Poonoor പുഴ: ബോധവൽക്കരണ സന്ദേശ യാത്രക്ക് തുടക്കമായി

Awareness journey image

Koduvally: പുഴ കയ്യേറ്റവും മാലിന്യ നിക്ഷേപവും വഴി അനുദിനം നശിക്കുന്ന പൂനൂർ പുഴയെ സംരക്ഷിച്ചു നിർത്തുന്നതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സേവ് Poonoor പുഴ ഫോറത്തിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പൂനൂർ പുഴ ബോധ വൽക്കരണ സന്ദേശ യാത്രക്ക് തുടക്കമായി. പുഴയുടെ ഉത്ഭവ സ്ഥാനമായ ചീടിക്കുഴി അരീക്കര കുന്ന് മുതൽ പുഴ അവസാനിക്കുന്ന എലത്തൂർ പഞ്ചായത്തിലെ അകാലപുഴ വരെയാണ് 58.5 കിലോമീറ്റർ പുഴയോര പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് പുഴയറിവുകൾ പങ്കിടുകയും പ്രശ്നങ്ങൾ കേൾക്കുകയും ചെയ്യുന്നത്.പരിസ്ഥിതി പ്രവർത്തകർ […]

സബ് ജില്ല ശാസ്ത്ര നാടകം: St Joseph’s H.S ഒന്നാമത്

st joseph's H.S 1st image

Kodanchery: താമരശ്ശേരി സബ് ജില്ല ശാസ്ത്രമേളയുടെ ഭാഗമായുള്ള ശാസ്ത്ര നാടകത്തിൽ കോടഞ്ചേരി സെൻറ് St Joseph’s H.S ഒന്നാം സ്ഥാനം കരസ്ഥമാക്കി. പോരാടാം അതിജീവിക്കാം എന്ന തീം ആസ്പദമാക്കിയാണ് വിദ്യാർത്ഥികൾ നാടകം അവതരിപ്പിച്ചത്. കൊറോണയ്ക്ക് എതിരെയുള്ള മനുഷ്യന്റെ അതിജീവനത്തിന്റെ കഥയാണിത്. മികച്ച നടനായ് ജെറോം എസ്.ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. സഞ്ജയ് ജോസഫ് പന്നിക്കോട്ടിൽ രചന നിർവ്വഹിച്ച നാടകം സെന്റ് ജോസഫ്സ് എച്ച് എസ് അധ്യാപകൻ ബർണാഡ് ജോസ് സംവിധാനം ചെയ്തു. .ശാസ്ത്ര അധ്യാപിക സീനാ റോസ്, മിൽന മാത്യു […]

Sreyas തുഷാരഗിരി യൂണിറ്റ് വയോജന സംഗമം സംഘടിപ്പിച്ചു

Sreyas Tusharagiri Unit organized Vyojana Sangam image

Adivaram: ശ്രേയസ് കോഴിക്കോട് മേഖല തുഷാരഗിരി യൂണിറ്റ് ചെമ്പ് കടവിൽ സംഘടിപ്പിച്ച വയോജന സംഗമം മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജോയ് പൂവൻ പറമ്പിൽ അധ്യക്ഷം വഹിച്ചു. മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി വയോജന കൂട്ടായ്മയുടെ മഹത്വത്തെക്കുറിച്ച് ക്ലാസ് എടുത്തു. സംഘം പ്രസിഡണ്ട് വർഗി സിനെ ആദരിക്കുകയും 30 അംഗങ്ങൾക്ക് സ്നേഹോപഹാരം നൽകുകയും ചെയ്തു. യൂണിറ്റ് കോഡിനേറ്റർ മേരി ജോർജ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ലിസി ജോസ് ഷിൻസി […]

ഫലസ്തീൻ ജനതക്കൊപ്പം നിന്ന India മധ്യസ്ഥത വഹിക്കണം; മോദിക്ക് കത്തയച്ച് കാന്തപുരം

usthad image

Kozhikode: ഫലസ്തീനിലെ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ. ഫലസ്തീൻ ജനതയൊടൊപ്പം നിന്നിട്ടുള്ള India പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. ശാശ്വത പരിഹാരത്തിനായി ഇടപെടണമെന്നും കത്തിൽ അഭ്യർഥിച്ചു.

