Thamarassery: ചുരം ഒന്നാം വളവിന് താഴെ വയനാട്ടിലേക്ക് ചരക്കുമായി പോകുകയായിരുന്ന ലോറിയിൽ കാറിടിച്ച് അപകടം.
കാറിലുണ്ടായിരുന്ന ഡ്രൈവർ അടക്കം മൂന്നു പേർ മദ്യ ലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്കായി കൊണ്ടുപോയി. പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു വരുന്നു. രാത്രി 11 മണിയോടെയായിരുന്നു അപകടം.