Thamarassery, കോളേജ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി
Thamarassery: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരെഞ്ഞടുപ്പിൽ തെരെഞ്ഞെടുക്കപ്പെട്ട തച്ചം പൊയിൽ പ്രദേശത്തു നിന്നുള്ള യൂണിയൻ ഭാര വാഹികൾക്ക് വാർഡ് മുസ്ലിം ലീഗ് കമ്മറ്റി സ്വീകരണം നൽകി. പൊയിൽ സലാം മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.എ.എം.ഒ മുക്കം ഫൈൻ ആട്സ് സെക്രട്ടറി ടി.പി സൈയ്ദ് അക്ഫൽ, ഐ.എച്ച്. ആർ.ഡി Thamarassery പി.ജി.റപ്പ് വി.എം.ഫായിസ് മുഹമ്മദ്, എം.എസ്.എഫ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഒ.പി തസ്ലിമിനെയും […]
Wayanad, ഇരുചക്രവാഹനങ്ങളിൽ കറങ്ങി കഞ്ചാവ് വിൽപന, 3 യുവാക്കൾ പിടിയിൽ
Bathery: വിവിധ കേസുകളിലായി കഞ്ചാവ് വില്‍പ്പനക്കാരായ മൂന്ന് യുവാക്കളെ വയനാട്ടില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. Wayanad, അമ്പല വയല്‍ അയിരം കൊല്ലി തോങ്കട്ടേക്കുന്നത്ത് വീട്ടില്‍ ടി.എസ്. സഞ്ജിത് അഫ്താബ് (21), അമ്പല വയല്‍ കുമ്പളേരി കാത്തിരുകോട്ടില്‍ പി.വി. പ്രവീണ്‍ (20), അമ്പല വയല്‍ കുറ്റിക്കൈത തടിയപ്ലില്‍ വീട്ടില്‍ ആല്‍ബിന്‍ ക്ലീറ്റസ് (19) എന്നിവരെയാണ് സംയുക്ത സംഘം പിടികൂടിയത്. മയക്കു മരുന്ന് കടത്ത് പിടി കൂടാനായി നിയോഗിച്ച പ്രത്യേക സ്‌ക്വാഡും ജില്ല എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി മുത്തങ്ങക്കടുത്ത പൊന്‍കുഴി […]
Mukkam, നവ കേരള സദസ്സ് നാളെ; പ്രവേശനം തുരങ്ക പാതയിലൂടെ.
Mukkam: മുഖ്യ മന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിൻ്റെ വേദിയിലേക്ക് പ്രവേശനം തുരങ്ക പാതയിലൂടെ. മുക്കം ഓർഫനേജ് ഒ.എസ്.ഒ. ഓഡിറ്റോറിയത്തിൻ്റെ കവാടത്തിന് സമീപം തയ്യാറാക്കിയ ഇരട്ട തുരങ്ക പാതയിലുടെ പ്രവേശിച്ച് രണ്ടാം തുരങ്കത്തിലൂടെ സഞ്ചരിച്ചാണ് പ്രത്യേകം തയ്യാറാക്കിയ പന്തലിലെത്തുക. തുരങ്ക പാത നിർമിക്കുന്ന കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് മിനിയേച്ചർ കവാടം നിർമിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ആനക്കാം പൊയിൽ കള്ളാടി-മേപ്പാടി തുരങ്ക പാത. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ തത്വത്തിലുള്ള ഒന്നാം ഘട്ട അനുമതിയും സംസ്ഥാന […]
Omassery: മൂശ്ശാരിക്കണ്ടി കോയാമുട്ടി ഹാജി നിര്യാതനായി
Omassery: ഓമശ്ശേരി മൂശ്ശാരിക്കണ്ടി കോയാമുട്ടി ഹാജി (89) നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ചോലക്കൽ ജുമാമസ്ജിദിൽ . മക്കൾ :എം.കെ. അബ്ദുസ്സലാം ഹാജി (വൈസ് പ്രസിഡണ്ട് ചോലക്കൽ ജുമാഅത്ത് മഹല്ല് കമ്മിറ്റി ), എം.കെ.അശ്റഫ് (ഒമാൻ), ബീവി ഓമശ്ശേരി, ഫാത്തിമ, സുബൈദ കൈതക്കൽ, സക്കീന, സഫിയ മേപ്പള്ളി, ആയിശ കാതിയോട്, ബുഷ്റ നടമ്മൽ പൊയിൽ, നസ്റിയ ആലിൻ തറ, സൈനബ വെണ്ണക്കോട്, നജ്മ കൂടത്തായ്, ഷാഹിത മലയമ്മ. മരുമക്കൾ :സൂപ്പർ അഹമ്മദ് കുട്ടി […]