Kodanchery, വാമറ്റത്തിൽ ഏലിക്കുട്ടി നിര്യാതയായി

elikkutti passed away

Kodanchery: വാമറ്റത്തിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്കാരം നാളെ (19-10-2023-വ്യാഴം) രാവിലെ 09:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം Kodanchery സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. മക്കൾ: അബ്രാഹം, ലില്ലി, സെബാസ്റ്റ്യൻ (ബേബി), റോസിലി, മേരിക്കുട്ടി, കുര്യാച്ചൻ, ജെസ്സി, സജീവ്. മരുമക്കൾ: റോസ്സ ചേന്ദംകുളം, അഗസ്റ്റിൻ നായ്പുരയിടത്തിൽ, മെറ്റിൽഡ കപ്യാരുമലയിൽ, സൈമൺ ഇടക്കളത്തൂർ, വിൻസന്റ് ചാലയ്ക്കൽ, സ്വപ്ന നിരവത്ത്, ജോയി കുഴിഞ്ഞാലിൽ, ബീന അഴകത്ത്.

ജില്ലാ കളക്ടർ A Geetha പടിയിറങ്ങുന്നു

District Collector A Geetha steps down image

Kozhikode: പ്രിയ കോഴിക്കോട്ടുകാർക്ക് ഏറെ സംതൃപ്തിയോടെയും കൃതജ്ഞതയോടെ യുമാണ് ഞാൻ കോഴിക്കോട് ജില്ലയിൽ നിന്നും പടിയിറങ്ങുന്നത്. കഴിഞ്ഞ 7 മാസക്കാലം നിരവധി അനുഭവങ്ങൾ സമ്മാനിച്ചാണ് കടന്നുപോയത്. ഓരോ അനുഭവങ്ങളും കൂട്ടായ പ്രവർത്തനത്തിന്റെയും ഒരു ജനതയുടെ ഇച്ഛാ ശക്തിയുടെയും കരുത്ത് വിളിച്ചോതുന്നുവയായിരുന്നു. ജില്ലാ കളക്ടർ എന്ന നിലയിൽ നിങ്ങൾ ഏവരും എനിക്ക് നൽകിയ സ്നേഹാദരങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. പൂർണ്ണ ജന പങ്കാളിത്തത്തോട് കൂടിയ സുസ്ഥിര വികസനത്തിന്റെ വേദിയാവട്ടെ നമ്മുടെ കോഴിക്കോട് എന്ന് പ്രത്യാശിക്കുന്നു. എന്ന് കളക്ടർ […]

Kozhikode കളക്ടറായി സ്‌നേഹിൽ കുമാർ സിംഗ് നാളെ ചുമതലയേൽക്കും

snehil kumar singh image

Kozhikode: പുതിയ കളക്ടറായി നിയമിതനായ സ്‌നേഹിൽകുമാർ സിംഗ് നാളെ രാവിലെ 10.15 ന് ജില്ലയുടെ ചുമതലയേറ്റെടുക്കും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിക്കുകയായിരുന്നു. നേരത്തെ ഐ.ടി മിഷൻ ഡയറക്ടർ, കണ്ണൂർ ജില്ലാ വികസന കമ്മിഷണർ, ഫോർട്ട് കൊച്ചി സബ് കളക്ടർ, കോഴിക്കോട് അസി. കളക്ടർ എന്നീ ചുമതലകൾ വഹിച്ചു. 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. റൂർഖീ ഐ.ഐ.ടി.യിൽ നിന്ന് സിവിൽ എൻജിനീയറിഗ് ബി ടെക് ബിരുദവും ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റർ […]

