Thiruvambady: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ പുല്ലൂരാം പാറയിൽ പ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതുക്കി പണിത കെട്ടിടം തിരുവമ്പാടി MLA ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ MLA ജോർജജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും ലിന്റോ ജോസഫ് MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തിയത്.
പുല്ലൂരാം പാറ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കെ ഡി ആന്റണി സ്വാഗതം പറഞ്ഞു, അസിസ്റ്റന്റ് എൻജിനീയർ ഹൃദ്യ പി റിപ്പോർട്ട് അവതരിപ്പിച്ചു, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തി, മാലിന്യ മുക്ത നവ കേരള പ്രതിജ്ഞ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് ചൊല്ലി കൊടുത്തു, സ്ഥിരം സമിതി അധ്യക്ഷന്മാരായ ലിസി അബ്രഹാം, രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ് കളത്തൂർ, വാർഡ് മെമ്പർ കെ എം മുഹമ്മദലി, മുക്കം സി എച് സി മെഡിക്കൽ ഓഫീസർ ഡോ. കെ ആലിക്കുട്ടി, തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ.വി, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിൻ, സി എൻ പുരുഷോത്തമൻ, ടോമി കൊന്നക്കൽ, ജോയ് മ്ലാങ്കുഴിയിൽ, ഗോപിലാല്‍ നിവർത്തിയിൽ, സിബി കീരംപാറ, ബേബി മണ്ണൻപ്ലാവിൽ എന്നിവർ സംസാരിച്ചു.
ഉത്സവാന്തരീക്ഷത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി കണ്ണു പരിശോധന, ജീവതാളം സ്ക്രീനിങ് ക്യാമ്പ് ( ജീവിതശൈലി രോഗ നിയന്ത്രണ പരിപാടി), ഹെൽത്തി ഫുഡ് പ്ലേറ്റ് ക്യാമ്പയിൻ, മിഷൻ ഇന്ദ്രധനുഷ് (കുട്ടികൾക്കുള്ള സമ്പൂർണ വാക്‌സിനേഷൻ യജ്ഞം), വിവാ ക്യാമ്പയിൻ (അനീമിയ സ്ക്രീനിങ്ങ് ക്യാമ്പ് ), എന്നിവയും കുട്ടികളുടെ കലാപരിപാടി പാടികളും നടന്നു.