Thiruvambady, മിച്ച ഭൂമി കേസിൽ തെളിവു ശേഖരിക്കാതെ മടങ്ങാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ തടഞ്ഞു
Thiruvambady: മുൻ എം എൽ എ യും സി പി എം നേതാവുമായ ജോർജ് എം തോമസിനെതിരായ മിച്ച ഭൂമി കേസിൽ തെളിവ് സ്വീകരിക്കാതെ തിരിച്ചു പോകാൻ ശ്രമിച്ച ലാൻഡ് ബോർഡ് ഉദ്യോഗസ്ഥരെ പരാതിക്കാർ തടഞ്ഞു. മിച്ച ഭൂമി കൈവശം വച്ചെന്ന കേസിൽ സ്ഥലത്ത് പരിശോധനക്കെത്തിയതായിരുന്നു ഉദ്യോഗസ്ഥർ. പരാതിക്കാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ച് തടഞ്ഞതിനൊടുവിലാണ് ഉദ്യോഗസ്ഥർ തെളിവ് സ്വീകരിച്ചത്. ജോർജ് എം തോമസ് കൈകശം വച്ച മിച്ച ഭൂമി ലാൻഡ് ബോർഡ് തിരിച്ചു പിടിച്ചില്ല എന്നാണ് പരാതി.
Wayanad, വാഹനത്തിനകത്ത് ഡ്രൈവർ മരിച്ച നിലയിൽ
Wayanad: വയനാട് മേപ്പാടി 900 കണ്ടിയിൽ ഡ്രൈവറെ ട്രാവലറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊള്ളാച്ചിയിൽ നിന്ന് വിനോദ സഞ്ചാരികളുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവർ പൊള്ളാച്ചി സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. 45 വയസായിരുന്നു പ്രായം. പാർക്ക് ചെയ്തിരുന്ന ട്രാവലറിനുള്ളിൽ സീറ്റിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാർ മൃതദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മീനാക്ഷി പാർക്കിംഗ് കേന്ദ്രത്തിലായിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്. മരണ കാരണം വ്യക്തമായിട്ടില്ല. ഹൃദയാഘാതമാണോ മരണ കാരണം എന്ന് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിന് […]
Puthuppady, ലഹരി വിരുദ്ധ കലാ ജാഥക്ക് തുടക്കമായി
Puthuppady: കൊക്കോ ലൈഫ് പ്രോജക്ടിന്റെ ഭാഗമായി എക്സൈസ് വകുപ്പും ആഫ്പ്രൊ എൻജിഓയും സംയുക്തമായി നടത്തപ്പെടുന്ന ലഹരി വിരുദ്ധ കലാ ജാഥക്ക് Puthuppady ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു. Kozhikode ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. തുടർന്ന് Puthuppady പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ശരീഫ്, വൈസ് പ്രസിഡന്റ് ഷിജു ഐസക്ക് വിമുക്തി, ജില്ലാ കോഡിനേറ്റർ പ്രിയ എസ്, എൻ എസ് എസ് കോഡിനേറ്റർ ബിജി, ആഫ്പ്രൊ സ്റ്റേറ്റ് കോഡിനേറ്റർ […]
Koodaranji, സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ ഓവറോൾ കിരീടവുമായി ആഹ്ലാദ പ്രകടനം നടത്തി
Koodaranji: കൂടരഞ്ഞിയിൽ വച്ച് നടന്ന മുക്കം ഉപ ജില്ല കലോത്സവത്തിൽ 63 പോയിന്റ് നേടി മിന്നും വിജയവുമായി Koodaranji സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഏറെ നാളത്തെ അധ്വാനത്തിന്റെ വിജയം കൂടിയാണിത്. നാലു ദിവസങ്ങളിലായി കൂടരഞ്ഞിയുടെ മണ്ണിൽ അവർ നിറഞ്ഞാടിയപ്പോൾ മല മടക്കുകളെയും ജന സാഗരങ്ങളെയും അമ്പരപ്പിച്ചു കൊണ്ട് തോൽവി പോലും അവരുടെ മുന്നിൽ മുട്ടു മടക്കി എന്നും വിജയം ഞങ്ങളുടെതാണെന്ന് ഒരിക്കൽ കൂടി അവർ തെളിയിച്ചു. കുട്ടികളും അധ്യാപകരും […]
Thamarassery, ഉപ ജില്ലാ കലോത്സവത്തിൽ തിളക്കമാർന്ന വിജയവുമായി വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ
