Koyilandy: പ്രായ പൂർത്തിയാകാത്ത പെൺ കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സിനിമാ സംവിധായകൻ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ (36) പൊലീസ് അറസ്റ്റ് ചെയ്തു.
സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പരാതി. ഇൻസ്പെക്ടർ എം.വി.ബിജു, എസ് ഐ വി അനീഷ്, എ എസ് ഐ മാരായ വിനീഷ് കെ ഷാജി, എസ് എസ് സി പി ഒ ഷിനു തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്ത് പൊലീസിനെ കണ്ട് ഓടിയപ്പോൾ പിന്തുടർന്നു പിടി കൂടുകയായിരുന്നു.