Thamarassery, കണ്ടയ്നർ ലോറി കുടുങ്ങി, ചുരത്തിൽ ഗതാഗതക്കുരുക്ക്
Thamarassery ചുരം എട്ടാം വളവിൽ ലോറി പഞ്ചറായി കുടുങ്ങിയത് മൂലവും, സമീപത്ത് മറ്റൊരു ലോറി കുടുങ്ങിയത് മൂലവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.
Thamarassery, റോഡിലേക്ക് മാലിനജലമൊഴുക്കുന്ന ഹോട്ടലിനെതിരെ നടപടിയെടുക്കണം, നാട്ടുകാർ
Thamarassery: ചുങ്കത്ത് പ്രവർത്തിക്കുന്ന കോപ്പർ കിച്ചൺ എന്ന ഹോട്ടലിൽ നിന്നും മലിനജലം ദേശീയ പാതയോട് ചേർന്ന തുറസ്സായ സ്ഥലത്തേക്കും, ദേശീയ പാതയിലേക്കും തുറന്നു വിടുന്ന ഹോട്ടൽ ഉടമക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകി. മാലിന്യ നിർമാർജ്ജന സംവിധാനമൊരുക്കാതെ ഇരുട്ടിൻ്റെ മറവിലാണ് തുറസ്സായ സ്ഥലത്തേക്ക് മലിനജലം തുറന്നു വിടുന്നത്. ഇതിൻ്റെ ദുർഗന്ധം മൂലം നാട്ടുകാർ മൂക്കുപൊത്തിയാണ് ഇതിലെ നടക്കുന്നത്. പകർച്ചവ്യാതികൾ വ്യാപിക്കാനും ഇത് ഇടയാക്കുമെന്ന് നാട്ടുകാർ പറഞ്ഞു. പൊതു സ്ഥലത്തേക്ക് മാലിന്യം ഒഴുതുന്നതിനെതിരെ […]
Thamarassery, രേഖകൾ അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടി.
Thamarassery, ATM കാർഡ്, ഗൾഫ് ജോലി ID കാർഡ്, അടങ്ങിയിട്ടുള്ള ഒരു പേഴ്സ് കളഞ്ഞു കിട്ടിയിട്ടുണ്ട്. ഒരു ആഴ്ച മുമ്പ് താമരശ്ശേരി വെഴുപ്പൂർ റോഡിൽ നിന്നാണ് കിട്ടിയത്. ആളുടെ പേര് ഫെബിൻ ഷാദ് MAKKATTUCHALIL എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ബന്ധപ്പെടാൻ ഫോൺ നമ്പറോ, അഡ്രസോ ഇല്ല. ആളെ അറിയുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Perambra, ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പോലീസ് പിടിയില്‍
ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പോലീസ് പിടിയില്‍.ഒഡിഷ സ്വദേശിയായ സയ്ദ് നൈജുദ്ദീന്‍ അലി(23)യാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയത്. പേരാമ്പ്ര ഡിവൈഎസ്പി കെ.എം ബിജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അത്തോളി എസ് ഐ ആര്‍. രാജീവിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ഡിവൈഎസ്പി സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 5 ഗ്രാം തൂക്കം വരുന്ന ബ്രൗണ്‍ഷുഗര്‍ പ്രതിയില്‍ നിന്നും കണ്ടെടുത്തത്. പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.
Thamarassery, മഞ്ഞപ്പിത്തം;ചെണ്ട കലാകാരൻ മരണപ്പെട്ടു.
Thamarassery: താമരശ്ശേരി: തച്ചംപൊയിൽ നേരോംപാറമ്മൽ രാജന്റെ മകൻ ടിന്റു രാജ് ( 30 ) ആണ് മരണപ്പെട്ടത്.ചെണ്ട കലാകാരനും, താമരശ്ശേരിയിലെ ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്നു. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിലായിരുന്നു. മാതാവ്: വിജയകുമാരി ഭാര്യ: നീതു : മകൾ . പാർവണ (6) സഹോദരങ്ങൾ.ടിനു .ടിജിൻ സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ
Thamarassery, ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹൈവേകളിൽ വാഹന പരിശോധന ശക്തമാക്കി. താമരശ്ശേരിയിൽ കർശന നിരീക്ഷണം.
