Puthuppady, മലോറം നെരുക്കുംചാൽ തോട്ടത്തിൽ ടി പി ഗഫൂറിന്റെ ഭാര്യ മർജാന നിര്യാതയായി
Puthuppady: മലോറം നെരുക്കുംചാൽ തോട്ടത്തിൽ ടി പി ഗഫൂറിന്റെ ഭാര്യ മർജാന (54 ) നിര്യാതയായി. മക്കൾ: നബീഹ, ഹുസ്ന, ഫിദ. മരുമക്കൾ: സുഹൈൽ ,ഷഫീഖ്, നാഷിദ്. മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 8. 45 ന് മലോറം ജുമാ മസ്ജിദിൽ
Perambra, വാല്യക്കോട് കനാലില്‍ ശുചിമുറി മാലിന്യം തള്ളി; മൂന്നുപേര്‍ അറസ്റ്റില്‍
Perambra, വാല്യക്കോട് കനാലില്‍ ശുചിമുറി മാലിന്യം തള്ളിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫായിസ്, പട്ടാമ്പി സ്വദേശി ഷൗക്കത്തലി, തൃശൂര്‍ സ്വദേശി ജിജോ മാത്യു എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജൂണ്‍ 18ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പുലര്‍ച്ചയോടെയാണ് ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് ശുചിമുറി മാലിന്യം തള്ളിയത്. കനാലിന്‍റെ സമീപത്ത് നിരവധി വീടുകളും സ്കൂളുമുണ്ട്. ശുചിമുറി മാലിന്യം തള്ളിയതിനെ തുടര്‍ന്ന് സമീപത്തെ കിണറുകളിലെ വെള്ളം മലിനമായിരുന്നു. ടാങ്കര്‍ ലോറിയും […]
Kozhikode, ഉഗ്രശബ്ദത്തോടെ കൂറ്റൻ പാറക്കല്ല് അടർന്നു വീണു, ഉരുൾ പൊട്ടിയെന്ന് സംശയം,അപകട സാധ്യത; ആളുകളെ മാറ്റിപാർപ്പിച്ചു
Kozhikode: കനത്ത മഴയില്‍ കൂറ്റൻ പാറക്കല്ല് അടര്‍ന്ന് വീണ് അപകടം. അപകടത്തില്‍ വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് കല്ലാനോട് ആണ് ശക്തമായ മഴയില്‍ കൂറ്റൻ പാറക്കല്ല് പതിച്ചത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെ എഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഉഗ്ര ശബ്ദത്തോടെയാണ് പാറക്കല്ല് വീടുകൾക്ക് സമീപത്തേക്ക് പതിച്ചത്. സ്ഥലത്ത് പാറക്കല്ല് അടര്‍ന്നു വീഴാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നും സംശയിക്കുന്നുണ്ട്. നേരത്തെ മലയിടിച്ചിലും വിള്ളലും ഉണ്ടായ പ്രദേശമാണിത്. ഇന്നലെ രാത്രിയാണ് പാറക്കല്ല് താഴേക്ക് പതിച്ചത്. വീട്ടുകാര്‍ ഉറങ്ങുന്നതിനിടെ […]
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള – തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. നാളയോടെ മഴയുടെ തീവ്രത കുറയും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുള്ളതിനാൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ […]
വ്യക്തിത്വ വികസന ക്ലബ് രൂപതാ തല ഉദ്ഘാടനം Pullurampara എച്ച്. എസിൽ.
Pullurampara: താമരശ്ശേരി രൂപതാ ലഹരി വിരുദ്ധ സമിതിയുടെയും രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെയും ആഭിമുഖ്യത്തിൽ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ് രൂപതാ തല ഉദ്ഘാടനം പുല്ലൂരാം പാറ ഹൈ സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ക്ലിൻസ് വെട്ടുകല്ലേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽ കുമാർ എ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് വിൽസൺ താഴത്തു പറമ്പിൽ, വ്യക്തിത്വ വികസന ക്ലബ് കോർഡിനേറ്റർ […]
Omassery, മലബാർ റിവർ ഫെസ്റ്റിവൽ : മഡ് ഫുഡ്ബോൾ ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു.
