Thamarassery പോലീസ് സ്റ്റേഷന് മുൻവശത്ത് വെച്ച് രാവിലെ 11.30നായിരുന്നു അപകടം, ബൈക്കിൽ തട്ടിയതിനെ തുടർന്ന് നിലത്തു വീണ ആളുടെ മേലാണ് കാർ കയറിയത്.
താമരശ്ശേരി DYSP ഓഫീസിലേക്ക് വരികയായിരുന്ന തിരുവമ്പാടി പോലിസ് സ്റ്റേഷനിലെ CPO കൊടുവള്ളി കിഴക്കോത്ത് പുറായിൽ മുഹമ്മദ് അസ് ലമിനാണ് (30) സാരമായി പരുക്കേറ്റത്, കാർ ദേഹത്ത് കയറി ഇറങ്ങിയതിനെ തുടർന്നാണ് പരുക്ക്.
ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സ്ത്രീയായിരുന്നുകാർ ഓടിച്ചത്.