മലയാള സിനിമയിലെ മുത്തശ്ശി സുബ്ബ ലക്ഷ്മി അന്തരിച്ചു
മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട. നടിയും സംഗീതജ്ഞയും നർത്തകിയുമായ ആർ സുബ്ബ ലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. മലയാള സിനിമകളിൽ മുത്തശ്ശി വേഷങ്ങൾ കൈകാര്യം ചെയ്ത് ശ്രദ്ധേയയായ നടിയാണ് സുബ്ബ ലക്ഷ്മി. കല്യാണ രാമൻ, നന്ദനം, പാണ്ടിപ്പട, ഗ്രാമ ഫോൺ, രാപ്പകൽ തുടങ്ങി 75-ലധികം സിനിമകളിൽ വേഷമിട്ടു. ഡബ്ബിങ് ആർട്ടിസ്റ്റായും പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ടി വി സീരിയലുകളിലും വേഷമിട്ടു. നടിയും നർത്തകിയുമായ താര കല്യാൺ മകളാണ്.
Kozhikode, ജ്വല്ലറിയിൽ നിന്ന് സ്വർണം മോഷ്ടിച്ച് കടന്നു കളഞ്ഞയാൾ പിടിയിൽ
Kozhikode: നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് സ്വർണം മോഷ്ടിച്ച് കടന്നു കളഞ്ഞയാൾ പിടിയിൽ. പത്തനംതിട്ട തിരുവല്ല ചുമത്തറ സ്വദേശി മുളമൂട്ടിൽ അൽ അമീനെയാണ് (22) പൊലീസ് പിടി കൂടിയത്. ഈ മാസം 20 ന് മേലേ പാളയത്ത് എം.എസ് ഗോൾഡ് എന്ന ജ്വല്ലറി യിൽനിന്നാണ് ഇയാൾ സ്വർണം മോഷ്ടിച്ചത്. സ്വർണം വാങ്ങിക്കാനെന്ന വ്യാജേന കടയിലെത്തുകയും ജീവനക്കാരൻ്റെ ശ്രദ്ധ തിരിച്ച് 25,400 രൂപ വിലയുള്ള സ്വർണ മോതിരം മോഷ്ടിച്ച് കടന്നു കളയുകയുമായിരുന്നു. പരാതി യിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരവേ […]
Thamarassery, ചുങ്കം അയ്യത്തകത്ത് ഇസ്മയിൽ സൗദിയിലെ ജിദ്ദയിൽ നിര്യാതനായി
Thamarassery: ചുങ്കം അയ്യത്തകത്ത് ഇസ്മയിൽ (58)സൗദിയിലെ ജിദ്ദയിൽ നിര്യാതനായി . ഭാര്യ: അമ്പായത്തോട് പുറായിൽ സെറീന മക്കൾ: ഷാമിൽ , ഷിബിൻ, മരുമകൾ: അൻഷിദ യാസ്മിൻ മയ്യിത്ത് പൊതു ദർശനം (01/12/2023 വെള്ളി) ജുമാ നിസ്കാരത്തിന് ശേഷം ചുങ്കം കെടവൂർ മദ്റസയിൽ. മയ്യിത്ത് നമസ്കാരം 2 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ.
Poonoor, മത സൗഹാർദ്ദ വേദിയായി ഞാറപ്പൊയിൽ ജുമാ മസ്ജിദ്
Poonoor: പുതുക്കി പണിത Poonoor ഞാറപ്പൊയിൽ മഹല്ല് ജുമാ മസ്ജിദ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ സംഗമ പരിപാടിയിൽ ജാതി മത ഭേദമന്യേ നാട്ടുകാർ പങ്കെടുത്തതോടെ ജനകീയമായി മാറി. 65 വർഷം പഴക്കമുള്ള പഴയ പള്ളി പൊളിച്ചു മാറ്റിയാണ് പുതുക്കി പണിതത്. 1000 ത്തിലധികം വീടുകളാണ് ഈ ജുമാ മസ്ജിദിന് കീഴിലുള്ളത്. മൂന്നര കോടിയോളം രൂപ വിനിയോഗിച്ചാണ് പള്ളിയുടെ നിർമാണം പൂർത്തിയാക്കിയത്. ഖബർ സ്ഥാൻ ഉൾപ്പെടെ നാല് ഏക്കറിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ മുതൽ സംഘടിപ്പിച്ച […]
Thamarassery, ചുരത്തിലെ ഗതാഗത കുരുക്ക്: രാഹുൽ ഗാന്ധി ഹൈവേ ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു
Kalpetta: Thamarassery ചുരത്തിലെ ഗതാഗത കുരുക്ക് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി രാഹുൽ ഗാന്ധി എം പി നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു. Thamarassery ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായ ബൈപ്പാസ്, ബദൽ റോഡുകൾ, രാത്രി യാത്രാ ഗതാഗത നിരോധനം നീക്കൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർന്നതോടെയാണ് വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി പ്രശ്‌ന പരിഹാരം തേടി പ്രത്യേക യോഗം വിളിച്ചു ചേർത്തത്. കളക്‌ടറേറ്റിലെ എ പി ജെ അബ്ദുൾ കലാം ഹാളിൽ ചേർന്ന പ്രത്യേക യോഗത്തിൽ […]
സിറിയക് ജോണിൻ്റെ മൃതദേഹം Thamarassery യിൽ പൊതു ദർശനത്തിന് വെക്കും
Thamarassery: അന്തരിച്ച മുൻ മന്ത്രി പി.സിറിയക് ജോണിൻ്റെ മൃതദേഹം ഉച്ചക്ക് ഒരു മണിയോടെ Thamarassery പി ഡബ്ല്യു ഡി റസ്റ്റ് ഹൗഹൗസിൽ പൊതു ദർശനത്തിന് വെക്കും, അര മണിക്കൂറാണ് നിശ്ചയിച്ച സമയം.