Moozhikkal, ഇടക്കണ്ടിയിൽ ആയിശ നിര്യാതയായി
Moozhikkal: ഇടക്കണ്ടിയിൽ ആയിശ(85) നിര്യാതയായി. ഭർത്താവ് പരേതനായ ഹസ്സൻ. മക്കൾ: മജീദ്, അഷറഫ്, ഖദീജ (Thamarassery), മറിയുമ്മ (പെരുമണ്ണ), ബിച്ചിപ്പാത്തുമ്മ, ഹാജറ ( നല്ലളം), സുഹറാബി(പാലാഴി ), താഹിറ (പൂനൂർ). ടി ന്യൂസ് അഡ്മിൻ മജീദ് താമരശ്ശേരിയുടെ മാതൃമാതാവാണ്. മയ്യത്ത് നിസ്കാരം ഇന്ന് വ്യാഴം 7 മണിക്ക് ചെലവൂർ പള്ളിത്താഴം ജുമാ മസ്ജിദിൽ
School Social Service Scheme ഉദ്ഘാടനം ചെയ്തു.
Mukkam: നീലേശ്വരം ഗവൺമന്റ് ഹയർ സെക്കൻഡറി സ്കൂളിലെ School Social Service Scheme ഉദഘാടനം നഗരസഭ കൗൺസിലറും പി.ടി.എ പ്രസിഡണ്ടുമായ എം.കെ. യാസർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് കെ.വി.ഉഷ അധ്യക്ഷത വഹിച്ചു. ‘സേവനം സഹജീവനം’ എന്ന വിഷയത്തിൽ എ പി മുരളീധരൻ മാസ്റ്റർ ബോധവത്കരണ ക്ലാസ് നടത്തി. എസ് എം സി ചെയർമാൻ കെ. അബ്ദുല്ലത്വീഫ്, സന്ധ്യ തോമസ്, ഷർമിള കെ.ബി. എന്നിവർ സംസാരിച്ചു.
Nadapuram, നിർമാണത്തിലുള്ള വീട്ടിൽ മധ്യവയസകന്റെ മൃതദേഹം കണ്ടെത്തി
Nadapuram: കുമ്മങ്കോട് അഹമ്മദ് മുക്കില്‍ നിർമാണത്തിലുള്ള വീട്ടിൽ മധ്യ വയസകന്റെ മൃതദേഹം കണ്ടെത്തി. എളയിടം സ്വദേശി പാലോള്ളതില്‍ അമ്മദി (57)ന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹത്തിനു സമീപത്തു നിന്നും ഇയാളുടെ മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. അഞ്ച് ദിവസമായി അമ്മദിനെ കാണാനില്ലായിരുന്നു. വ്യാഴാഴ്ച്ച രാവിലെ സമീപത്തു നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് പാലൊള്ളതില്‍ മന്‍ഷാദിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നു. ചെറിയ രീതിയില്‍ മാനസിക അസ്വാസ്ത്യമുള്ള […]
Kattippara, കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു
Kattippara: കേരളത്തിന്റ ചരിത്രവും സാംസ്കാരിക വൈവിധ്യവും കുട്ടികൾക്ക് പകർന്നു നൽകാൻ ഉതകുന്ന വിവിധ പരിപാടികളോടെ വെട്ടിഒഴിഞ്ഞ തോട്ടം ജി എൽ പി സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. കേരളത്തിൻറെ പ്രത്യേകതകൾ രേഖപ്പെടുത്തിയ റിബണുകൾ അണിഞ്ഞും പ്രസംഗം, ഗാനാലാപനം എന്നീ പരിപാടികൾ അവതരിപ്പിച്ചും വിദ്യാർഥികൾ ഈ ദിനം അവിസ്മരണീയമാക്കി. കുട്ടികൾ തയ്യാറാക്കിയ കേരളപ്പിറവി ദിന പതിപ്പുകൾ ഹെഡ്മാസ്റ്റർ മുഹമ്മദ് അഷ്റഫ് പ്രകാശനം ചെയ്തു. ഫ്ലോററ്റ്സ് എന്ന പേരിൽ ഇംഗ്ലീഷ് ക്ലബ്ബ് തയ്യാറാക്കിയ പതിപ്പുകൾ മുജീബ് റഹ്മാൻ, ഹസ്ന, […]
Kattippara, കേരളീയം- കേരളപ്പിറവി ആഘോഷത്തോടെ വരവേറ്റു നസ്രത്ത് എൽ പി എസിലേ കുരുന്നുകൾ
Kattippara: കേരളപ്പിറവിയെ ആഘോഷത്തോടെ വരവേറ്റു മൂത്തോറ്റിക്കൽ നസ്രത്ത് എൽ പി എസ് ലെ കുരുന്നുകൾ. വളരെ ശ്രദ്ധേയമായ പ്രോഗ്രാമുകളോട് കൂടിയാണ് കുട്ടികൾ കേരളപ്പിറവിയെ വരവേറ്റത്. കേരളപ്പിറവി സ്പെഷ്യൽ റേഡിയോ പ്രോഗ്രാം സ്കൂൾ ലീഡർകൂടിയായ RJ ആൻമിയ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ചിപ്പി രാജുമായി അഭിമുഖം നടത്തി. ഇത് കുട്ടികളിലും അധ്യാപകരിലും ഏറെ ആവേശം ഉണ്ടാക്കുന്നതായിരുന്നു. കേരളത്തെ വരച്ച് വിവിധ ജില്ലകളെ വിവിധ തരം ചെറു ധാന്യങ്ങൾ ഉപയോഗിച്ച് അലങ്കരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. കുട്ടികൾ അസംബ്ലിയിൽ ഭരണ ഭാഷ […]
Wayanad, വീണ്ടും കർഷകൻ ആത്മഹത്യ ചെയ്തു
