Thamarassery: Instagram വഴി വെല്ലുവിളി, വിദ്യാർത്ഥികൾ തമ്മിൽ പലയിടത്തുമായി ഏറ്റുമുട്ടിയത് മണിക്കൂറുകൾ. മൂന്നു ദിവസമായി നടന്നിരുന്ന Thamarassery ഉപജില്ലാ കലോത്സവം വേളയിലാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.
Instagram വഴി ആദ്യം വെല്ലുവിളി പിന്നീട് പലയിടങ്ങളിലായി വിദ്യാർത്ഥികൾ കേന്ദ്രീകരിക്കും തുടർന്ന് ഏറ്റുമുട്ടൽ ഇതാണ് വിദ്യാർത്ഥികൾ തെരഞ്ഞെടുത്ത പുതിയ രീതി. കോരങ്ങാട് അങ്ങാടിയിലും അൽഫോൻസാ സ്കൂളിന് സമീപത്തുമായാണ് ഇന്നലെ രാത്രിയുടെ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. പോലീസും നാട്ടുകാരും ഇടപെട്ടാണ് വിദ്യാർത്ഥികളെ സംഘർഷത്തിൽ നിന്നും പിന്തിരിപ്പിച്ചത്.
പോലീസ് വിരട്ടി ഓടിച്ച വിദ്യാർത്ഥികൾ വീടിൻറെ വിറകു പുരയിൽ അഭയം തേടി
തുടർന്ന് അവിടെ നിന്നും വീട്ടുകാർ ഓടിക്കുകയായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ നാട്ടുകാരും പോലീസും പാടുപെട്ടു.