Omassery: Kozhikode Initiative in Palliative Care (KIP) ആഭിമുഖ്യത്തിൽ കൊടുവള്ളി മേഖല ഏകദിന ശിൽപശാല 8.2 .25 ശനിയാഴ്ച രാവിലെ 10 മണിക്ക് Omassery Shanthi Hospital കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു.
ശിൽപശാല ഉദ്ഘാടനം ശാന്തി ഹോസ്പിറ്റൽ ജനറൽ മാനേജർ ശ്രീ.എം.കെ.മുബാറക് നിർവ്വഹിച്ചു. ഏരിയാ ചെയർമാൻ ശ്രീ കെ.എം പൗലോസിൻ്റെ അധ്യക്ഷതയിൽ നടന്ന ശിൽപശാലയിൽ പീഡിയാട്രിക് പാലിയേറ്റീവ് പരിചരണം എന്ന വിഷയത്തിൽ KIP ട്രെയിനർ ശ്രീ മജീദ് മാസ്റ്റർ കൊടുവള്ളിയും നഴ്സസ് ഹോം കെയറും വളണ്ടിയർ ഹോം കെയറും എന്ന വിഷയത്തിൽ KIP ട്രെയിനർ ശ്രീ അബ്ദുള്ള മാസ്റ്റർ നാദാപുരവും ക്ലാസുകൾ എടുത്തു. തുടർന്നു നടന്ന ഗ്രൂപ്പ് ചർച്ചയിൽ എല്ലാ അംഗങ്ങളും സജീവമായിപങ്കെടുത്തു. ആറു യൂനിറ്റുകളിൽ നിന്നായി അമ്പതിൽപരം പ്രതിനിധികൾ പങ്കെടുത്തു. മേഖലാ കൺവീനർ അതിയത്ത് സ്വാഗതവും ശാന്തി പാലിയേറ്റീവ് കൺവീനർ ശ്രീ എം.കെ രാജേന്ദ്രൻ കൃതജ്ഞതയും രേഖപ്പെടുത്തി.
Omassery: A one-day workshop for the Koduvally region was conducted under the leadership of Kozhikode Initiative in Palliative Care (KIP) on Saturday, February 8, 2025, at 10 AM in the conference hall of Omassery Shanthi Hospital.
The workshop was inaugurated by Shanthi Hospital General Manager Mr. M.K. Mubarak. Area Chairman Mr. K.M. Paulosi presided over the event. KIP trainer Mr. Majeed Master from Koduvally led a session on “Pediatric Palliative Care,” while KIP trainer Mr. Abdullah Master from Nadapuram conducted a session on “Nurses’ Home Care and Volunteer Home Care.” Following the sessions, all participants actively engaged in a group discussion. More than fifty representatives from six units attended the workshop. The regional convener, Mr. Atiyath, delivered the welcome address, while Shanthi Palliative Convener Mr. M.K. Rajendran expressed gratitude.