fbpx
A luxury car with MDMA tumbled to the bottom; Thamarassery native arrested (Koduvally) image

എം.ഡി.എം.എയുമായി ആഡബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; താമരശ്ശേരി സ്വദേശി പിടിയില്‍ (Koduvally)

hop holiday 1st banner

Koduvally: മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ബെന്‍സ് കാര്‍ അപകടത്തില്‍ പെട്ടു. Koduvally ആവിലോറയിലാണ് സംഭവം. മാരക മയക്കു മരുന്നായ എം.ഡി.എം.എയുമായി പോവുകയായിരുന്ന കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കെ.എല്‍-57-എന്‍-6067 നമ്പറിലുള്ള ബെന്‍സ് കാറാണ് ആവിലോറ പാറക്കണ്ടി മുക്കില്‍ വച്ച് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടു മുറ്റത്തേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ കാറിനുള്ളില്‍ അബോധാവസ്ഥയിലുള്ള രണ്ട് പേരെയാണ് കണ്ടത്.

പിന്നീട് ഉണര്‍ന്ന ഇവര്‍ കാറിനുള്ളില്‍ പരിശോധന നടത്തുന്നത് കണ്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് മയക്കുമരുന്നും ഇലക്ട്രിക് തുലാസും കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടി കൂടുകയായിരുന്നു.

പൊലീസ് വാഹനം പരിശോധിക്കുന്നതിനിടെ രണ്ടുപേരില്‍ ഒരാള്‍ ഓടിരക്ഷപ്പെട്ടു. കത്തറമ്മല്‍ പുത്തന്‍ പീടികയില്‍ ഹബീബ് റഹ്മാന്‍ ആണ് ഓടിരക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന Thamarassery വെഴുപ്പൂര്‍ ചുണ്ടക്കുന്നുമ്മല്‍ അനുവിന്ദ് പൊലീസിന്റെ പിടിയിലായി.

weddingvia 1st banner