Thamarassery: ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹൈവേകളിൽ വാഹന പരിശോധന ശക്തമാക്കി. വോട്ടുകച്ചവടം നടത്തുന്നവരെയും വോട്ടർമാരെ പണം നൽകി സ്വാധീനിക്കാനുള്ള ശ്രമങ്ങളെയും ചെറുക്കാനായാണ് കർശന പരിശോധന. ലോകസഭാ തെരഞ്ഞെടുപ്പില്‍ എതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് തടയാനായാണ് പോലീസിൻ്റെയും, ഫ്‌ളയിംഗ് സ്‌ക്വാഡിന്‍റെ പരിശോധന. 1951 ലെ ജന പ്രാതിനിധ്യ നിയമം വകുപ്പ് 123, ഇന്ത്യന്‍ ശിക്ഷ നിയമങ്ങള്‍ അനുസരിച്ച് വോട്ടിന് പണമോ മറ്റ് […]
പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ
പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ Thamarassery: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കുരിശു മരണത്തിനു ശേഷം മൂന്നാം നാള്‍ യേശുദേവന്‍ കല്ലറയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കിയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ ഈസ്റ്ററെന്നാൽ വിശ്വാസികൾക്ക് ഉയിർപ്പ് തിരുന്നാൾ കൂടിയാണ്. സ്നേഹത്തിന്റേയും പ്രത്യാശയുടേയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍. മനുഷ്യ തിന്മകൾ സ്വയം ഏറ്റെടുത്ത് യേശു അതിന്‍റെ പേരിൽ കുരിശിൽ തറക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ആ മഹാത്യാഗത്തിന്‍റെ സ്മരണ […]
Thamarassery, അതിഥി തൊഴിലാളി കെട്ടിടത്തിൻ നിന്നും വീണു മരിച്ചു.
Thamarassery: ഇൻട്രസ്റ്റിയൽ ജോലിക്കാരനായ ബംഗാളിലെ ഉത്തർ ദിനാജ് പൂർ സ്വദേശി എം ഡി അല്ലാഹുദ്ദീൻ (19) ആണ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണു മരിച്ചത്. പുതുപ്പാടി നെരൂക്കും ചാലിന് സമീപം പടനിലം സ്വദേശിയുടെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇൻട്രസ്റ്റയൽ ജോലി ചെയ്തു കൊണ്ടിരിക്കെ മേലെ നിന്നും താഴെക്ക് വീണ് തലക്ക് സാരമായി പരുക്കേറ്റാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ആബുലൻസിൽ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി, അവിടെ നിന്നും വിമാനമാർഗം കൊൽക്കത്തയിൽ എത്തിക്കും. MDAKAHODHEEവറെ രുക്കുംപാൽ പടനിലം സ്വഗശിയുടെ […]
Thamarassery, കോപ്പർ കിച്ചണിലെ മലിനജലം ഒഴുക്കുന്നത് ദേശീയ പാതയിലേക്ക്
Thamarassery: താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന കോപ്പർ കിച്ചൺ റസ്റ്റോറൻ്റിലെ മലിനജലം പതിവായി ഒഴുക്കുന്നത് ദേശീയ പാതയിലേക്ക്. ഇതിൻ്റെ ദുർഗന്ധം മൂലം മൂക്കുപൊത്താതെ ഇതു വഴി നടക്കാൻ സാധിക്കില്ല. ഹോട്ടലിനോട് ചേർന്ന പറമ്പിലേക്ക് തുറന്നു വിടുന്ന മാലിന്യമാണ് റോഡിലേക്ക് ഒഴുകി എത്തുന്നത്. ഇത്തരത്തിൽ മുമ്പ് മാലിന്യമൊഴുക്കിയപ്പോൾ നാട്ടുകാർ പരാതിപ്പെടുകയും, ആരോഗ്യ വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ മാലിന്യം റോഡിലേക്ക് ഒഴുക്കിവിടുന്നതിൽ ഇതുവരെ അറുതി വരുത്തിയിട്ടില്ല. മഞ്ഞപ്പിത്തം അടക്കമുള്ള പകർച്ചവ്യാതികൾ പടർന്നു പിടിക്കുകയും അതിനെതിരെ ജാഗ്രത പുലർത്താൻ ആരോഗ്യ […]