Thiruvambady: മുൻ എം എൽ എ യും സി പി എം നേതാവുമായ ജോർജ് എം തോമസിനെതിരായ മിച്ച ഭൂമി കേസിൽ തെളിവ് സ്വീകരിക്കാതെ തിരിച്ചു പോകാൻ ശ്രമിച്ച ലാൻഡ് ബോർഡ് ഉദ്യോഗസ്ഥരെ പരാതിക്കാർ തടഞ്ഞു.
മിച്ച ഭൂമി കൈവശം വച്ചെന്ന കേസിൽ സ്ഥലത്ത് പരിശോധനക്കെത്തിയതായിരുന്നു ഉദ്യോഗസ്ഥർ. പരാതിക്കാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ച് തടഞ്ഞതിനൊടുവിലാണ് ഉദ്യോഗസ്ഥർ തെളിവ് സ്വീകരിച്ചത്. ജോർജ് എം തോമസ് കൈകശം വച്ച മിച്ച ഭൂമി ലാൻഡ് ബോർഡ് തിരിച്ചു പിടിച്ചില്ല എന്നാണ് പരാതി.