NREG വർക്കേഴ്സ് യൂനിയനും, കർഷക തൊഴിലാളി യൂണിയനും സംയുക്ത പ്രതിഷേധ പൊതുയോഗം നടത്തി
Omassery: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ NREG വർക്കേഴ്സ് യൂണിയൻ, കർഷക തൊഴിലാളി യൂണിയൻ സംയുക്ത ആഭിമുഖ്യത്തിൽ ഓമശ്ശേരി യിൽ പ്രധിഷേധ പ്രകടനവും യോഗവും നടത്തി. കെ കെ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ടി ടി മനോജ്‌കുമാർ അധ്യക്ഷനായി. കെ വി ഷാജി, ഷൈജു എ പി, പി ശിവദാസൻ, ഷീല ഷൈജു എന്നിവർ സംസാരിച്ചു. പ്രകടനത്തിന് പി സുരേഷ്, പി കെ രാമൻ കുട്ടി മാസ്റ്റർ, കെ പി മനോജ് എന്നിവർ നേതൃത്വം നൽകി. […]
Omassery യിൽ മാനസികാരോഗ്യ ദിനം ആചരിച്ചു
Omassery: ലോക മാനസീകാരോഗ്യ ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും മാനസികാരോഗ്യവും ക്ഷേമവും എന്ന ക്യാമ്പയിന്റെ ഭാഗമായി ഓമശ്ശേരി തെച്ചിയാട് അൽ ഇർഷാദ് ആട്സ് ആന്റ് സയൻസ് വിമൻസ് കോളേജ് സൈക്കോളജി വിഭാഗം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മാനസികാരോഗ്യം സാർവത്രിക മനുഷ്യാവകാശമാണ് എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി ഫ്ലാഷ് മോബ് ശ്രദ്ധേയമായി. പ്രിൻസിപ്പാൾ പ്രഫ.സെലിന വി, പരിപാടികൾ ഉദ്ഘാടനം ചെയ്തു. റിസ ഫാത്തിമ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ നന്ദന കെ, അതുല്യ കെ, റുക്സാന, വിദ്യാർത്ഥികളായ അഞ്ചന, അർഷിദ, ഫിദ ഫാത്തിമ എന്നിവർ […]
ഡേറ്റ അപ്ഡേറ്റ് ചെയ്യാൻ സമയം നീട്ടി നൽകണം KPSTA
Koduvally: യു ഡയസ് ഡേറ്റ അപ്ഡേറ്റ് ചെയ്യാൻ സ്കൂളുകൾക്ക് സമയം നീട്ടി നൽകണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA) Thamarassery വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളുടെ ഈ അധ്യയന വർഷത്തെ സ്കൂൾ ഡേറ്റ ഈ മാസം അപ്ഡേറ്റ് ചെയ്യണമെന്ന് ഉത്തരവിൽ ആവശ്യപ്പെടിട്ടുള്ളത്. സ്കൂൾ തല കലാ കായിക മേളകളുമായി മേലധികാരികളും അധ്യാപകരും തിരിക്കിലായിരിക്കുകയും കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവനുസരിച്ച് ഉപ ജില്ലാ കലാ മേളകൾ […]
Thiruvambady യിൽ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി
Thiruvambady: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ജാഗ്രത സമിതിയുടെയും ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങ് ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ വി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ വാർഡ് മെമ്പർമാരായ ബിന്ദു ജോൺസൺ, അപ്പു കോട്ടയിൽ, […]
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) സമ്മേളനംനടത്തി
Thiruvambady: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) തിരുവമ്പാടി പഞ്ചായത്ത് പ്രഥമ മണ്ഡലം വാർഷിക സമ്മേളനം തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി ഹാളിൽ നടന്നു. സംസ്ഥാന സർക്കാർ വളരെയധികം കൊട്ടിഘോഷിച്ച മെഡി സെപ്പ് പദ്ധതിയുടെ ആനുകൂല്യം അധികൃതരുടെ അനാസ്ഥമൂലം ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാൽ മെഡിസെപ്പ് പദ്ധതിയുടെ ആനൂകൂല്യം ജീവനക്കാർക്കും പെൻഷൻ കാർക്കും പൂർണ്ണമായ തോതിൽ ലഭ്യമാക്കുന്നതിന് നടപടി ക്രമങ്ങളുടെ നൂലാമാലകൾ അവസാനിപ്പിക്കുകയും എല്ലാ ആശുപത്രികളിലും എല്ലാ രോഗങ്ങൾക്കും മെഡിസെപ്പ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുകയും വേണമെന്ന് […]
Wayanad മക്കിമലയിൽ മാവോയിസ്റ്റ് സാന്നിധ്യം; എത്തിയത് അഞ്ചംഗ സംഘം
Wayanad: മക്കിമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്റർ ഉപയോഗിച്ചും ഡ്രോൺ ഉപയോഗിച്ചും വനമേഖലയിൽ നിരീക്ഷണം തുടരുന്നതിനിടയിൽ ആണ് അഞ്ചംഗ സംഘം മക്കിമലയിൽ എത്തിയത്. നേരത്തെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ കമ്പമലയ്ക്ക് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് മക്കിമല. തണ്ടർബോൾട്ടും പോലീസും തോട്ടമേഖല കേന്ദ്രീകരിച്ചും വനമേഖലയിലും തിരച്ചിൽ തുടരുന്നതിനിടയാണ് മാവോയിസ്റ്റ് സാന്നിധ്യം. കഴിഞ്ഞ ദിവസം എ ഡി ജി പി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു. ഇതിനു ശേഷമാണ് മാവോയിസ്റ്റുകൾക്കായുള്ള […]
Mukkam ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു
Mukkam: കാരശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. തിരുവമ്പാടി തമ്പലമണ്ണ സ്വദേശി പുത്തൻപുരയ്ക്കൽ ചന്ദ്രനാണ് മരിച്ചത്. 67 വയസ്സായിരുന്നു. ഈ മാസം ആറാം തീയതി മുതൽ ഇയാളെ കാണാതാവുകയും ബന്ധുക്കൾ തിരുവമ്പാടി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാളെ ഇന്ന് രണ്ടുമണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. മൃതദേഹം Kozhikode മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Thamarassery ചുരം ഒന്നാം വളവിന് താഴെ ലോറിയിൽ കാറിടിച്ചു, കാറിലുള്ളവർ മദ്യ ലഹരിയിൽ
Thamarassery: ചുരം ഒന്നാം വളവിന് താഴെ വയനാട്ടിലേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയിൽ കാറിടിച്ച് അപകടം. കാറിലുണ്ടായിരുന്ന ഡ്രൈവർ അടക്കം മൂന്നു പേർ മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്കായി കൊണ്ടുപോയി. പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു വരുന്നു. രാത്രി 11 മണിയോടെയായിരുന്നു അപകടം.