Omassery: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ജൂലൈ 25 മുതൽ 28 വരെ നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി ഓമശ്ശേരി ഗ്രാമ പഞ്ചായത്തും ഒയിസ്ക ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്ററും ചേര്‍ന്ന് ഓമശ്ശേരി റൊയാഡ് ഫാം മഡ് ഗ്രൗണ്ടിൽ വച്ച് ജൂലൈ 13ന് സംഘടിപ്പിക്കുന്ന മഡ് ഫുട് ബോൾ ടൂർണമെന്റ് സംഘാടനത്തിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ഗംഗാധരൻ ചെയർമാനും ഒയിസ്ക ഇന്റർനാഷണൽ ഓമശ്ശേരി ചാപ്റ്റർ സെക്രട്ടറി റസാഖ് പുത്തൂർ കൺവീനറും വി. […]
Malappuram, യാത്രക്കിടെ ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണു; മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം
Malappuram: ട്രെയിന്‍ യാത്രക്കിടെ ബെര്‍ത്ത് പൊട്ടി വീണ് 62കാരന് ദാരുണാന്ത്യം. മാറഞ്ചേരി സ്വദേശി എളയിടക്ക് മാറാടിക്കല്‍ അലി ഖാന്‍ ആണ് മരിച്ചത്. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാന വാറങ്കലില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. താഴത്തെ ബര്‍ത്തില്‍ കിടന്ന അലിഖാന്റെ ദേഹത്തേക്ക് മധ്യഭാഗത്തെ ബര്‍ത്ത് പൊട്ടിവീഴുകയായിരുന്നു. ഉടന്‍ തന്നെ അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Thamarassery, വിജിലൻസ് വാഹനം തടഞ്ഞു നിർത്തി എസ് ഐയെ ഭീഷണിപ്പെടുത്തി, ഓട്ടോ ഡ്രൈവറടക്കം രണ്ടു പേർക്കെതിരെ കേസെടുത്തു.
Thamarassery: താമരശ്ശേരിയിലെ ഡോക്ടറുടെ വീട്ടിൽ കേസ് അന്വേഷണത്തിനായി എത്തിയെ വിജില ൻസ് ആൻറ്സ് ആൻറി കറപ്ഷൻ ബ്യൂറോയുടെ വാഹനം തടഞ്ഞു നിർത്തി എസ് ഐയെ ഭീഷണിപ്പെടുത്തിയ ഓട്ടോ ഡ്രൈവറടക്കം രണ്ടു പേർക്കെതിരെ താമരശ്ശേരി പോലിസ് കേസെടുത്തു. KL 57 D7930 നമ്പർ ഓട്ടോ ഡ്രൈവർക്കും, കൂടെയുണ്ടായിരുന്ന ആൾക്കുമെതിരെയാണ് വിജിലൻസ് എസ് ഐ ടി ജെ മാത്യുവിൻ്റെ പരാതി പ്രകാരം കേസെടുത്തത്. വിജിലൻസ് വാഹനത്തിൻ്റെ മുന്നിൽ കുറുകെ ഓട്ടോറിക്ഷ നിർത്തിയ ശേഷം മുന്നോട്ട് പോകാൻ കഴിയാത്ത വിധത്തിൽ വഴി […]
Kozhikode, നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റു
Kozhikode, മാവൂർ റോഡിൽ പൂവാട്ടുപറമ്പ്പാറയിൽ ബസ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ഇന്നോവ കാർ കടകളിലേക്ക് ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്കേറ്റു.ഇന്ന് പത്തരയോടെ കൂടിയാണ് അപകടം സംഭവിച്ചത്.എടവണ്ണപ്പാറയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്. പാറയിൽ വളവിൽ വെച്ച് നിയന്ത്രണം വിട്ടുറോഡരികിലെ വിന്റേജ് റോയൽ എൻഫീൽഡ് വർക്ക് ഷോപ്പിലേക്കും തൊട്ടടുത്ത് തന്നെയുള്ള ടൈൽ വില്പന കേന്ദ്രത്തിലേക്കുമാണ് കാർ ഇടിച്ചു കയറിയത്.അപകടത്തിൽ വർക്ക് ഷോപ്പിൽ നിർത്തിയിട്ട ഏതാനും ബുള്ളറ്റുകളും തൊട്ടടുത്ത് തന്നെയുള്ള ബൈക്കുകളും ഒരു കാറും തകർന്നിട്ടുണ്ട്. […]
Kozhikode, അപേക്ഷകരെ ഏജന്റുമാർ പിഴിയുന്നതിന് അറുതിവരുത്തി മോട്ടോർ വാഹന വകുപ്പ്.
