Thamarassery, മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെ നടപടി
Thamarassery: ചുങ്കം കാരശ്ശേരി ബാങ്കിന് എതിർ വശം ദേശീയ പാതയോരത്ത് ചാക്കുകളിലാക്കിയാണ് മാലിന്യം നിക്ഷേപിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദന്റെ നേതൃത്വത്തിൽ പരിശോധന നടത്തി ആളെ കണ്ടെത്തുകയായിരുന്നു. കുറ്റക്കാർക്കെതിരെ കേസ്സെടുക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് സൗദാബീവി, ഹെൽത്ത് ഇൻസ്‌പെക്ടർ സമീർ വി, ഹരിതം സുന്ദരം കോ ഓർഡിനേറ്റർ സത്താർ പള്ളിപ്പുറം എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ മുഖം നോക്കാതെ കർശന നടപടികൾ സ്വീകരിക്കുമെന്നു ഗ്രാമ പഞ്ചായത്ത് […]
Koodaranji, വ്യാപാരികൾ ധർണ സമരം സംഘടിപ്പിച്ചു.
Koodaranji: കേന്ദ്ര-കേരള സർക്കാരുകളുടെ തെറ്റായ വ്യാപാര നയങ്ങൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിKoodaranji യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. മാലിന്യ സംസ്കരണത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, അന്യായ ട്രേഡ് ലൈസൻസ് ഫീസ് പിൻവലിക്കുക, നിയമ വിരുദ്ധ വഴിയോര കച്ചവടം അവസാനിപ്പിക്കുക തുടങ്ങി ഒട്ടനവധി ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. വ്യാപര ഭവൻ […]
Koodaranji, പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂളിൽ ഫുട്ബോൾ അക്കാദമി ആരംഭിച്ചു
Koodaranji: പുഷ്പഗിരി ലിറ്റിൽ ഫ്ളവർ സ്കൂളിന്റെ ഭാഗമായി ആരംഭിച്ച ഫുട്ബോൾ അക്കാദമി സന്തോഷ് ട്രോഫി താരവും നിലവിൽ ഗോകുലം എഫ്.സിയുടെ കളിക്കാരനുമായ ശ്രീ.പി.എൻ നൗഫൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട നാല്പതോളം കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം ആരംഭിച്ചിരിക്കുന്നത്. സെപ്റ്റ് സംസ്ഥാന കോർഡിനേറ്റർ ശ്രീ.വി.എ ജോസ് മാസ്റ്ററുടെ മാർഗ്ഗ നിർദ്ദേശങ്ങളോടെയാണ് അക്കാദമി പ്രവർത്തിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ പ്രധാനധ്യാപകരായ ജെസി കെ.യു, ജിബിൻ പോൾ, സെപ്റ്റ് സംസ്ഥാന കോർഡിനേറ്റർ വി.എ ജോസ്, പരിശീലകൻ ബിജു കുരുവിള, ബൈജു എമ്മാനുവൽ, ബിൻസ്.പി. […]
Omassery, വ്യാപാരികൾ ധർണ സമരം സംഘടിപ്പിച്ചു.
Omassery: കേന്ദ്ര-കേരള സർക്കാരുകളുടെ തെറ്റായ വ്യാപാര നയങ്ങൾക്കെതിരെ ഓമശ്ശേരി പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്രത്വത്തിൽ Omassery ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു. മാലിന്യ സംസ്കരണത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, അന്യായ ട്രേഡ് ലൈസൻസ് ഫീസ് പിൻവലിക്കുക, നിയമ വിരുദ്ധ വഴിയോര കച്ചവടം അവസാനിപ്പിക്കുക, ഓമശ്ശേരി ടൗണിലെ ട്രാഫിക് പരിഷ്കരണം നടപ്പിൽ വരുത്തി ഗതാഗത കുരുക്കിന് ശാഷ്വത പരിഹാരം കാണുക, അശാസ്ത്രീയമായ പ്രവർത്തി മൂലം സഞ്ചാര യോഗ്യമല്ലാതായ നടപ്പാതകൾ പുനർ […]
Thiruvambady, പുല്ലൂരാംപാറ അഞ്ചുകണ്ടതിൽ ആലി ഹസ്സർ നിര്യാതനായി
Thiruvambady: പുല്ലൂരാംപാറ അഞ്ചുകണ്ടതിൽ ആലി ഹസ്സർ(85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: കുഞ്ഞി മൂസ, കുത്തി മുഹമ്മദ്, അബ്ദുറഹ്മാൻ, സുലൈഖ, ബഷീർ, കരീം, സുബൈദ, മരുമക്കൾ: കുഞ്ഞാമി, ആയിശാബി, റഷീദ, മുനീർ കൂടത്തായി, ഷബ്ന, സക്കീന, അബ്ദുൽ ബാരി താത്തൂർ(പരേതൻ) മയ്യിത്ത് നിസ്കാര നാളെ രാവിലെ (ബുധൻ)9.30 ന് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ.
