Omassery പുത്തൂർ റോയാട് ഫമോസ് പാർക്കിൽ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മലപ്പുറം കാളികാവ് സ്രാമ്പിക്കൽ സ്വദേശികളുടെ മൂന്നര വയസ് പ്രായമുള്ള ആൺ കുട്ടി യാണ് കിണറ്റിൽ വീണ് മരണപ്പെട്ടത്.
പാർക്കിനു പിന്നിലെ കിണറ്റിലാണ് കുട്ടി വീണത്.കുട്ടിയെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിനിടയിലാണ് കിണറ്റിൽ കണ്ടെത്തിയത്, ഉടനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയിലായിരുന്നു സംഭവം.