Thamarassery, അപകടം പരുക്കേറ്റ കൂരാച്ചുണ്ട് സ്വദേശി മരിച്ചു.
Thamarassery- മുക്കം സംസ്ഥാന പാതയിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം ലോറിക്കടിയിൽപ്പെട്ട് പരുക്കേറ്റ സ്കൂട്ടർ യാത്രികരിൽ ഒരാൾ മരിച്ചു. കൂരാച്ചുണ്ട് പടിഞ്ഞാറ്റി മടത്തിൽ ജീവൻ (22) മരിച്ചത്. കക്കയം കരിയാത്തുംപാറ അലയംമ്പാറ ആദർശ് (22) സാരമായി പരുക്കേറ്റു. ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.
Thamarassery, സ്കൂട്ടർ യാത്രികർ ലോറിക്കടിയിൽപ്പെട്ട് ഗുരുതര പരുക്ക്.
Thamarassery: താമരശ്ശേരി മൂക്കം റോഡിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം, റോഡരികിൽ തെന്നി വീണ സ്കൂട്ടർ യാത്രക്കാർ ലോറിക്ക് അടിയിലേക്ക് പതിക്കുകയായിരുന്നു, കരിയാത്തുംപാറ സ്വദേശി ജീവൻ, കൂരാച്ചുണ്ട് സ്വദേശി ആദർശ് എന്നിവർക്കാണ് പരുക്കേറ്റത്. താമരശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടർ അതേ ദിശയിൽ പോകുന്ന ലോറിക്ക് അടിയിലേക്കാണ് വീഴുകയായിരുന്നു. പരുക്കേറ്റ ജീവനെ കെ എം സി ടി ആശുപത്രിയിലും, ആദർശിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Thamarassery, സുഹൃത്തുക്കൾ തമ്മിൽ വാക്കേറ്റം, രണ്ടു പേർക്ക് കുത്തേറ്റു
Thamarassery: താമരശ്ശേരി ഓടക്കുന്ന് ബാർബർ ഷോപ്പിൽ വെച്ചാണ് രണ്ടു പേർക്ക് കത്രിക കൊണ്ട് കുത്തേറ്റത്. താമരശ്ശേരി മൂലത്തു മണ്ണിൽ താമസിക്കും ഓടക്കുന്ന് ഷെബീർ, ചെമ്പ്ര പറൂക്കാക്കിൽ നൗഷാദ് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരുടേയും സുഹൃത്തായ ചെമ്പ്ര സ്വദേശി ബാദുഷയാണ് കുത്തിയതെന്ന് കുത്തേറ്റവർ പറഞ്ഞു. ഷബീറും ബാദ്ഷയും സൗദിയിൽ ബിസ്നസ്സ് പങ്കാളികളാണ്, ഇവർ തമ്മിൽ സാമ്പത്തിക തർക്കം നിലനിൽക്കുന്നുണ്ട്, എന്നാൽ ഇന്നത്തെ സംഭവത്തിന് ഇതുമായി ബന്ധമില്ലായെന്നും, ബാദുഷയുടെ ഭാര്യയെ കുറിച്ച് കുത്തേറ്റ നൗഷാദ് അപവാദം പറഞ്ഞു എന്ന സംശയത്തിൽ ഓടക്കുന്ന് […]
Thamarassery, KSRTC ബസ്സിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, യുവാവ് പിടിയിൽ.
Thamarassery: ബാഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന KSRTC ബസ്സിൽ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ഇടുക്കി തൊടുപുഴ പുത്തൻപുരക്കൽ ഫൈസലിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ അർദ്ധരാത്രി ബസ് താമരശ്ശേരിയിൽ എത്തിയപ്പോൾ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് നിരന്തരം തൻ്റെ സ്വകാര്യ ഭാഗത്ത് കൈ കൊണ്ട് സ്പർശിച്ചു കൊണ്ടിരുന്നു എന്നാണ് കുന്ദമംഗലം സ്വദേശിയായ 21 കാരി പറയുന്നത്, യുവതി ബാംഗ്ലൂരിൽ ജോലി ചെയ്തു വരികയാണ്. പ്രതിയെ അൽപ്പസമയത്തിനകം […]
Kozhikode, തുരങ്കപാത: സ്ഥലമെടുപ്പ് വയനാട് ജില്ലയിൽ 100 ശതമാനം പൂർത്തിയാക്കിയെന്ന് മുഹമ്മദ് റിയാസ്.
Kozhikode: വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണ പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് വയനാട് ജില്ലയിൽ 100 ശതമാനം പൂർത്തിയായെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിൽ ആകെ ആവശ്യമായ 11.1582 ഹെക്ടർ ഭൂമിയിൽ 9.3037 ഹെക്ടർ ഏറ്റെടുത്തുവെന്നും മന്ത്രി നിയസഭയെ അറിയിച്ചു. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെ.ആർ.സി.എൽ) നൽകിയ വിശദമായ ഡി.പി.ആർ സർക്കാർ അംഗീകരിച്ചു. 2043.74 കോടി (ജി.എസ്.ടി ഒഴിവാക്കിയ തുക) രൂപയുടെ പരിഷ്കരിച്ച ഭരണാനുമതി 2022 ഫെബ്രുവരി 25ന് നൽകി. […]
Kodenchery, തോട്ടുമുഴി ,കളപ്പാട്ട് കെ. പി സാബു നിര്യാതനായി.
