Thamarassery: ഓൺലൈൻ തട്ടിപ്പിലൂടെ കട്ടിപ്പാറ വടക്കുമുറി സ്വദേശിക്ക് നഷ്ടപ്പെട്ടത് 224240 രൂപ. 22000 രൂപ നിക്ഷേപിച്ചാൽ 28000 രൂപ ലഭിക്കുമെന്ന് ഫോണിൽ മെസേജ് ലഭിച്ചതിനെ തുടർന്ന് ACUTY Social Media Marketing എന്ന സ്ഥാപനത്തിലാണ് പണം നിക്ഷേപിച്ചത്, ആദ്യതവണ പണം കൈമാറിയതിന് ശേഷം പല കാരണങ്ങൾ പറഞ്ഞ് വീണ്ടും, വീണ്ടും പണം കൈക്കലാക്കി.
അങ്ങിനെ വിവിധ സമയങ്ങളിലായി 224240 രൂപ നഷ്ടപ്പെട്ടതിന് ശേഷമാണ് ചതി മനസ്സിലായത്. Thamarassery പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഐ ടി ആക്ട പ്രകാരം തട്ടിപ്പുകാർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.