Wayanad: കമ്പളക്കാട് അരിഞ്ചാർ മല പാതിര മല വീട്ടിൽ സ്‌മിനീഷ് ജോസ്(44)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ടൗണിലെ സ്വകാര്യ ലോഡ്ജിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെയാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് പുറത്തു പോയി ഉച്ചയ്ക്കു ശേഷം മൂന്നരയോടെ തിരികെയെത്തി മുറിയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ
പത്ത് മണിയായിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ലോഡ്ജുകാർ പൊലിസിൽ വിവരമറിയിക്കുക യായിരുന്നു. ഇവരെത്തി വാതിൽ പൊളിച്ചു അകത്ത്
പ്രവേശിച്ചപ്പോഴാണ് കട്ടിലിൽ മരിച്ചു കിടക്കുന്ന സ്മിനീ ഷിനെ കാണുന്നത്.
സംഭവത്തിൽ ബത്തേരി പൊലിസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കുകയും
അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മരണത്തിൽ അസ്വാഭാവികത ഒന്നും കാണുന്നില്ലെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്നും പൊലിസ് പറഞ്ഞു.