Thamarassery, വ്യാപാരികൾ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
Thamarassery:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധികാരികളുടെ വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് Thamarassery ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻറ് അമീർ മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു. കേരളത്തിൻെറ സാമ്പത്തിക മേഖലയെ താങ്ങി നിർത്തുന്ന വ്യാപാര മേഖലയോട് ഉള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ […]
Wayanad, ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം
Wayanad: മുട്ടിലിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു. മുട്ടിൽ കുട്ടമംഗലം മാന്തൊടി വീട്ടിൽ അഫ്‌തറിന്റെ മകൾ ഹൈഫ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ ബാത്ത് റൂമിൽ വച്ച ബക്കറ്റിൽ കുട്ടി തലകീഴായി വീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൈനാട്ടി ജനറൽ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
Engapuzha, വ്യാപാരികള്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി
Engapuzha: സംസ്ഥാന സർക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിക്ഷേധിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ഏകോപന സമിതി പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പുതുപ്പാടി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ഏകോപന സമിതി ജില്ലാ കമ്മിറ്റി മെമ്പറും യുണിറ്റ് പ്രസിഡന്റ്റുമായ, B മൊയ്‌ദീൻകുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു. അടിവാരം യുണിറ്റ് പ്രസിഡന്റ് ഉസ്മാൻ മുസ്‌ലിയാർ അദ്യക്ഷത വഹിച്ചു. കൈതപ്പൊയിൽ യുണിറ്റ് പ്രസിഡന്റ് സിദ്ധീഖ് സ്വാഗതവും പറഞ്ഞു. കണ്ണപ്പൻ കുണ്ട്, മലപുറം […]
Mukkam, ജെസിബി കടത്തിയ കേസ്, എസ് ഐ അറസ്റ്റില്‍
Mukkam: ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ജെ.സി.ബി സ്റ്റേഷൻ പരിസരത്തു നിന്ന് കടത്തിയ സംഭവത്തിൽ എസ്.ഐ ക്കെതിരെ നടപടി. കേസിൽ വീഴ്ച വരുത്തിയതിന് സസ്പെൻഷനിലായിരുന്ന Mukkam പോലീസ് സ്റ്റേടനിലെ എസ്.ഐ ടി.ടി.നൗഷാദിനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡി.വൈ.എസ്.പി പി.പ്രമോദാണ് അറസ്റ്റ് ചെയ്തത്. നൗഷാദിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്തി വരുന്നതിനിടെ കൃത്യമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ജില്ല സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. […]
പെൻഷൻ ലഭിച്ചില്ല, Perambra, ചക്കിട്ട പാറയിൽ ഭിന്ന ശേഷിക്കാരൻ ആത്മഹത്യ ചെയ്‌തു.
Perambra: ചക്കിട്ട പാറയിൽ ഭിന്ന ശേഷിക്കാരൻ ആത്മഹ്യ ചെയ്‌തു. വളയത്ത് ജോസഫ് ആണ് മരിച്ചത്. 74 വയസായിരുന്നു. അഞ്ച മാസമായി പെൻഷൻ ലഭിക്കാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്‌തത്. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു. പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പൊലീസിലും പഞ്ചായത്തിലും പരാതി നൽകിയിരുന്നു. പെന്‍ഷന്‍ മുടങ്ങിയതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇയാളുടെ കുടുംബം. അയല്‍ വാസികളാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ പിന്നീട് അനാഥാലയത്തില്‍ എത്തിച്ചു. ഇയാളുടെ ഭാര്യ മരിച്ചിട്ട് ഒരു […]
Thamarassery, ജൽ ജീവൻ ഉദ്യാഗസ്ഥരെ ജന പ്രതിനിധികൾ തടഞ്ഞു വെച്ചു.
Thamarassery: ജൽ ജീവൻ പൈപ്പ് ലൈൻ സ്ഥാപിക്കാനായി കീറിയ റോഡുകൾ വർഷങ്ങൾ പിന്നിട്ടിട്ടും സഞ്ചാര യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരെ Thamarassery പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ജന പ്രതിനിധികൾ തടഞ്ഞുവെച്ചു.. പദ്ധതി നടപ്പിലാക്കുന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരേയും, കരാറുകാരേയുമാണ് തടഞ്ഞു വെച്ചത്. 2021 മുതൽ കുഴിയെടുത്ത റോഡുകളാണ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. Thamarassery പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ചത്.. പ്രശ്നത്തിന് പരിഹാരമാവാതെ ഉദ്യോഗസ്ഥരെ പുറത്തു വിടില്ലെന്ന് ജന പ്രതിനിധികൾ പറഞ്ഞു, തുടർന്ന് […]
Thamarassery, തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് ഉത്സവം
Thamarassery: തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് ഉത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് കലവറ നിറക്കൽ ഘോഷയാത്ര നടക്കും. വൈകുന്നേരം 4:30 ഓടെ പള്ളിപ്പുറം വാടിക്കൽ വെണ്ടേക്ക് മുക്കിൽ നിന്നും ആരംഭിക്കുന്ന നിറപ്പക്കിട്ടാർന്ന കലവറ നിറക്കൽ ഘോഷ യാത്ര പള്ളിയറക്കാവ് അങ്കണത്തിൽ 6 മണിയോടെ എത്തിച്ചേരും.