Thamarassery, ഗ്രാമ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
Thamarassery: ഗ്രാമ പഞ്ചായത്ത് കേരളോത്സവം കലാ മത്സരങ്ങളോടെ പരപ്പൻപെയിൽ LP സ്കൂളിൽ സമാപിച്ചു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബദുറഹിമാൻ ഉത്ഘാടനം ചെയ്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്രസിഡണ്ട് നിർവ്വഹിച്ചു. വി കസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർ പെഴ്സൺ കെ മഞ്ജിത, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഖദീജ സത്താർ, ഫസീല ഹബീബ്, ആർഷ്യ ബി എം, കലാ പ്രവർത്ത കാരായ […]
Thamarassery, അക്ഷര പൂജക്ക് തുടക്കം; വിദ്യാരംഭത്തിന് ഒരുക്കം അവസാന ഘട്ടത്തിൽ
Thamarassery: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുസ്തകങ്ങൾ പൂജക്ക് സമർപ്പിച്ച് അക്ഷരപൂജക്ക് തുടക്കമായി. ദുർഗാഷ്ടമി ദിനമായിരുന്ന ഞായറാഴ്ച വൈകീട്ട് ക്ഷേത്രങ്ങളിലും വീടുകളിലും വിദ്യാർഥികൾ പുസ്തകങ്ങൾ പൂജക്ക് സമർപ്പിച്ചു. നവരാത്രി ഉത്സവത്തിന് ചൊവ്വാഴ്ച സമാപനമാകും. വിജയ ദശമിയുടെ ശുഭ ദിനത്തിൽ വിദ്യാരംഭം കുറിക്കാനുള്ള ഒരുക്കവും അവസാന ഘട്ടത്തിലാണ്. ആയിരക്കണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിക്കുന്നതിനൊപ്പം സംഗീത-നൃത്ത-സംഗീതോപകരണങ്ങളിൽ ആദ്യഅറിവ് നേടുന്നതിനും നിരവധിപേർ ഗുരുക്കന്മാരുടെ അരികിലെത്തും. വിവിധ സാംസ്കാരിക സംഘടനകൾ, ലൈബ്രറികൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ വിദ്യാരംഭം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
Korangad Public Library യുടെ ആഭിമുഖ്യത്തിൽ ലൈഫ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
Thamarassery: LP, UP സ്കൂൾ വിദ്യാർത്ഥികളിൽ പഠനോത്സാഹം വർദ്ധിപ്പിക്കുന്നതിനായി കളിമുറ്റം എന്ന പേരിൽ Korangad Public Library ലൈഫ് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. റിട്ടേഡ് ഹെഡ് മാസ്റ്ററും ട്രയിനറുമായ പി.എ ഹുസൈൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. ലക്ഷ്യബോധം, കണക്ടീവ് ലേണിംഗ്, ടീം വർക്ക്, എന്നിവയുടെ പ്രാധാന്യം കളികളിലൂടെയും പഠന പ്രവർത്തനങ്ങളിലൂടെയും കുട്ടികളെ ബോധ്യപ്പെടുത്തി. കോരങ്ങാട് ഗവ. LP സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ ലൈബ്രറി പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജു […]
കൊടുവള്ളി ആര്‍ടിഒക്ക് കീഴിലെ ഫിറ്റ്നെസ് ടെസ്റ്റിലെ അപാകതകൾ പരിഹരിക്കണം; CITU
Engapuzha: കേരളത്തിലേവിടേയും നടപ്പിലില്ലാത്ത നിയമമാണ് കൊടുവള്ളി ജോയിൻറ് RTO ഓഫീസിൽ നടപ്പിലാക്കുന്നതെന്നും, നിലവിൽ കൊടുവള്ളിയിൽ നടത്തിക്കൊണ്ടിരുന്ന ടാക്സി വാഹനങ്ങളുടെ ഫിറ്റ്നസ് നൽകുന്നതിനുള്ള സംവിധാനം ഇപ്പോൾ അരീക്കോടിനടുത്തുള്ള എരഞ്ഞിമാവിലേക്ക് മാറ്റിയിരിക്കുന്നതിനാല്‍ താമരശ്ശേരി ഏരിയയിലെ മലയോര മേഖലയിലെ തൊഴിലാളികൾ 50 കിലോമീറ്റർ അധികം ദൂരം ഓടിയെത്തേണ്ടതുണ്ട് ഇതിനു പുറമേയാണ് സ്ലോട്ട് സമ്പ്രദായം നടപ്പിലാക്കുവാനുള്ള തീരുമാനവും ഈ തീരുമാനങ്ങൾ തിരുത്തണമെന്നും Thamarassery കേന്ദ്രമായി ഫിറ്റ്നസ് എടുക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (CITU) താമരശ്ശേരി ഏരിയ […]
കേരളോത്സവം ബ്ലോക്ക് തല ടൂർണമെന്റിൽ Thiruvambady ജേതാക്കളായി
Thiruvambady: കേരളോത്സവം ബ്ലോക്ക് തല ടൂർണമെന്റിൽ Thiruvambady പഞ്ചായത്തിനെ പ്രതിനിധീകരിച്ചു കളിച്ച റോയൽ സ്റ്റാർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പുന്നക്കൽ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ പുതുപ്പാടിയെ 2-1 നു പരാജയപ്പെടുത്തിയാണ് നാടിന്റെ അഭിമാനമായത്.