Koodaranji: കോണിക്കൽ ജെയിംസ് തൊടുപുഴയിൽ നിര്യാതനായി
Koodaranji: കൂമ്പാറയിലെ ആദ്യ കാല മലഞ്ചരക്ക് വ്യാപാരിയും മർച്ചൻറ് അസോസിയേഷൻ മുൻ പ്രസിഡന്റും സെക്രടറിയും ആയിരുന്ന ഇപ്പോൾ തൊടുപുഴയിൽ താമസിക്കുന്ന കോണിക്കൽ ജെയിംസ് (75) നിര്യാതനായി. ഭാര്യ: മോളി ജെയിംസ് മക്കൾ: ജൂലി ജെയിംസ്, ജേക്കബ് , ജോസഫ്. മരുമക്കൾ: ജോജൻ കുറുപ്പശ്ശേരിയിൽ ചങ്ങനാശ്ശേരി, നീതു ജോയ് കാപ്പിയിൽ തങ്കമണി, ഡാലിയ ബേബി മാവുങ്കൽ ഉദയം പേരൂർ. സംസ്കാരം പിന്നീട് തൊടുപുഴ മുതലക്കോടം സെന്റ് ജോർജ് ഫെറോന പള്ളിയിൽ
Thiruvambady, മണ്ഡലം നവ കേരള സദസ്സ് നാളെ
Mukkam: Thiruvambady നിയോജക മണ്ഡലം നവ കേരള സദസ്സ് ഞായറാഴ്ച രാവിലെ പതിനൊന്നിന് മുക്കം ഓർഫനേജ് ഒ.എസ്.ഒ. ഓഡിറ്റോറിയത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. പതിനായിരം പേർക്ക് ഇരിക്കാവുന്ന പന്തലാണ് തയ്യാറാക്കിയത്. രാവിലെ ഒൻപതിന് കലാ പരിപാടികളോടെ ചടങ്ങ് ആരംഭിക്കും. 10.15-ന് കലാ പരിപാടി അവസാനിക്കും. പത്തരയ്ക്ക് മന്ത്രിമാരുടെ ആദ്യ സംഘം എത്തുന്നതോടെ ചടങ്ങുകൾക്ക് ഔപചാരികമായി തുടക്കമാകും. പിന്നീട് മുഖ്യ മന്ത്രിയും മറ്റു മന്ത്രിമാരുമെത്തും. രാവിലെ എട്ടു മണിക്ക് നിവേദനങ്ങൾ […]
Omassery, തറോൽ, ഇരുമ്പിടക്കണ്ടി ചാലക്കൽ കദീജ നിര്യാതയായി
Omassery: കല്ലുരുട്ടി തറോൽ ഇരുമ്പിടക്കണ്ടി പരേതനായ ചാലക്കൽ അബൂബക്കറിന്റെ ഭാര്യ കദീജ (80) നിര്യാതയായി. ഖബറടക്കം ഇന്ന് (25-11-2023-ശനി) രാവിലെ പതിനൊന്ന് മണിക്ക് കല്ലുരുട്ടി സലഫി മസ്ജിദിൽ. മക്കൾ: അബ്ദുറഹീം, മുഹമ്മദ് (ബിച്യോൻ), സുബൈദ, സാബിറ. മരുമക്കൾ: കബീർ (പൊക്കുന്ന്), ശർഫുദ്ദീൻ (ചേന്ദമംഗലൂർ), ആയിശ, ശർജീന
Koodaranji, പുഷ്പ ഗിരി ലിറ്റിൽ ഫ്ളവറിൽ പ്രതിഭകൾക്ക് ആദരം
Koodaranji: പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ എൽ.പി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ച പ്രതിഭകളെ ആദരിച്ചു. എൽ.എസ്.എസ് നേടിയവർ, ശാസ്ത്ര – ഗണിത ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലെ വിജയികൾ, കലാ മേളയിലെ ജേതാക്കൾ, സ്കൂൾ തല കായിക മേളയിലും ദീപിക കളർ ഇന്ത്യ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചവർ – തുടങ്ങിയവരെയാണ് ആദരിച്ചത്. Koodaranji ഗ്രാമ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വി.എസ് രവീന്ദ്രൻ പ്രതിഭാ […]
Koodaranji, മരഞ്ചാട്ടി വളപ്പിൽ മുസ്തഫ നിര്യാതനായി
Koodaranji: മരഞ്ചാട്ടി വളപ്പിൽ മുസ്തഫ (46) നിര്യാതനായി. ഖബറടക്കം ഇന്ന് (25-11-2023-ശനി) രാവിലെ 11:00-ന് മരഞ്ചാട്ടി ജുമാമസ്‌ജിദിൽ. ഭാര്യ: ഷംസിന. മക്കൾ: അഫ്സൽ (ദുബൈ), അസ്‌ല, അഫ്‌ല. സഹോദരങ്ങൾ: പരേതനായ മുഹമ്മദലി, ആയിശ, ഹനീഫ വല്ലത്തായിപ്പാറ, ഫാത്തിമ, സൈനബ, മൈമൂന, ഖദീജ, ഉമൈമത്ത്.