Thamarassery: തൊഴിലുറപ്പ് തൊഴിലാളികൾക്ക് 200 ദിവസം തൊഴിൽ നൽകണമെന്നും തൊഴിലാളികളെ ഇ എസ് ഐ ആനുകൂല്യത്തിൽ ഉൾപ്പെടുത്തണമെന്നും എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ താമരശ്ശേരി ഏരിയ സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ശ്രീജ ബിജു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നിധീഷ് കല്ലുള്ളതോട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ വി. ബാബു, സി. ടി ബിന്ദു, ഏരിയ ട്രഷറർ എം. കെ അനിൽ കുമാർ, കെ. കെ അപ്പുക്കുട്ടി, കെ. കെ പ്രദീപൻ, ടി. ടി മനോജ് കുമാർ, എം. വി യുവേഷ്, ഷെറീന മജീദ്, അനിത കുമാരി സി. പി, കെ. സി വേലായുധൻ, ടി. എ മൊയ്‌തീൻ, എം. ഇ ജലീൽ, എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: നിധീഷ് കല്ലുള്ളതോട് (സെക്രട്ടറി ), ശ്രീജ ബിജു (പ്രസിഡന്റ് ) എം.കെ അനിൽ കുമാർ (ട്രഷറർ ) ഉൾപ്പെടെ 29 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.