Omassery, വേനപ്പാറ സ്കൂൾ അങ്കണത്തിലെ കരനെൽ വിളവെടുത്തു
Omassery: വിദ്യാർഥികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും വിദ്യാലയ പരിസരം പച്ചപ്പിൽ നില നിർത്തുന്നതിനുമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ അങ്കണത്തിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ വിളയിച്ച കരനെല്ലിന്റെ വിളവെടുപ്പ് നടത്തി. സ്കൂൾ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ മുക്കം കൃഷിഭവന്റെ സഹകരണത്തോടെയാണ് കര നെൽകൃഷി ചെയ്തത്. സംസ്ഥാന വിത്തുല്പാദന കേന്ദ്രമായ പേരാമ്പ്രയിൽ നിന്നാണ് നൂറ്റിപ്പത്തു ദിവസം കൊണ്ട് വിളവെടുക്കാവുന്ന ജ്യോതി എന്നയിനം വിത്ത് ലഭ്യമാക്കിയത്. കരനെൽ വിളവെടുപ്പിന്റെ ഉദ്ഘാടനം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ നിർവഹിച്ചു. പ്രധാനാധ്യാപകൻ […]
Omassery, അങ്കണവാടി വർക്കേഴ്സ് സംഗമം സംഘടിപ്പിച്ചു.
Omassery: പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ അങ്കണവാടി വർക്കേഴ്സ് സംഗമം സംഘടിപ്പിച്ചു. പഞ്ചായത്തിലെ 32 അങ്കണവാടികളിലെ അധ്യാപികമാരും ജന പ്രതിനിധികളും പങ്കെടുത്തു. അങ്കണവാടികൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങളെക്കുറിച്ചും വികസന പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനും പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമാണ് വർക്കേഴ്സ് സംഗമം സംഘടിപ്പിച്ചത്. Omassery കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഗമം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ഉൽഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സീനത്ത് തട്ടാഞ്ചേരി […]
ICU പീഡനം പോലീസിൽ നിന്ന് നീതി കിട്ടുന്നില്ലെന്ന് അതിജീവിത
Kozhikode: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ICU വിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പോലീസിൽ നിന്ന് നീതി കിട്ടുന്നില്ലെന്ന് അതിജീവിത. കേസുമായി ബന്ധപ്പെട്ട് പലകാര്യങ്ങൾക്കുമായി പോലീസിനെ സമീപിച്ചെങ്കിലും നിഷേധാത്മക സമീപനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നാണ് അവരുടെ ആക്ഷേപം. പ്രതിയെ സഹായിക്കാനാണ് പോലീസ് ശ്രമമെന്നും അവർ പറയുന്നു. ഇക്കാര്യത്തിൽ നടപടിയാവശ്യപ്പെട്ട് ചൊവ്വാഴ്ച സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ അന്ന് കമ്മിഷണർ ഒാഫീസിനു മുന്നിൽ സമരം തുടങ്ങുമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ പറഞ്ഞു. പീഡനത്തിനിരയായ ശേഷം വൈദ്യ […]
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന, Kuttiadi സ്വദേശികള്‍ പിടിയില്‍
Kuttiadi: മാരക ലഹരി മരുന്നായ എം ടി എം എ യുമായി Kuttiadi സ്വദേശികള്‍ പിടിയില്‍. പി.എം നബീല്‍ (34), അടുക്കത്ത് ടി,കെ അനൂപ് (38) എന്നിവരാണ് പിടിയിലായത്. തലശ്ശേരിയില്‍ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ തലശ്ശേരി സൈദാര്‍ പള്ളിയ്ക്ക് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന ലഹരിമരുന്നുമായി ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 85.005 ഗ്രാം എം.ടി.എം.എയാണ് കണ്ടെടുത്തത്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് […]
ഗതാഗതക്കുരുക്കിന് പരിഹാരം ബൈപാസ് മാത്രം -ടി. സിദ്ദീഖ് MLA
Thamarassery: ചുരത്തിൽ അടിക്കടി ഉണ്ടാകുന്ന യാത്ര കുരുക്കിന് ശാശ്വത പരിഹാരം നിർദ്ദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ് നടപ്പിലാക്കുക മാത്രമാണെന്ന് ടി. സിദ്ദീഖ് MLA പറഞ്ഞു. ഈ ആവശ്യം മന്ത്രി തലത്തിലും നിയമ സഭയിലും ഉന്നയിച്ചുവെങ്കിലും നാളിതുവരെ യാതൊരു നടപടിയുമുണ്ടായില്ല. 14 തവണയാണ് യാത്ര മുടങ്ങി ചുരത്തിൽ ജന പ്രതിനിധിയായ താൻ കുടുങ്ങിയത്. ഗതാഗത കുരുക്ക് വയനാടിന്‍റെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കും. ബൈപാസ് റോഡിന്റെ നടപടികൾ അടിയന്തിരമായി നടപ്പാക്കുവാൻ മുഖ്യ മന്ത്രിയെയും കേന്ദ്ര മന്ത്രിയെയും പ്രത്യേകം നേരിൽ […]