Kunnamangalam, അടച്ചിട്ട വീട്ടിൽ മോഷണം
Kunnamangalam: താഴെ വര്യട്ട്യാക്കിൽ അടച്ചിട്ട വീട്ടിൽ മോഷണം. ഏഴ് പവനും 10,000 രൂപയും രണ്ട് ടാബ്‌ലെറ്റുകളും നഷ്ടമായി. ശനിയാഴ്ച സന്ധ്യയോടെയാണ് പ്രവാസിയായ ചേരും കുഴിയിൽ മെഹറൂഫിന്റെ വീട്ടിൽ മോഷണം നടന്നത്. വയനാട്ടിലേക്ക് യാത്ര പോയതായിരുന്നു വീട്ടുകാർ. വീടിന്റെ കളിമൺ ജാളി പൊളിച്ച ശേഷം ഗ്ലാസ് തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാര തകർത്താണ് അതിൽ സൂക്ഷിച്ച സ്വർണവും പണവും മോഷ്ടിച്ചത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധിച്ചു. സബ് ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
Thiruvambady, ആനക്കാം പൊയിലിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി
Thiruvambady: തിരുവമ്പാടി ആനക്കാം പൊയിൽ മുത്തപ്പൻ പുഴയിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുള്ളൻ പന്നിയുടെ ആക്രമണത്തിലാണ് ചത്തതാണെന്നാണ് നിഗമനം. പുലിയുടെ ശരീരത്തിൽ നിറയെ മുള്ളൻ പന്നിയുടെ മുള്ളുകളുണ്ട്. വേട്ടയാടുന്നതിനിടെ മുള്ളൻ പന്നിയുടെ പ്രത്യാക്രമണത്തിലാണ് പുലി ചത്തത്. നാല് വയസ്സ് പ്രായമുള്ള പുലിയാണ് ചത്തത്.
Poonoor, വാഴയിൽ ഇബ്രാഹിം ഹാജി നിര്യാതനായി
Poonoor: വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ല സെക്രട്ടറിയും മത,സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന വാഴയിൽ ഇബ്രാഹിം ഹാജി (73) നിര്യാതനായി. പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, പ്രവാസി ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. റിയാദ് കെ.എം.സി.സി. സെൻട്രൽ കമ്മറ്റി പ്രസിഡണ്ട്, ഉപദേശക സമിതി ചെയർമാൻ, ഉണ്ണികുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, എകരൂൽ മഹല്ല് കമ്മറ്റി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ […]
Kalpetta, എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Kalpetta: വില്‍പ്പനക്കായി കൈവശം വെച്ച് എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയെ Kalpetta ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടി. കോഴിക്കോട് മായനാട് കോയാലിക്കല്‍ വീട്ടില്‍ എം. ഷംനാദ് (32) നെയാണ് 43.9 ഗ്രാം എം.ഡി.എം.എയുമായി Kalpetta എസ്..ഐ അബ്ദുള്‍ കലാം അറസ്റ്റ് ചെയ്തത്. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. സി.പി.ഒ മാരായ ജുനൈദ്, ലിന്‍ രാജ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Engapuzha, സൗജന്യ കിഡ്നി രോഗ നിര്‍ണ്ണയ ക്യാമ്പ് ഇന്ന് പയോണയില്‍
Engapuzha: പയോണ ഖുവ്വത്തുല്‍ ഇസ്ലാം മഹല്ല് കമ്മറ്റിയും, കൊണ്ടോട്ടി ഷിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കിഡ്നി രോഗ നിര്‍ണ്ണയ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും ഇന്ന് പയോണ ജുമാ മസ്ജിദ് പരിസരത്ത് നടക്കും. കൂടാതെ രക്ത നിര്‍ണ്ണയ ക്യാമ്പ്, ദന്തരോഗ നിര്‍ണ്ണയം, ഷുഗര്‍, പ്രഷര്‍ ചെക്കപ്പുകളും സൗജന്യമായി നടക്കും. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയുക. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ ചികില്‍സ ആവശ്യമെങ്കില്‍ പ്രത്യേക ഇളവുകള്‍ ലഭ്യമാകുമെന്ന് സംഘാടക സമിതി അറിയിച്ചു.