Kodanchery: താമരശ്ശേരിയിൽ വച്ച് നടന്ന Thamarassery ഉപ ജില്ല സ്കൂൾ കലോത്സവത്തിൽ യു. പി, ഹൈ സ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനം വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ കൈവരിച്ചു. വ്യക്തിഗത ഇനങ്ങളിലും ഓഫ് സ്റ്റേജ് മത്സരങ്ങളിലും വിദ്യാർത്ഥികളുടെ വേറിട്ട പ്രകടനം പ്രശംസനീയമാണ്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും വിവിധ ഗ്രേഡുകൾ നേടിയ എൽ. പി. വിഭാഗത്തിന്റെ നേട്ടം അഭിനന്ദനാർഹമാണ്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം നേടിയ കലാ പ്രതിഭകളുടെയും പരിശീലനം […]
ക്ഷേമ Pension വിതരണം ഇന്ന് മുതല്‍; തുക അനുവദിച്ച് ധന വകുപ്പ്
സംസ്ഥാനത്ത് നാലുമാസമായി മുടങ്ങിക്കിടന്ന ക്ഷേമ Pension ഇന്നു മുതല്‍ വിതരണം ചെയ്യും. വിതരണത്തിനായി 684 കോടി 29 ലക്ഷം രൂപ അനുവദിച്ച് ധന വകുപ്പ് ഉത്തരവിറക്കി. നവംബര്‍ 26 നകം വിതരണം പൂര്‍ത്തിയാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു മാസത്തെ കുടിശികയാണ് വിതരണം ചെയ്യുന്നത്. 6400 രൂപയോളം ആളാം പ്രതി കിട്ടാനുണ്ടെന്നാണ് കണക്ക്. പെന്‍ഷന്‍ മുടങ്ങിയതോടെ മരുന്ന് വാങ്ങുന്നതടക്കം മുടങ്ങി ആയിരങ്ങള്‍ ദുരിതത്തിലായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. നവ കേരള സദസ് നാളെ തുടങ്ങാനിരിക്കെയാണ് ക്ഷേമ പെന്‍ഷന്‍ […]
Omassery, പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകു പൊടിയെറിഞ്ഞു; കവര്‍ച്ച.
Omassery: ഓമശേരി മാങ്ങാ പൊയിൽ HP പെട്രോള്‍ പമ്പില്‍ കവര്‍ച്ച. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ജീവനക്കാരനെ ആക്രമിച്ച് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തത്. ജീവനക്കാരന്റെ കണ്ണില്‍ മുളകു പൊടി വിതറിയ ശേഷം ഉടുമുണ്ട് കൊണ്ട് മുഖം കെട്ടിയാണ് കീഴ്പെടുത്തിയത്. പതിനായിരത്തോളം രൂപ നഷ്ടമായെന്നാണ് പരാതി. മൂന്ന് യുവാക്കളും മോഷണ ശേഷം ഓടി രക്ഷപ്പെട്ടു. കവര്‍ച്ചയുടെയും അക്രമികള്‍ ഓടി രക്ഷപെടുന്നതിന്‍റെയും സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നു. പ്രതികളെ കുറിച്ച് ഇതുവരെ സൂചനകളില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് […]
Thamarassery ഉപ ജില്ലാ അറബിക് കലാ മേളയിൽ പൂനൂർ തേക്കും തോട്ടം എഎംഎൽപി സ്കൂളിന് റണ്ണറപ്പ്
Poonoor: Thamarassery ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന 2023 ഉപജില്ല അറബിക് കലാമേളയിൽ പൂനൂർ തേക്കുംതോട്ടം എ എം എൽ പി സ്കൂൾ റണ്ണറപ്പ് നേടി. 45 ൽ 43 പോയിന്റുകളും നേടി മിന്നും പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവച്ചത്. അറബിക് കലാ മേളയിൽ വർഷങ്ങളായി വിന്നേഴ്സും, റണ്ണറപ്പും നേടിക്കൊണ്ട് തേക്കുംതോട്ടം എ എം എൽ പി സ്കൂൾ മികച്ച വിജയമാണ് കാഴ്ചവെക്കുന്നത്. പദ നിർമ്മാണ മത്സരത്തിൽ ആയിഷ ലിയ, അഭിനയ ഗാനത്തിൽ നജാ […]
Thamarassery, ഉപ ജില്ലാ കലോത്സവത്തിൽ ഭക്ഷണ ശാലയിൽ ശ്രദ്ധേയമായി ശിഹാബ് മാസ്റ്റർ
Thamarassery: താമരശ്ശേരി ഉപ ജില്ലാ കലോത്സവത്തിൽ ഭക്ഷണ ശാലയിൽ ഇരു കണ്ണിനും കാഴ്ചയില്ലാത്ത Thamarassery ഹൈസ്കൂളിലെ ശിഹാബ് മാസ്റ്ററുടെ സേവനം ശ്രദ്ധേയമായി. ഇടവേള സമയങ്ങളിൽ പാട്ടുകൾ പാടിയും കുട്ടികളെ നിയന്ത്രിക്കുന്നതോടൊപ്പം കൈകൾ വൃത്തിയാക്കാനും ഭക്ഷണം പാഴാക്കാതിരിക്കാൻ കുട്ടികളെ ഓർമ്മപ്പെടുത്തുകയും ചെയ്തുകൊണ്ടായിരുന്നു ശിഹാബ് മാസ്റ്ററുടെ സേവനം. മൂന്നു ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ ഇരു കണ്ണിനും കാഴ്ചയില്ലാത്ത ശിഹാബ് മാസ്റ്റർ മികച്ച സേവനമാണ് ഭക്ഷണ ശാലയിൽ കാഴ്ചവച്ചത്.
