Kodanchery: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കോടതിവിധിയെ സുപ്രീം കോടതി റദ്ദാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് Kodanchery ടൗണിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് ബാബു പട്ടരാട്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റെജി തമ്പി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, ലിസി ചാക്കോ, ജോസഫ് ആലവേലി, ലൈജു അരി പറമ്പിൽ, ബിജു ഒത്തിക്കൽ, ഷിജു കൈതക്കുളം,സാബു മനയിൽ, വാസുദേവൻ ഞാറ്റുകാലായിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, തമ്പി പറകണ്ടത്തിൽ, എന്നിവർ പ്രസംഗിച്ചു.