Kuttiadi: മാരക ലഹരി മരുന്നായ എം ടി എം എ യുമായി Kuttiadi സ്വദേശികള്‍ പിടിയില്‍. പി.എം നബീല്‍ (34), അടുക്കത്ത് ടി,കെ അനൂപ് (38) എന്നിവരാണ് പിടിയിലായത്. തലശ്ശേരിയില്‍ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച പുലര്‍ച്ചെ തലശ്ശേരി സൈദാര്‍ പള്ളിയ്ക്ക് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന ലഹരിമരുന്നുമായി ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് 85.005 ഗ്രാം എം.ടി.എം.എയാണ് കണ്ടെടുത്തത്.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു