Kodanchery: വേളം കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ മിഷൻ – ദേശീയ ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതിയുടെ ഭാഗമായി Kodanchery ഗ്രാമ പഞ്ചായത്തിന്റെയും കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു.
സ്കൂൾ പി ടി എ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷനായ യോഗത്തിൽ Kodanchery ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് ക്ലബ്ബ് രൂപീകരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു .
കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തകനും ജൽ ജീവൻ മിഷൻ കോർഡിനേറ്ററുമായ ബാബു പട്ടരാട്ട് ജലശ്രീ ക്ലബ്ബിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കായി വിശദീകരിച്ച് നൽകി.
മാനേജ്മെന്റ് പ്രതിനിധി അധ്യാപികയുമായ സി. സുധർമ്മ എസ്.ഐ.സി, പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ എന്നിവർ ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു.
പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി ക്രിസ്റ്റീന ജിജി ഏവർക്കും നന്ദി അർപ്പിച്ചു.