Kalpetta, ഷെയർ ട്രേഡിംഗ് വഴി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ
Kalpetta: വാട്‌സ് ആപ്പ് മുഖേന ഷെയർ ട്രേഡിംഗ് എന്ന വ്യാജേന 26,65,963/ രൂപ കണ്ണൂർ മുണ്ടയാട് സ്വദേശിയിൽ നിന്നും ഓൺലൈൻ വഴി തട്ടിയെടുത്ത കേസിലെ പ്രതിയെ കൽപ്പറ്റ സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കർണാടക ചിന്താമണിയിൽ നിന്നും ശ്രീകാന്ത് എന്നയാളെയാണ് പിടികൂടിയത്.
Vadakara, യുവതിയുടെ മാല പിടിച്ചു പറിച്ച രണ്ടു പേർ അറസ്റ്റിൽ
Vadakara: യുവതിയുടെ സ്വർണ മാല പിടിച്ചു പറിച്ച കേസിൽ രണ്ടു പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മയ്യിൽ പുത്തൻ പുരയിൽ സനിത്ത് (26), നാറാത്ത് പുലിയൂറുബിൽ അതുൽ ബാബു (24) എന്നിവരെയാണ് കൊച്ചിയിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ബുധനാഴ്ച കൊയിലാണ്ടി കൊല്ലത്ത് കീഴരിയൂരിലെ അഞ്ജന സുബിന്റെ രണ്ടു പവൻ സ്വർണമാലയാണ് ഇവിർ പിടിച്ചു പറിച്ചത്. കണ്ണൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി വന്ന യുവാക്കൾ കുടുംബത്തോടൊപ്പം കൊല്ലം പിഷാരികാവ് അമ്പലത്തിൽ തൊഴാൻ പോവുന്ന അഞ്ജനയുടെ സ്വർണ […]
Thamarassery, സെയില്‍സ്മാനെ തെറ്റിദ്ധരിപ്പിച്ച് ക്യാഷ് തട്ടിയെടുത്തു
Thamarassery: ഷോപ്പുടമ ക്യാഷ് നല്‍കാന്‍ പറഞ്ഞെന്ന് വിശ്വസിപ്പിച്ചു രണ്ടായിരത്തി അഞ്ഞൂറുരൂപ തട്ടിയെടുത്ത് യുവാവ് മുങ്ങി.താമരശേരി കാരാടി സ്കൂളിനു മുൻ വശത്തെ ഡ്രൈ ഫ്രൂട്ട് കടയിൽ നിന്നാണ് വിദഗ്‌ധമായ രീതിയിൽ യുവാവ് സെയിൽസ് മാനിൽ നിന്നും പണം കൈക്കലാക്കി മുങ്ങിയത്. കടയിൽ കയറി മുതലാളിയെ ചോദിച്ച യുവാവിനോട് മുതലാളി സ്ഥലത്തില്ലെന്ന് പറഞ്ഞപ്പോൾ പുറത്തിറങ്ങി മൊബൈൽ ഫോൺ വിളിക്കുന്നതായി അഭിനയിച്ച ശേഷം കടയിൽ കയറി മുതലാളി 2500 രൂപ തരാൻ പറഞ്ഞെന്ന് സെയില്‍സ്മാനെ അറിയിക്കുകയായിരുന്നു. ഒന്നും ആലോചിക്കാതെ യുവാവ് പറഞ്ഞത് […]
Vadakara, പൂച്ച കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു
Vadakara: ദേശീയ പാതയിൽ കൈനാട്ടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു കുന്നുമ്മക്കര സ്വദേശി സുരേഷ് ബാബുവാണ് (60) മരണപ്പെട്ടത്. യാത്രക്കാരിയായ ബന്ധു മയൂഖക്ക് (23) പരിക്കേറ്റു. ഇവരെ Vadakara പാർക്കോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് മുക്കാളിയിൽ നിന്ന് വടകരക്ക് വരുമ്പോഴാണ് അപകടം. പൂച്ച കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് ഓട്ടോ മറിയുകയായിരുന്നു. വാഹനത്തിനടിയിൽ പെട്ട് തലക്കു പരിക്കേറ്റ ഡ്രൈവർ സുരേഷ് ബാബുവിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര പോലീസ് സ്ഥലത്തെത്തി. […]
Kalpetta, നഗ്ന ഫോട്ടോ പകർത്തി ഭീഷണി; യുവാവിന് കഠിന തടവും പിഴയും
Kalpetta: വയനാട്ടിൽ പ്രായ പൂര്‍ത്തിയാവാത്ത പെണ്‍ കുട്ടിയോട് സ്നേഹം നടിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവിന് 49 വര്‍ഷം കഠിന തടവും 2,27,000 രൂപ പിഴയും. മുട്ടില്‍ പരിയാരം ആലംപാറ വീട്ടില്‍ എ.പി. മുനീര്‍(29)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജ് കെ.ആര്‍. സുനില്‍ കുമാര്‍ ശിക്ഷിച്ചത്. 2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രായ പൂര്‍ത്തിയാവാത്ത കുട്ടിയെ പ്രതി പരിചയപ്പെട്ട് സ്നേഹം നടിച്ച് പ്രതി താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ലൈംഗീകാതിക്രമം നടത്തിയത്. പിന്നീട് പെൺ […]
