fbpx
50 gourds were stolen from the pumpkin garden image

കമുകിൻ തോട്ടത്തിൽ നിന്നും അമ്പതോളം കുല അടക്ക മോഷണം പോയി (Thiruvambady)

hop holiday 1st banner

Thiruvambady: മറിയപ്പുറം കുരിശിങ്കൽ ജോസ് കുര്യന്റെ കമുകിൻ തോട്ടത്തിൽ നിന്നും അമ്പതോളം കുല അടക്ക മോഷണം പോയി ഈ പ്രദേശത്ത് മോഷണം പതിവായിരിക്കുകയാണ്. വാഴക്കുല തേങ്ങ എന്നിവയുടെ മോഷണം പതിവാണിവിടെ. വന്യ മൃഗശല്യം ഒരു ഭാഗത്ത് കർഷകരുടെ ജീവിതം വളരെ യേറെ ദുരിതത്തിലാക്കുന്ന അവസരത്തിലാണ് ഇത് പോലുള്ള മോഷണവും. ഇതിന് ഒരു പരിഹാരം വേണമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ സ്ഥലം സന്ദർശിച്ച് ആവശ്യപ്പെട്ടു.

കർഷകനായ ജോസ് കുര്യന്റെ കമുകിൻ തോട്ടത്തിലെ  ആദ്യമായി വിളവെടുക്കാൻ ഇരുന്ന അടക്കയാണ് മോഷണം പോയത്. ഇതു പോലുള്ള സംഭവങ്ങൾ അവർത്തിക്കാതിരിക്കാനും നഷ്ടപെട്ട മുതൽ കണ്ടത്തണമെന്നും അധികാരികളുടെ ഭാഗത്തു നിന്നുമുള്ള നിയമ നടപടികളുണ്ടാകണമെന്ന് സ്ഥലം സന്ദർശിച്ച നേതാക്കൾ ആവശ്യപെട്ടു.
കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മനോജ് വാഴേപറമ്പിൽ, ജില്ലാ വൈസ് പ്രസിഡണ്ട് റോബർട്ട് നെല്ലിക്കാ തെരുവിൽ, മണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി, ബ്ലോക്ക് മെമ്പർ ബിജു എണ്ണാർ മണ്ണിൽ, ബാബു മുത്തേടത്ത്, റോയി മനയാനിക്കൽ, ബാബു പുലക്കുടി എന്നിവർ സ്ഥലം സന്ദർശിച്ചു.
weddingvia 1st banner