ജില്ലാ സകാത്ത് സെമിനാർ നാളെ പൂനൂരിൽ.
Thamarassery: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സകാത്ത് സെമിനാറും അഹ്‌ലൻ റമദാൻ പ്രഭാഷണവും നാളെ (ഫെബ്രുവരി 25ന് ഞായർ) പൂനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന സെമിനാർ കേരള സകാത്ത് സെൽ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും.വിവിധ വിഷയങ്ങളിൽ വിസ്ഡം പണ്ഡിത സഭാംഗം മുഹമ്മദ് ഷബീബ് സ്വലാഹി, സമീർ മുണ്ടേരി പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാറിൽ വിസ്ഡം ജില്ലാ പ്രസിഡണ്ട് ടി.പി.അബ്ദുൽ അസീസ് അധ്യക്ഷത വഹിക്കും.കെ.ജമാൽ മദനി, […]
Kozhikode, കോൺഗ്രസുമായുള്ള ചർച്ച പരാജയപ്പെട്ടാൽ മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിക്കാൻ നീക്കം.
Kozhikode: നിരന്തരം കോൺഗ്രസ് നോക്കളുമായി സംസാരിക്കുന്നുണ്ട്. എന്നിരുന്നാലും നാളെ നടക്കാനിരിക്കുന്ന ചർച്ച പരാജയപ്പെടുമെന്നാണ് ലീഗ് കണക്കാക്കുന്നത്. ചർച്ച പരാജയപ്പെട്ടാൽ ലീഗ് ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിലപാട് ലീഗ് കോൺഗ്രസിനെ അറിയിച്ചു. അങ്ങനെയെങ്കിൽ മലബാറിൽ ഏതെങ്കിലുമൊരു സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കാനാകും ലീഗ് തീരുമാനം. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനാൽ വയനാട്ടിൽ ലീഗ് മത്സരിക്കില്ല. കോഴിക്കോട് ആയിരിക്കും ലീഗ് ലക്ഷ്യം വയ്ക്കുക. ലീഗിനെ എങ്ങനെയെങ്കിലും അനുനയിപ്പിക്കുക എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള ഏക പോംവഴി. ഇതിന്റെ ഭാഗമായി നിരന്തരം […]
Thamarassery, കാത്തിരിപ്പു കേന്ദ്രമില്ല;യാത്രക്കാർ വെന്തുരുകുന്നു
Thamarassery: താമരശ്ശേരി KSRTC ഡിപ്പോക്ക് മുന്നിൽ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാൽ യാത്രക്കാർ പൊരിവെയിലിൽ വെന്തുരുകുന്നു, വെയിലിൻ്റെ കാഠിന്യം മൂലം ഇന്നലെ ഒരു കുട്ടി ഇവിടെ തളർന്നുവീണിരുന്നു. Wayanad ഭാഗത്തേക്കുള്ള KSRTC ബസ്സുകളിൽ താമരശ്ശേരിയിൽ നിന്നും കയറുന്നതിന് വേണ്ടി റിസർവ് ചെയ്ത യാത്രക്കാരാണ് കൂടുതലായും ഇവിടെ നിൽക്കാറുള്ളത്. കോഴിക്കോട് നിന്നും Wayanad, മൈസൂർ, ഊട്ടി ഭാഗങ്ങളിലേക്കു പോകുന്ന എല്ലാ ബസ്സുകളും പുതിയ സ്റ്റാൻഡിൽ കയറില്ല, സ്റ്റാൻഡിൽ കയറാത്ത ബസ്സുകൾ നിർത്തുന്നത് താമരശ്ശേരി കെ എസ് ആർ ടി സി […]
Thiruvambady പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
Thiruvambady: താഴെ തിരുവമ്പാടി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോ സ്റ്റോറിലെ അവശ്യസാധനങ്ങളുടെ വില ഇരട്ടിയായി വർദ്ധിപ്പിച്ച സർക്കാരിനെതിരെ ജനവികാരം ഉയർന്നുകഴിഞ്ഞ സാഹചര്യമാണ് ഇന്ന് കേരളത്തിൽ സംജാതമായിരിക്കുന്നത്. ഈ സർക്കാർ എല്ലാ മേഖലയിലും ജനങ്ങൾക്ക് ദുരന്തമായി കൊണ്ടിരിക്കുന്ന അവസ്ഥയാണ് സബ്സിഡിയായി ലഭിക്കേണ്ട സാധനങ്ങൾ പലതും സപ്ലൈകോ സ്റ്റോറിൽ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ജനങ്ങളുടെ തലയിൽ ഇടിത്തി എന്നവണ്ണം അവശ്യസാധങ്ങളുടെ വിലയും വർദ്ധിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ ദ്രോഹിച്ചു കൊണ്ട് മുന്നോട്ടുപോകുന്ന ഈ സർക്കാരിനെതിരെ സമരങ്ങളുടെ പരമ്പര തീർക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നോട്ടു […]
Mananthavady, പോക്സോ കേസ് അധ്യാപകൻ അറസ്റ്റിൽ.