Wayanad, സ്വകാര്യ ലോഡ്‌ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Wayanad: കമ്പളക്കാട് അരിഞ്ചാർ മല പാതിര മല വീട്ടിൽ സ്‌മിനീഷ് ജോസ്(44)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ടൗണിലെ സ്വകാര്യ ലോഡ്ജിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് പുറത്തു പോയി ഉച്ചയ്ക്കു ശേഷം മൂന്നരയോടെ തിരികെയെത്തി മുറിയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ പത്ത് മണിയായിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ലോഡ്ജുകാർ പൊലിസിൽ വിവരമറിയിക്കുക യായിരുന്നു. ഇവരെത്തി വാതിൽ പൊളിച്ചു അകത്ത് പ്രവേശിച്ചപ്പോഴാണ് കട്ടിലിൽ മരിച്ചു കിടക്കുന്ന സ്മിനീ […]
Thamarassery കവർച്ച; തൊണ്ടി മുതൽ ഭൂരി ഭാഗവും കണ്ടെടുത്തു
Thamarassery: താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപത്തെ റന ഗോൾഡിൽ കവർച്ച ചെയ്ത 50 ഓളം പവൻ സ്വർണത്തിൽ ഭൂരി ഭാഗവും കണ്ടെടുത്തു. പ്രതികളുടെ കൈയിൽ നിന്നും, താമസ സ്ഥലത്തു നിന്നുമാണ് സ്വർണം കണ്ടെടുത്തത്. പ്രതികൾ വിൽപ്പന നടത്തിയതായും, പണയം വെച്ചതായും പറയുന്ന സ്വർണം വീണ്ടെടുക്കാനായി പോലീസ് ശ്രമം തുടരുകയാണ്. നേരത്തെ അറസ്റ്റിലായ മുഖ്യ പ്രതി നവാഫിന്റെ സംഹാദരൻ നിസാർ, സുഹൃത്ത് മുഹമ്മദ് നിഹാൽ, കൂടാതെ രണ്ടു യുവതികളുമാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. കേസ് അന്വേഷണ പുരോഗതി വിലയിരുത്താൻ […]
Kalpetta, ബൈക്കില്‍ നിന്നും വീണ് വീട്ടമ്മ മരിച്ചു
Kalpetta: ആശുപത്രിയില്‍ നിന്നും മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കില്‍ നിന്നും തളര്‍ന്ന് വീണ് വീട്ടമ്മ മരിച്ചു. കായക്കുന്ന് രണ്ടാം മൈല്‍ തോട്ടത്തില്‍ ജോസഫിന്റെ (ബിജു) ഭാര്യ ലില്ലി ജോസഫ് (38) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്കില്‍ നിന്ന് കുഴഞ്ഞു വീണത്. ഭര്‍ത്താവ് ജോസഫാണ് ബൈക്ക് ഓടിച്ചിരുന്നത്. മക്കള്‍: ആല്‍ബിന്‍, ബെസ്റ്റി.
Thamarassery, യിലെ പ്രമാധമായ കേസുകളിലെല്ലാം പ്രതികളെ പിടികൂടി പോലീസ്
Thamarassery: അടുത്ത കാലത്തായി താമരശ്ശേരിയിൽ നടന്ന പ്രമാധമായ കേസുകളിലെയെല്ലാം പ്രതികളെ പിടികൂടി Thamarassery പോലീസ്. കോഴിക്കോട് റൂറൽ എസ്പിപിയുടെ കീഴിൽ താമരശ്ശേരി DYSP നേതൃത്വം നൽകുന്ന ക്രൈം സ്കോഡാണ് കേസുകളുടെ അന്വേഷണത്തിന് ചുക്കാൻ പിടിച്ചത്. താമരശ്ശേരി അവേലം സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളേയും, പരപ്പൻ പൊയിലിൽ നിന്നും പ്രവാസിയായ ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളേയും, അമ്പലമുക്ക് ലഹരി മാഫിയാ സംഘത്തിൽ പെട്ടവരേയും, ചുരത്തിൽ നിന്നും 68 ലക്ഷം രൂപ കവർന്നവരേയും ,ചുങ്കം റിയലൻസ് പമ്പിൻ്റെ […]
Thamarassery, ജ്വല്ലറി കവർച്ച മൂന്നു പേർ കൂടി പിടിയിലായതായി സൂചന, എസ് പി താമരശ്ശേരിയിൽ എത്തും
Thamarassery: താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപത്തെ റന ഗോൾഡിൽ കവർച്ച നടത്തിയതിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേരും, ഇവരെ സഹായിച്ചെന്ന് സംശയിക്കുന്ന ഒരു സ്ത്രീയും പിടിയിലായതായാണ് സൂചന. കേസ് അന്വേഷണ പുരോഗതി വിലയിരുത്താൻ ഉച്ചയോടെ കോഴിക്കോട് റൂറൽ എസ്പി താമരശ്ശേരിയിൽ എത്തും.