CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു
Ernakulam: CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗ ബാധിതനായി കുറച്ചു നാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍ പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസ തടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കോട്ടയം വാഴൂര്‍ സ്വദേശിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലയില്‍ നിന്നും മൂന്നു മാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കെയാണ് അന്ത്യം. 2015 […]
Thamarassery, കുരിക്കൾ തൊടുകയിൽ കെ.ടി.രാമകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു.
Thamarassery: തച്ചം പൊയിൽ കുരിക്കൾ തൊടുകയിൽ ഉണ്ണികുളം വള്ള്യോത്ത് ആനപ്പാറ യൂ.പി സ്കൂൾ റിട്ട: അധ്യാപകൻ കെ.ടി.രാമകൃഷ്ണൻ മാസ്റ്റർ (73) അന്തരിച്ചു. എസ്.എൻ.ഡി.പി യോഗം Thamarassery ശാഖ മുൻ സെക്രട്ടറിയാണ്. വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഭാര്യ – പ്രേമലത മക്കൾ – പ്രരീഷ് കെ.ടി, രാകേഷ്. കെ.ടി, രൂപേഷ്.കെ.ടി. മരുമക്കൾ – അനീഷ, വിമിത, സരിത. സംസ്കാരം. ഉച്ചയ്ക്ക് 2 മണിക്ക് വീട്ടു വളപ്പിൽ
Thiruvambady, പുല്ലൂരാം പാറ കൈത വളപ്പിൽ മുഹമ്മദ് (കുഞ്ഞിപ്പ ) നിര്യാതനായി
Thiruvambady: പുല്ലൂരാം പാറ, കൈത വളപ്പിൽ മുഹമ്മദ് (കുഞ്ഞിപ്പ – 61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജംഷീർ, മുജീബ്, ജംഷീന മരുമക്കൾ: ഇഖ്ബാൽ, സഫൂറ, ജാസ്മിൻ. മയ്യിത്ത് നിസ്കാരം ഇന്ന് (ശനിയാഴ്ച) രാത്രി 7.30 ന് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ.
Thiruvambady, മന്ത് രോഗ നിർമാർജനം; രാത്രി കാല രക്ത പരിശോധന ക്യാമ്പ് നടത്തി
Thiruvambady: Kozhikode ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും Thiruvambady കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടി മിൽമുക്ക് നൂറുൽ ഇസ്ലാം സുന്നി മദ്രസ്സ, കൂളിപ്പൊയിൽ, വാപ്പാട്ട് എന്നീ പ്രദേശങ്ങളിൽ വച്ച് മന്ത് രോഗ നിർമാർജന പരിപാടിയുടെ ഭാഗമായി 5 വയസ്സ് മുതൽ 9 വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള രാത്രി കാല മന്ത് രോഗ രക്ത പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി. മിൽമുക്ക് മദ്രസയിൽ വെച്ച് നടത്തിയ ക്യാമ്പ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ […]
വ്യാജ വാറ്റ് കേന്ദ്രങ്ങളില്‍ Thamarassery എക്സൈസ് പരിശോധന നടത്തി
Thamarassery: കുറുമ്പൊയില്‍ ഭാഗത്തെ വ്യാജ വാറ്റ് കേന്ദ്രങ്ങളില്‍ Thamarassery എക്സൈസ് നടത്തിയ പരിശോധനയില്‍ 650 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. കാന്തലാട് മലയിലെ രണ്ടിടങ്ങളിലായുള്ള വാറ്റ് കേന്ദ്രങ്ങളാണ് എക്സൈസ് തകര്‍ത്തത്. ഒരു കേന്ദ്രത്തില്‍ നിന്ന് 450 ലിറ്റര്‍ വാഷും ഒരു കേന്ദ്രത്തില്‍ നിന്ന് 200 ലിറ്റര്‍ വാഷുമാണ് കണ്ടെടുത്തത്. വാഷ് നശിപ്പിച്ച എക്‌സൈസ് വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ എക്സൈസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
Kodanchery, മുറമ്പാത്തിയില്‍ ജുമുഅ മസ്ജിദിന്റെ പുനര്‍ നിര്‍മാണത്തിന് തുടക്കമായി
Kodanchery: മുറമ്പാത്തിയില്‍ മൂന്നര പതിറ്റാണ്ട് നീണ്ടു നിന്ന വിഭാഗീയതകള്‍ മാറ്റി വെച്ച് സുന്നീ പ്രവര്‍ത്തകര്‍ ഒന്നിച്ചപ്പോള്‍ തകര്‍ന്ന് വീഴാറായ ജുമുഅ മസ്ജിദിന്റെ പുനര്‍ നിര്‍മാണത്തിന് തുടക്കമായി. 1989 ല്‍ സുന്നികള്‍ക്കിടയിലുണ്ടായ അനൈക്യം കാരണം മുറമ്പാത്തി മഹല്ലില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും നിരവധി പേര്‍ ക്രിമിനല്‍ കേസുകള്‍ അകപ്പെടുകയും ചെയ്തിരുന്നു. സംഘര്‍ഷം കാരണം പോലീസ് അടച്ചു പൂട്ടിയ മദ്‌റസ പൂര്‍ണമായും നിലം പൊത്തി. ജുമുഅത്ത് പള്ളിയുടെ നവീകരണം നടക്കാതെ ജീര്‍ണിച്ച് അപകടാവസ്ഥയിലായിരുന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പോലീസ് കേസുകളും കോടതി […]
Thamarassery, കാട്ടാനയുടെ കൊമ്പുകള്‍ പിടി കൂടിയ സംഭവത്തില്‍ മൂന്നു പേര്‍ കൂടി പിടിയില്‍
Thamarassery: കാട്ടാനയുടെ കൊമ്പുകള്‍ പിടി കൂടിയ സംഭവത്തില്‍ മൂന്നു പേര്‍ കൂടി പിടിയില്‍. കേസിലെ മുഖ്യ പ്രതിയായ മലപ്പുറം നെല്ലിക്കുത്ത് നമ്പൂരിപ്പെട്ടി വലിയ വീട്ടില്‍ മോഹന ദാസന്‍(50), നമ്പൂരിപ്പെട്ടി പാലപ്പറ്റ അബ്ദുല്‍ മുനീര്‍(43), നിലമ്പൂര്‍ കരുളായി കൊളപ്പറ്റ കെ പി ഹൈദര്‍(60) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ കക്കോടി മൂരിക്കര നെല്ലു വയല്‍ വളപ്പില്‍ ജിജീഷ് കുമാര്‍(48), തിരുവണ്ണൂര്‍ പുതിയോട്ടില്‍ അബ്ദുസലീം (45), Thamarassery കാരാടി വടക്കേ കളത്തില്‍ ദീപേഷ്(24), അമിനി ദ്വീപിലെ ബലിയച്ചാട ചെറ്റ വീട്ടില്‍ മുഹമ്മദ് […]