ഓൺ ലൈൻ ട്രേഡ്;യുവാവിൽ നിന്നും 138000 രൂപ തട്ടിയെടുത്തതായി പരാതി (Thamarassery)
Thamarassery: ഓൺലൈൻ ട്രേഡിംഗ് ഇൻ ഡിമാൻ്റ് എക്കൗണ്ട് കൺട്രോൾ ചെയ്യാനായി ആദ്യം 38000 രൂപയും, പിന്നീട് ക്യാപിറ്റലായി ഒരു ലക്ഷം രൂപയും അടച്ചത് തിരികെ നൽകാതെ OPTION MASTER COMPANY നടത്തിപ്പുകാരൻ വഞ്ചിച്ചതായാണ് പരാതി. ഉണ്ണിക്കുളം സ്വദേശിക്കാണ് പണം നഷ്ടമായത്. ഏപ്രിൽ മാസത്തിലായിരുന്നു പണം നൽകിയത്. പരാതിയെ തുടർന് Thamarassery പോലീസ് IT Act 66 ( D) വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തോട്ടിൽ സൂക്ഷിച്ച ആറു കുപ്പി മാഹി മദ്യം പിടികൂടി (Thamarassery)
Thamarassery: പോലിസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ Thamarassery എസ് ഐ ബാബു രാജിൻ്റെ നേതൃത്വത്തിൽ പുതുപ്പാടി മലപുറത്ത് നടത്തിയ പരിശോധനയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൻ്റെ സമീപത്തുകൂടി ഒഴുകുന്ന കൈതോട്ടിൽ തുണി സഞ്ചിയിൽ സൂക്ഷിച്ച 500 ML വീതമുള്ള 6 കുപ്പി മാഹി മദ്യം പിടികൂടി. താമരശ്ശേരി പോലിസ് കേസെടുത്തു.
MOBlKWIK ആപ്പ് വഴി തച്ചംപൊയിൽ സ്വദേശിയുടെ 30,000 രൂപ തട്ടിയെടുത്തു
Thamarassery: ഓൺലൈൻ തട്ടിപ്പിലൂടെ തച്ചംപൊയിൽ സ്വദേശിക്ക് 30,000 രൂപ നഷ്ടപ്പെട്ടു. ഇയാൾ ഉപയോഗിക്കുന്ന MOBlKWIK എന്ന ആപ്പിലൂടെ ലോഗിൻ ചെയ്ത് 9313925342 നമ്പർ ഉപയോഗിച്ച് 30,000 രൂപ വാലറ്റിൽ നിന്നും പിൻവലിച്ച് SAFE GOLD എന്ന പ്ലാറ്റഫോമിലൂടെ സ്വർണം പർച്ചേഴ്സ് ചെയ്തു വഞ്ചിച്ചു എന്ന് താമരശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയന്നു. പോലീസ് IT ACT 66 (D) വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹോട്ടൽ Revew വിൻ്റെ പേരിൽ തട്ടിപ്പ് ,അടിവാരം സ്വദേശിക്ക് നഷ്ടമായത് മൂന്നു ലക്ഷത്തോളം രൂപ (Thamarassery)
Thamarassery: ഹോട്ടൽ റിവ്യൂവിൻ്റെ പേരിൽ അടിവാരം സ്വദേശിക്ക് 296266 രൂപ നഷ്ടപ്പെട്ടു. ഹോട്ടൽ റിവ്യൂ ചെയ്താൽ പണം നേടാം എന്ന് ഫോണിൽ മെസേജ് വന്നതു പ്രകാരം വിവിധ എക്കൗണ്ടുകളിലേക്കായി കഴിഞ്ഞ ജൂലായ് 21 മുതൽ 25 വരെയാണ് പണം കൈമാറിയത്. എന്നാൽ പറഞ്ഞ കാലവധിയായിട്ടും നിക്ഷേപിച്ച തുകയോ, ലാഭമോ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. Soma Traders, Riya Enterprises, Anvar Exports, Sukhdco എന്നീ സ്ഥാപനങ്ങളുടെ പേരിലുള്ള എക്കൗണ്ടുകളിലേക്കാണ് അടിവാരം സ്വദേശി പണം കൈമാറിയത്. പരാതിയെ […]
ഓൺ ലൈൻ തട്ടിപ്പ്:22000 രൂപ നൽകിയാൽ 28000 ലഭിക്കും, കട്ടിപ്പാറ സ്വദേശിക്ക് നഷ്ടപ്പെട്ടത് 224240 രൂപ (Thamarassery)
Thamarassery: ഓൺലൈൻ തട്ടിപ്പിലൂടെ കട്ടിപ്പാറ വടക്കുമുറി സ്വദേശിക്ക് നഷ്ടപ്പെട്ടത് 224240 രൂപ. 22000 രൂപ നിക്ഷേപിച്ചാൽ 28000 രൂപ ലഭിക്കുമെന്ന് ഫോണിൽ മെസേജ് ലഭിച്ചതിനെ തുടർന്ന് ACUTY Social Media Marketing എന്ന സ്ഥാപനത്തിലാണ് പണം നിക്ഷേപിച്ചത്, ആദ്യതവണ പണം കൈമാറിയതിന് ശേഷം പല കാരണങ്ങൾ പറഞ്ഞ് വീണ്ടും, വീണ്ടും പണം കൈക്കലാക്കി. അങ്ങിനെ വിവിധ സമയങ്ങളിലായി 224240 രൂപ നഷ്ടപ്പെട്ടതിന് ശേഷമാണ് ചതി മനസ്സിലായത്. Thamarassery പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഐ ടി ആക്ട […]