Instagram വഴി വെല്ലുവിളി: ഉപജില്ലാ കലോത്സവത്തിനെത്തിയ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം
Thamarassery: Instagram വഴി വെല്ലുവിളി, വിദ്യാർത്ഥികൾ തമ്മിൽ പലയിടത്തുമായി ഏറ്റുമുട്ടിയത് മണിക്കൂറുകൾ. മൂന്നു ദിവസമായി നടന്നിരുന്ന Thamarassery ഉപജില്ലാ കലോത്സവം വേളയിലാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. Instagram വഴി ആദ്യം വെല്ലുവിളി പിന്നീട് പലയിടങ്ങളിലായി വിദ്യാർത്ഥികൾ കേന്ദ്രീകരിക്കും തുടർന്ന് ഏറ്റുമുട്ടൽ ഇതാണ് വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത പുതിയ രീതി. കോരങ്ങാട് അങ്ങാടിയിലും അൽഫോൻസാ സ്കൂളിന് സമീപത്തുമായാണ് ഇന്നലെ രാത്രിയുടെ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. പോലീസും നാട്ടുകാരും ഇടപെട്ടാണ് വിദ്യാർത്ഥികളെ സംഘർഷത്തിൽ നിന്നും പിന്തിരിപ്പിച്ചത്. പോലീസ് വിരട്ടി ഓടിച്ച വിദ്യാർത്ഥികൾ വീടിൻറെ […]
Mukkam, ക്രഷറുകളിൽ വേ ബ്രിഡ്ജ് ഇല്ല; അമിതഭാരം കയറ്റിയ ടിപ്പർ ലോറികൾക്കെതിരേ നടപടി, പ്രതിഷേധിച്ചു
Mukkam: അമിത ഭാരം കയറ്റിയ ടിപ്പർ ലോറികൾകൾക്കെതിരേ മോട്ടോർ വാഹന വകുപ്പും ജിയോളജി വകുപ്പും പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കെതിരേ ടിപ്പർ ലോറി ജീവനക്കാരുടെയും ഉടമകളുടെയും പ്രതിഷേധം. ക്രഷറുകളിൽ വേ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത ക്രഷർ ഉടമകൾക്കെതിരേയാണ് നടപടി സ്വീകരിക്കേണ്ടതെന്നാരോപിച്ചായിരുന്നു ലോറി ജീവനക്കാരുടെയും ഉടമകളുടെയും പ്രതിഷേധം. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ നോർത്ത് കാരശ്ശേരിയിലായിരുന്നു സംഭവം. അമി തഭാരം കയറ്റിയ ടിപ്പർ ലോറികൾക്കെതിരേ അധികൃത വൻ തുക പിഴ ചുമത്തിയതോടെ തൊഴിലാളികളും ഉടമകളും പ്രതിഷേധിക്കുകയായിരുന്നു. വേ ബ്രിഡ്ജ് […]
World Cup Cricket, ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ പോരാട്ടം
Kolkatha: World Cup Cricket കലാശ പോരാട്ടത്തിൽ ഇന്ത്യയും ആസ്‌ട്രേലിയയും ഏറ്റുമുട്ടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ പാറ്റ് കമ്മിൻസും സംഘവും മൂന്ന് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപിച്ചു. അവസാനം വരെ പ്രോട്ടിയാസ് പൊരുതി നോക്കിയെങ്കിലും ഓസീസ് വിജയം തടയാന്‍ അതു മതിയായിരുന്നില്ല. ആസ്ട്രേലിയന്‍ പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 എന്ന ചെറിയ ലക്ഷ്യം 16 പന്ത് ബാക്കി നിൽക്കെയാണ് കങ്കാരുക്കൾ മറികടന്നത്. നിസ്സാരമായ സ്‌കോർ ലക്ഷ്യമിട്ടിറങ്ങിയ ആസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കമാണ് […]