Kozhikode: മാസങ്ങൾ കഴിഞ്ഞിട്ടും ഡ്രൈവിങ് ലൈസൻസും ആർ.സിയും കിട്ടാത്തവരെ ഏജന്റുമാർ പിഴിയുന്ന ഇടപാടിന് അറുതിവരുത്തി മോട്ടോർ വാഹന വകുപ്പ്. ഏജന്റുമാർ ഇടപെട്ട് വൻതുക വാങ്ങി രേഖകൾ കൈവശപ്പെടുത്തുന്നത് തടയിട്ടാണ് മോട്ടോർ വാഹന വകുപ്പ് പുതിയ നടപടികൾ കൈക്കൊള്ളുന്നത്. ഇനിമുതൽ അടിയന്തരഘട്ടങ്ങളിൽ രേഖകൾക്ക് ആവശ്യം വന്നാൽ ഉടമ അല്ലെങ്കിൽ അവർ ചുമതലപ്പെടുത്തുന്ന അടുത്ത ബന്ധു എന്നിവർ ഓഫിസുകളിലെത്തി നേരിട്ട് അപേക്ഷ നൽകണം. മാസങ്ങളായി രേഖകൾ ലഭിക്കാതിരുന്നതിനാൽ പല അപേക്ഷകർക്കും ജോലി സംബന്ധമായി ഡ്രൈവിങ് ലൈസൻസ് ഹാജരാക്കേണ്ടിയിരുന്നു. അടിയന്തരമായി ലഭിക്കേണ്ടിവരുന്ന […]
Kozhikode, 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം.
Kozhikode: ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയായ 13കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നെന്ന് സ്ഥിരീകരണം. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്‍റെയും ധന്യയുടെയും മകൾ ദക്ഷിണ (13) ആണ് ജൂൺ 12ന് മരിച്ചത്. പരിശോധനഫലം വന്നപ്പോഴാണ് കുട്ടിക്ക് അപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നെന്ന് കണ്ടെത്തിയത്. തലവേദനയും ഛർദിയും കാരണമാണ് ദക്ഷിണ ചികിത്സ തേടിയത്. ആദ്യം കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്കൂളിൽ നിന്ന് കുട്ടി മൂന്നാറിലേക്ക് വിനോദയാത്ര […]
Thamarassery, ചുരം ഏഴാം വളവിന് സമീപം മണ്ണിടിച്ചിൽ
Thamarassery, ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ.ഏഴാം വളവിന് താഴെയാണ് രാത്രി പെയ്ത ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് കല്ലുകൾ റോഡിൽ വീണ് കിടക്കുന്നത്, കോട മൂടിയാൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ അപകടം സംഭവിക്കാൻ സാധ്യതയുള്ള അവസ്ഥയിലാണ് റോഡിൽ കല്ലുകൾ കിടക്കുന്നത് കഴിഞ്ഞ ദിവസം എട്ടാം വളവിന് സമീപവും മണ്ണിടിഞ്ഞിരുന്നു.