Koduvally, ചുണ്ടപ്പുറത്ത് ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം

drug image koduvally

Koduvally: ചുണ്ടപ്പുറം കിളച്ചാർവീട് അങ്ങാടിയിൽ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം. അങ്ങാടിയിലെ കെട്ടിടത്തിൽ സ്ഥാപിച്ച സി.സി.ടി.വി.യും സമീപത്തെ പെട്ടിക്കടയും സംഘം അടിച്ചുതകർത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കിളച്ചാർവീട് അങ്ങാടിയിൽ നെടുങ്കണ്ടത്തിൽ സുഭാഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥാപിച്ച സി.സി.ടി.വി.യാണ് സംഘം അടിച്ചുതകർത്തത്. ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലക്ഷ്മി മെറ്റൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപത്തിലെ ബൾബുകളും സംഘം തകർത്തു. ഇതിന് തൊട്ടടുത്ത് കിളച്ചാർവീട് കാവുതിയോട്ടിൽ ബാലന്റെ പെട്ടിക്കടയിലും സംഘം അക്രമം നടത്തി. പെട്ടിക്കടയിലെ ഇരുമ്പുമേശ തകർത്ത് ഉപയോഗശൂന്യമാക്കി. കസേര, സ്റ്റൂൾ എന്നിവയും […]

Vadakara, കളിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

rape image

Vadakara: പത്ത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ. കക്കട്ടിയിൽ സജീർ മൻസിൽ അബ്ദുൾറസാഖിനെയാണ് (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കളിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാളുടെ ഭാര്യയും മകളും പുറത്തുപോയ നേരത്താണ് അതിക്രമം. പീഡനത്തെ തുടർന്ന് കരഞ്ഞ പെൺ കുട്ടിക്ക് പത്ത് രൂപ കൊടുത്ത് മിഠായി വാങ്ങിക്കോളാനും ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ പറഞ്ഞയച്ചത്. പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതിനു പിന്നാലെ നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ Vadakara പോലീസ് […]

പ്രശസ്ത നടൻ കുണ്ടറ Johny അന്തരിച്ചു

kundara johny image

Kollam: നടൻ കുണ്ടറ Johny അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വില്ലനായും സ്വഭാവ നടനായും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജോണി. വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം കൂടുതലും ശ്രദ്ധേയനായത്. നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1979ൽ പുറത്തിറങ്ങിയ ‘നിത്യവസന്തം’ ആണ് ആദ്യ ചിത്രം. ‘മേപ്പടിയാനി’ലാണ് അവസാനമായി വേഷമിട്ടത്.

നിര്യാതനായി

passed away tsy image_cleanup

Thamarassery: കരിങ്ങമണ്ണ പത്തക്കുന്നുമ്മൽ പരേതനായ അപ്പു ചെട്ട്യാരുടെ മകൻ ഉണ്ണികൃഷ്ണൻ (58) അന്തരിച്ചു. ഭാര്യ: ലീല. സംസക്കാരം വൈകു 5 മണിക്ക് വീട്ടു വളപ്പിൽ .

മന്ത്രി വീണാ ജോർജ് നാളെ Thamarassery താലൂക്ക് ആശുപത്രി സന്ദർശിക്കും

veena jorge image

Thamarassery: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നാളെ ഉച്ചക്ക് രണ്ടു മണിക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സന്ദർശനം നടത്തും. ആർദ്രം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പ്രത്യേക സേവനങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടോ, ഏതൊക്കെ തലത്തിൽ ഇത്തരം സേവനങ്ങൾ മെച്ചപ്പെടുത്തണം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ ആശുപത്രി സന്ദർശനം . ജൈവമാലിന്യ സംസ്കരണ യൂണിറ്റ്, അത്യാഹിത വിഭാഗം, വിവിധ വാർഡുകൾ, റൂമുകൾ, ഒ പി സൗകര്യം, ഫാർമസി, ലാബുകൾ, ശുചി മുറികൾ എന്നിവ മന്ത്രി നേരിട്ട് […]

test