Wayanad: വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. പനമരം അഞ്ചുകുന്ന് സ്വദേശിയാണ് കർണാടക ഷിമോഗയിൽ ജീവനൊടുക്കിയത്. കല്ലുവയൽ ശ്രീ നിലയത്തിൽ ശ്രീശാന്ത് (44) നെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിമോഗയിൽ ഇഞ്ചി കൃഷി ചെയ്യുകയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ലക്ഷങ്ങൾ കടബാധ്യതയുള്ളതായി ബന്ധുക്കൾ പറയുന്നു. ഇന്നലെ പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
P P Aboobacker Musliyar നിര്യാതനായി
Thamarassery: ഈർപ്പോണ മഹല്ല് ഖാസി പുത്തൻപുരയിൽ P P Aboobacker Musliyar (80 ) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൽ ഖാദർ (റഫീഖ് ) വട്ടോളി, നൗഫൽ അഹ്സനി ഈർപ്പോണ, പി.പി.ഷാഫി ഈർപ്പോണ, സുഹറ ആവിലോറ, സാബിറ പന്നൂർ, നസീമ ഈർപ്പോണ, നഫീസ കട്ടിപ്പാറ, മരുമക്കൾ: ഉമ്മർ ഹാജി ആവിലോറ, അബൂബക്കർ പന്നൂർ, ആരിഫ് പൂനൂർ, റഷീദ് കട്ടിപ്പാറ, റുഖിയ പൂനൂർ, ഫസീല പന്നൂർ, അമീറ ഓമശ്ശേരി. മയ്യത്ത് നിസ്ക്കാരം ഉച്ചക്ക് ഒരു മണിക്ക് ഈർപ്പോണ […]
KCEU സംസ്ഥാന സമ്മേളനം പതാക ദിനം ആചരിച്ചു.
Thamarassery: നവംബർ 1 കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (KCEU) 30-ാം സംസ്ഥാന സമ്മേളനം 2023 നവംബർ 11, 12, 13 തിയ്യതികളിൽ ഇടുക്കി ജില്ലയിലെ കുമളിയിൽ നടക്കുന്നതിന്റെ ഭാഗമായി പതാക ദിനം താമരശ്ശേരി ഏരിയയിൽ സമുചിതമായി ആചരിച്ചു നരിക്കുനി സഹകരണ ബാങ്കിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ പ്രദീപൻ പതാക ഉയർത്തി. Thamarassery സഹകരണ ബാങ്കിൽ ഏരിയാ സെക്രട്ടറി കെ വിജയകുമാർ ,Koduvally സഹകരണ ബാങ്കിൽ ഏരിയാ പ്രസിഡണ്ട് വന്ദീപ് രാജു കെ , കൊടുവള്ളി […]
Kodanchery, കേരളപ്പിറവി ദിനത്തിൽ കേര വൃക്ഷ തൈകൾ വിതരണം ചെയ്തു
Kodanchery: നവംബർ 1 കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി Kodanchery ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നേഴ്സറിയിൽ ഉൽപ്പാദിപ്പിച്ച മുന്തിയ ഇനം കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ഗ്രാമ പഞ്ചായത്തിന്റെ 2023 – 24 വാർഷിക പദ്ധതി ഉൾപ്പെടുത്തി കേടുവന്ന തെങ്ങുകൾ മുറിച്ചു മാറ്റുന്നതിന് തെങ്ങ് ഒന്നിന് 1000 രൂപ വീതം ധന സഹായം നൽകിയിരുന്നു. ഈ വ്യക്തികൾക്ക് മുറിച്ചു മാറ്റിയ തെങ്ങിന് പകരം […]
തിരുവമ്പാടി KSCPA മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ വഞ്ചനാ ദിനമാചരിച്ചു.
Thiruvambady: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ പെൻഷനർമാരുടെ ക്ഷാമാശ്വാസം 6 ഗഡു (18 ശതമാനം) ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്ക്കരണ കുടിശിക വിതരണം ചെയ്യുക, മെഡി സെപ്പ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക, ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക എന്നീ അടിയന്തര ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി മുഴുവൻ ട്രഷറികൾക്ക് മുന്നിലും വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി സബ്ട്രഷറിക്ക് മുന്നിലും KSCPA തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃതത്തിൽ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. ഡി.സി.സി. സെക്രട്ടറി ബാബു പൈക്കാട്ടിൽ […]