Kodenchery: തോട്ടുമുഴി കളപ്പാട്ട് കെ. പി സാബു (44) നിര്യാതനായി. സംസ്കാരം ഇന്ന് (20-06-2024-വ്യാഴം) ഉച്ചയ്ക്കുശേഷം മുറമ്പാത്തി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: റിനീഷ (അത്തോളി). മക്കൾ: റെബിൻ, റെബിന.
യാത്രക്കിടെ KSRTC ബസ്സ് ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം, Thamarassery, താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Thamarassery: യാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കെ എസ് ആർ ടി സി ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂരിൽ നിന്നും പെരിക്കല്ലൂരിലേക്ക് പോകുന്ന KSRTC സൂപ്പർഫാസ്റ്റ് ബസ്സിൻ്റെ ഡ്രൈവർ പത്തനംതിട്ട സ്വദേശി പുഷ്പരാജിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ബസ് താമരശ്ശേരി KSRTC ഡിപ്പോ പിന്നിട്ടപ്പോഴായിരുന്നു സംഭവം, ഉടൻ താലൂക്ക് ആശുപത്രിക്ക് മുന്നിൽ നിർത്തി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിലെ യാത്രക്കാരെ മറ്റു ബസ്സുകളിൽ കയറ്റിവിട്ടു.രാവിലെ 5.30 ഓടെയായിരുന്നു സംഭവം. താമരശ്ശേരി ഡിപ്പോയിൽ നിന്നും ഉദ്യോഗസ്ഥർ ആശുപത്രിയിൽ […]
Thamarassery, വായനാ ദിനം; അക്ഷരജാഥ സംഘടിപ്പിച്ചു
Thamarassery: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി അമ്പായത്തോട് എ എൽ പി സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ അക്ഷര ജാഥയോടെ പരിപാടികൾക്ക് തുടക്കമായി.തുടർന്ന് പ്രത്യേക അസംബ്ലി,കൂട്ടവായന,കഥാപാത്രാവിഷ്കാരം എന്നിവ നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സാഹിത്യ ക്വിസ്സ്,വായനാമത്സരം,ക്ലാസ് ലൈബ്രറി ഉൽഘാടനം,പുസ്തക പ്രദർശനം,അക്ഷരമരം എന്നിവ നടക്കും. പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ കെ മുനീർ നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് പി സിനി അധ്യക്ഷത വഹിച്ചു.ഹാജറ വി,ഷമീമ യൂ എ,ജിഷ പി സംസാരിച്ചു.
Thamarassery, പി.എൻ.പണിക്കർ അനുസ്മരണം നടത്തി
Thamarassery: ഗ്രാമീണ വായനശാല തേറ്റാമ്പുറം വായനാ ദിനത്തിൽ പി.എൻ.പണിക്കർ അനുസ്മരണം നടത്തി . എ.എൽ പി. സ്കൂൾ പള്ളിപ്പുറത്തെ വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ വി.പി. ബിജു സ്വാഗതം പറഞ്ഞു . പ്രവീൺ കെ. നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ് മിസ്സിസ് ശ്രീജ.പി.എം അദ്ധ്യക്ഷത വഹിച്ചു. കെ.പി.ശാരദ , ജിതിൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. വായനശാലയിലെ പ്രവർത്തനങ്ങളെപ്പറ്റിയും, ഗ്രാമീണ വായനശാല തേറ്റാമ്പുറം സ്ഥാപിച്ചതിന്റെ ചരിത്രത്തെപ്പറ്റിയും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു …. കുട്ടികൾക്ക് നൽകിയ ഈ ചടങ്ങിന് […]
Thamarassery, പ്രസവത്തെ തുടർന്ന് യുവതിയുടെ മരണം; നാടിനെയാകെ കണ്ണീരിലാഴ്ത്തി
Thamarassery: പ്രസവത്തെ തുടർന്ന് മരണപ്പെട്ട താമരശ്ശേരി എടവലത്ത് അർഷദിൻ്റെ ഭാര്യ ജസീറ (വിച്ചി 36) മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി, വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ രാത്രി പത്തരയോടെ വട്ടക്കുണ്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യത്ത് ഖബറടക്കി. താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചു കൊണ്ടിരുന്ന ജസീറയെ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവത്തെ തുടർന്ന് അവിടെ വെച്ചായിരുന്നു മരണം, കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. താമരശ്ശേരി പരപ്പൻ പോയിൽ വല്ലോണ മുഹമ്മദിന്റെ മകളാണ് . മാതാവ്: സുഹറ. സഹോദരങ്ങൾ: […]