Kodanchery: മുറമ്പാത്തിയില്‍ മൂന്നര പതിറ്റാണ്ട് നീണ്ടു നിന്ന വിഭാഗീയതകള്‍ മാറ്റി വെച്ച് സുന്നീ പ്രവര്‍ത്തകര്‍ ഒന്നിച്ചപ്പോള്‍ തകര്‍ന്ന് വീഴാറായ ജുമുഅ മസ്ജിദിന്റെ പുനര്‍ നിര്‍മാണത്തിന് തുടക്കമായി. 1989 ല്‍ സുന്നികള്‍ക്കിടയിലുണ്ടായ അനൈക്യം കാരണം മുറമ്പാത്തി മഹല്ലില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും നിരവധി പേര്‍ ക്രിമിനല്‍ കേസുകള്‍ അകപ്പെടുകയും ചെയ്തിരുന്നു. സംഘര്‍ഷം കാരണം പോലീസ് അടച്ചു പൂട്ടിയ മദ്‌റസ പൂര്‍ണമായും നിലം പൊത്തി. ജുമുഅത്ത് പള്ളിയുടെ നവീകരണം നടക്കാതെ ജീര്‍ണിച്ച് അപകടാവസ്ഥയിലായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന പോലീസ് കേസുകളും കോടതി വ്യവഹാരങ്ങളും നാട്ടുകാരെ തീര്‍ത്തും ദുരിതത്തിലാക്കിയിരുന്നു. ഇതിനിടയില്‍ പല തവണ മധ്യസ്ഥ ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടിരുല്ല. ഇരു വിഭാഗം സമസ്ത നേതാക്കളുടെയും ആശീര്‍വാദത്തോടെ ആറു മാസം മുമ്പ് നടത്തിയ ചര്‍ച്ചകളുടെ ഫലമായി ഇരു വിഭാഗവും വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാവുകയും ഇരു വിഭാഗത്തെയും ഉള്‍പ്പെടുത്തി 22 അംഗ മഹല്ല് കമ്മിറ്റി രൂപവത്കരിക്കുകയുമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പഴയ പള്ളി പൊളിച്ച് പുതിയ പള്ളി നിര്‍മാണത്തിന് തുടക്കം കുറിച്ചത്.