ് നടക്കുമ്പോള്‍ കളിച്ചും ചിരിച്ചും അനുവാദമില്ലാതെ പ്രവേശിക്കുകയും ചെയ്തു. ഇവ വീഡിയോയായി ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിലാണ് കോളേജിന്റെ നടപടി. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ […]
“ഫ്രീഡം വിജിൽ ” സംഘടിപ്പിച്ചു (Engapuzha)
Engapuzha: മാർച്ച് 14 സ്വാതന്ത്ര്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ സി ഐ ടി യു കർഷക സംഘം കെ എസ് കെ ടി യു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ Engapuzha യിൽ സ്വാതന്ത്ര്യ സംരക്ഷണ കൂട്ടായ്മ “ഫ്രീഡം വിജിൽ ” സംഘടിപ്പിച്ചു. സി ഐ ടി യു കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എം ഇ ജലീൽ വായിച്ചു. സി ഐ ടി യു […]
Kodanchery SI സലീം മുട്ടാത്തിന് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
Kodanchery: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ Kodanchery പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറുമായ സലീം മുട്ടാത്തിന് ലഭിച്ചു. 2020-ൽ അന്വേഷണ മികവിന് കേരള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി ലഭിച്ച സലീം കോഴിക്കോട് ജില്ലയിലെ മുക്കത്തിനടുത്ത കക്കാട് സ്വദേശിയാണ്. Calicut ഇന്റർനാഷണൽ എയർപോർട്ട്, കാലിക്കറ്റ് സീപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുക്കം പോലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യവെ ഒട്ടേറെ ലഹരിവിരുദ്ധ വേട്ടകളിൽ പങ്കാളിയായിട്ടുണ്ട്. റിട്ട. അധ്യാപകൻ യശ്ശശരീരനായ മുട്ടാത്ത് അബ്ദുൽ […]
തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു (Thiruvananthapuram)
Thiruvananthapuram: തിരുവനന്തപുരം ബാലരാമപുരം പള്ളിച്ചൽ പൂങ്കോട് നീന്തൽ കുളത്തിന് സമീപം തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജിനിമോൾ -ജയകൃഷ്ണൻ ദമ്പതികളുടെ 3 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഏക മകനാണ്.
ചുരം രണ്ടാം വളവിൽ കെ എസ് ആർ ടി സി ബസ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചു (Thamarassery)
Thamarassery: Thamarassery ചുരം രണ്ടാം വളവിൽ കെ എസ് ആർ ടി സി ബസ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചു. ടൂറിസ്റ്റ് ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. ഇരു ബസ്സുകളും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്നു. ബത്തേരി ഗ്യാരേജിലെ K S R T C ബസ്സാണ് ടൂറിസ്റ്റ് ബസ്സിൻ്റെ വലതുഭാഗത്തെ ബോഡിയിൽ ഇടിച്ചത്.
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ മോഷണം പോയി (Thamarassery)
Thamarassery: താമരശ്ശേരി ചുങ്കം കായ്യേലിക്കുന്ന് വിമുക്ത ഭടൻ ഇമ്പിച്ചിക്കോയയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട KL 50 Q 9996 നമ്പർ കാർ ഇന്നലെ രാത്രി മോഷണം പോയി. വാടകക്ക് എടുത്ത് ഉപയോഗിക്കുന്ന കാറായിരുന്നു.
വാഹനാപകട മരണം; നിര്‍ത്താതെ പോയാല്‍ ഇനി പത്തുവര്‍ഷം തടവ് (New Delhi)
New Delhi: വാഹനാപകടത്തില്‍ ആളുകള്‍ മരിക്കുന്ന സംഭവങ്ങളില്‍ പത്തുവര്‍ഷം തടവ് ശിക്ഷയ്ക്ക് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ നിയമത്തില്‍ വ്യവസ്ഥ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 102 (2) ലാണ് പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കി മരണം സംഭവിക്കുന്ന കേസുകളില്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയോ പൊലീസിനേയോ ബന്ധപ്പെട്ട അധികാരികളെയോ അറിയിക്കാതിരുന്നാലോ ചെയ്താല്‍, പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കും. കൂടാതെ പിഴയും വിധിക്കും-നിയമത്തില്‍ […]
തൊഴിലുറപ്പ് തൊഴിലാളികൾക്ക് 200 ദിവസം തൊഴിൽ നൽകണം (Thamarassery)
Thamarassery: തൊഴിലുറപ്പ് തൊഴിലാളികൾക്ക് 200 ദിവസം തൊഴിൽ നൽകണമെന്നും തൊഴിലാളികളെ ഇ എസ് ഐ ആനുകൂല്യത്തിൽ ഉൾപ്പെടുത്തണമെന്നും എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ താമരശ്ശേരി ഏരിയ സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ശ്രീജ ബിജു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നിധീഷ് കല്ലുള്ളതോട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി. ബാബു, സി. ടി ബിന്ദു, ഏരിയ ട്രഷറർ […]