Mananthavady പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകനായ യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. എടവക കമ്മോം കെ സി ഹൗസ് മൊയ്‌ദുവിനെയാണ് മാനന്തവാടി പോലീ സ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം കുട്ടി വീട്ടിൽ പരാതി പറയുകയും വീട്ടുകാർ പോ ലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ വിശദമായ മൊഴിയു ടെ അടിസ്ഥാനത്തിൽ മാനഭംഗത്തിനും, പോക്സോ നിയമപ്രകാരവും കേസെടു ത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയാ യിരുന്നു.
Thamarassery, അഡ്വ :അസ്നിയയെ ഡിവൈഎഫ്ഐ ആദരിച്ചു.
Thamarassery :ബിബിഎ, എൽഎൽബി ബിരുദം നേടിയ കോരങ്ങാട് ആനപ്പാറ പൊയിൽ ഹംസ – നാസിയ ദമ്പതികളുടെ മകൾ അഡ്വ : അസ്നിയ പി .പിയെ ഡിവൈഎഫ്ഐ കോരങ്ങാട് യൂണിറ്റ് ആദരിച്ചു. ചടങ്ങിൽ സിപിഐഎം താമരശ്ശേരി ഏരിയ സെക്രട്ടറി കെ ബാബു അസ്നിയക്ക് ഉപഹാരം നൽകി ആദരിച്ചു..
Thamarassery പാലക്കുന്നുമ്മൽ തിറഉത്സവം നാളെ .
Thamarassery: കെടവൂർ പാലക്കുന്നുമ്മൽ ഭഗവതി ക്ഷേത്രത്തിലെ തിറ ഉത്സവം ഞായറാഴ്ച നാളെ ആഘോഷിക്കും. രാവിലെ 7 മണിയ്ക്ക് താമരശ്ശേരി കോട്ടയിൽ ക്ഷേത്രത്തിൽ നിന്നുള്ള കലശം വരവ്, കാവുണർത്തൽ കല്ലൂർ ഇല്ലം വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന പൂജ, പ്രസാദ ഊട്ട്, 3 മണിയ്ക്ക് കുട്ടിച്ചാത്തൻ വെള്ളാട്ടം, ഗുരുതി 6 മണിയ്ക്ക് ഭഗവതി, മൂർത്തി എന്നീ വെള്ളാട്ടുകളുടെ അകമ്പടിയോടെയുള്ള താലപ്പൊല ; രാത്രി 8 മണി മുതൽ കനലാട്ടം, ഗുളികൻ കുട്ടിച്ചാത്തൻ, ചെറിയ മൂർത്തി, വലിയ മൂർത്തി, ഭഗവതി, […]
Anakkampoil, കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്ന വന്യമൃങ്ങളെ വെടിവെച്ചു കൊല്ലണം.കർഷക കോൺഗ്രസ് .
Anakkampoil, മുത്തപ്പൻപുഴ പ്രദേശത്ത് കാട്ടാന കൃഷി നശിപ്പിച്ച സ്ഥലം കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു തിരുവമ്പാടി, മുത്തപ്പൻപുഴ, തേൻപാറ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി ജനങ്ങൾ ഭീതിയിലാണ്. ആനിക്കാംപൊയിൽ മുത്തപ്പൻപുഴ, തേൻപാറ, പ്രദേശത്ത് ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ച പ്രദേശത്ത് കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു മലയോര മേഖലയിൽ മുമ്പെങ്ങും ഇല്ലാത്ത രീതിയിൽ വന്യമൃഗ ശല്ല്യം രൂക്ഷമാണ് വിദ്യാർത്ഥികൾ , ക്ഷീര കർഷകർ, റബർ ടാപ്പിങ്ങ്കാരടക്കം ജനങ്ങൾ ഭീതിയിലാണ്. ഒരു വശത്ത് കാട്ടാന മറുവശത്ത് പുലി […]
Elettil, കൊടക്കാട്ട് അൻവർ അലി നിര്യാതനായി
Elettil: ചെറ്റക്കടവ് കൊടക്കാട്ട് പരേതനായ അബ്ദുള്ള ഹാജിയുടെ മകൻ അൻവർ അലി 28(അമ്പു ) നിര്യാതനായി . ഭാര്യ: ഹിബ. മാതാവ്: നൂരിയ. സഹോദരങ്ങൾ: ആസിഫ് അലി, ഡോ: അഫീഫ, മയ്യിത്ത് നമസ്കാരം രാവിലെ 9.30 ന് ചെറ്റക്കടവ് പള്ളിയിലും 10 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും.
Omassery, കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മൂന്നര വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു.
Omassery പുത്തൂർ റോയാട് ഫമോസ് പാർക്കിൽ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മലപ്പുറം കാളികാവ് സ്രാമ്പിക്കൽ സ്വദേശികളുടെ മൂന്നര വയസ് പ്രായമുള്ള ആൺ കുട്ടി യാണ് കിണറ്റിൽ വീണ് മരണപ്പെട്ടത്. പാർക്കിനു പിന്നിലെ കിണറ്റിലാണ് കുട്ടി വീണത്.കുട്ടിയെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിനിടയിലാണ് കിണറ്റിൽ കണ്ടെത്തിയത്, ഉടനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയിലായിരുന്നു സംഭവം.