Narikkuni: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നരിക്കുനിയിലെ ഫർണിച്ചർ ഷോപ്പിൽ പീഡിപ്പിച്ചശേഷം ഒളിവിൽപോയ ചാലിയക്കര കുന്നുമ്മൽ സി.കെ.ജിനേഷിനെ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മേയ് 13ന് ആണ് ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതിനുശേഷം കോടഞ്ചേരി ചെമ്പുകടവിലെ ബന്ധുവീട്ടിൽ ഒളിവിലായിരുന്നു.
സിഐ എം.സനൽരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. അടുത്ത ബന്ധുക്കളുടെയും മറ്റും ഫോൺകോളുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. എസ്ഐ എം.അബ്ദുൽ സലാം, എഎസ്ഐമാരായ കെ.എം.ബിജേഷ്, സപ്നേഷ്, സീനിയർ സിപിഒമാരായ സുഭീഷ്‌ജിത്, രാംജിത്, അഭിലാഷ്, ഡ്രൈവർ സി പി ഒ ബിജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.